അരുവിത്തുറ: പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് സിറോ മലബാർ സഭ സർക്കുലർ പ്രകാരം ആഘോഷ പരിപാടികൾ ഒഴിവാക്കി തിരുക്കർമ്മങ്ങൾ മാത്രം നടത്തി അരുവിത്തുറ തിരുനാൾ ആഘോഷിക്കാൻ തീരുമാനിച്ചു.
Author: Web Editor
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. നാളെ രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതൽ പൊതുദർശനം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.
ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനവുമായി കെ സി വൈ എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ
ആത്മീയമായ ഔന്നത്യത്തിൽ നിന്ന് കൊണ്ട് സഭയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നു കൊടുത്ത മാനവികതയുടെ മഹാ അപ്പസ്തോലൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ നിര്യാണത്തിൽ അഗാതമായ ദുഃഖം രേഖപെടുത്തുന്നു. യുവാക്കളെ സ്നേഹിക്കുകയും,സഭയുടെ ഭാവി യുവാക്കളിൽ ആണെന്ന് പ്രസ്താപിക്കുകയും ചെയ്ത പരിശുദ്ധ പിതാവ് യുവാക്കളുമായി സംവദിക്കുന്നതിലും അവരെ ചേർത്ത് നിർത്തുന്നതിലും അവർ നേരിടുന്ന പ്രശ്നങ്ങളെ സഭൽമകമായി അഭിസംബോധന ചെയ്യുന്നതിലും ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു. പാർശവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി, അഭയാർഥികൾക്ക് വേണ്ടി, ലൈംഗികന്യുനപക്ഷങ്ങൾക്ക് വേണ്ടി, പരിസ്ഥിതിക്കു വേണ്ടി സംസാരിക്കുകയും യുദ്ധങ്ങൾക്ക് എതിരായ ശക്തമായ Read More…
മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ; പക്ഷാഘാതത്തിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ചു
ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസാസിസ് മാർപാപ്പയുടെ മരണകാരണം പക്ഷാഘാതമെന്ന് വത്തിക്കാൻ. ഇതേത്തുടർന്ന് കോമ സ്ഥിതിയിലായ മാർപാപ്പയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. രാത്രി വത്തിക്കാനിൽ നടന്ന മരണം സ്ഥിരീകരിക്കുന്ന ചടങ്ങുകൾക്ക് ശേഷമാണ് വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന് ന്യൂമോണിയ, ടൈപ് 2 ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടായിരുന്നതായും വത്തിക്കാനിൽ നിന്നും പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതുദർശനത്തിനായി മൃതദേഹം നാളെ സെന്റ് പീറ്റേഴ്ശ്സ് ബസലിക്കയിൽ എത്തിക്കും. വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹം Read More…
‘ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ല; പേര് ലാറ്റിനിൽ’: മാർപാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ
ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ്. മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറയുന്നത്. മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രത്തിൽ പറയുന്നു. ഇന്ന് വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗം ചേരും. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. നാളെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം നടക്കും.
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻറെ സ്മരണപുതുക്കി ഇന്ന് പെസഹാ വ്യാഴം
യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണപുതുക്കി പെസഹാ ആചരിച്ച് ക്രൈസ്തവ സഭകൾ. യാക്കോബായ, ഓർത്തഡോക്സ് സഭകളടെ ദൈവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും പ്രാർഥനകളും കുർബാനയും നടന്നു. ഭവനങ്ങളിൽ അപ്പം മുറിക്കൽ ശുശ്രൂഷനടക്കും. പെസഹാദിനമായ വ്യാഴാഴ്ച മുതൽ തീവ്രമായ പ്രാർഥനകളിലൂടെയാണ് വിശ്വാസികൾ കടന്നുപോവുക. ഇതോടെ വിശുദ്ധവാരാചരണ കർമങ്ങൾ കൂടുതൽ സജീവമാകും. ഞായറാഴ്‌ച ഈസ്റ്റർ ആഘോഷത്തിനായി ക്രൈസ്തവ ദേവാലയങ്ങളും കുടുംബങ്ങളും ഒരുങ്ങും.
പെസഹ അപ്പം ഉണ്ടാക്കുന്ന വിധം
യേശുവിന്‍റെ ഒടുവിലത്തെ അത്താഴ സ്മരണയില്‍ ക്രിസ്തീയ ഭവനങ്ങളില്‍ ഇന്നും പെസഹാവ്യാഴാഴ്ച വൈകുന്നേരം അപ്പം മുറിക്കല്‍ ചടങ്ങുകള്‍ നടത്താറുണ്ട്. അരിപ്പൊടിയും തേങ്ങാ അരപ്പും ചേര്‍ത്തുണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പമാണ് പെസഹാ അപ്പം. ചേരുവകള്‍: അരിപ്പൊടി: 2 കപ്പ് (വറുത്തത്)തേങ്ങ ചിരകിയത് : ഒന്നേകാല്‍ കപ്പ്ഉഴുന്ന് : ഒരു പിടി (വെള്ളത്തില്‍ കുതിര്‍ക്കണം)ചുവന്നുള്ളി : 5-6വെളുത്തുള്ളി – 2 അല്ലിജീരകം – കാല്‍ സ്പൂണ്‍ഉപ്പ്- ആവശ്യത്തിന്വെള്ളം – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം തന്നെ വെള്ളത്തില്‍ കുതിര്‍ത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം Read More…
എസ്.എം.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു
പൂഞ്ഞാർ : മിശിഹായുടെ പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും പാവനമായ സ്മരണയിൽ പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു. എസ്.എം.വൈ.എം. പൂഞ്ഞാർ ഫൊറോനയുടെയും, എസ്.എം.വൈ.എം. പെരിങ്ങുളം യൂണിറ്റിൻ്റെയും സഹകരണത്തോടെ പെരിങ്ങുളം കാൽവരി മൗണ്ട് കുരിശുമലയിലേയ്ക്കാണ് തീർത്ഥാടനം നടത്തപ്പെട്ടത്. രൂപതയുടെ കീഴിലുള്ള വിവിധ ഫൊറോനകളിൽ നിന്നായി നിരവധി യുവജനങ്ങൾ പങ്കെടുത്തു. എസ്.എം.വൈ.എം. പാലാ രൂപതാ ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, പെരിങ്ങുളം പള്ളി വികാരി റവ. ഫാ. ജോർജ് മടുക്കാവിൽ, Read More…
ഇന്ന് ഓശാന ഞായർ ; വിശുദ്ധവാര ആചരണത്തിന് തുടക്കം
യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്‌മരണകളുണർത്തി ഇന്ന് ഓശാന ഞായർ. ദേവാലയങ്ങളിൽ കുരുത്തോലകളേന്തി ക്രൈസ്‌തവർ ഇന്ന് ഓശാനപ്പെരുന്നാൾ ആഘോഷിക്കും. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയ പദവികളോടെ ഒലിവിലകളേന്തി ജറുസലം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്‌മരണമാണ് ഓശാന ഞായറിലെ തിരുക്കർമങ്ങൾ. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും അനുസ്മരണദിനങ്ങളായ പീഡാനുഭവ ആഴ്ചയ്ക്ക് ഇതോടെ തുടക്കമാകും.