ഫാ. ജയ്സൺ കുന്നേൽ MCBS പുൽക്കൂട്ടിലെ ഉണ്ണീശോയുടെ മുമ്പിൽ നിൽക്കുമ്പോൾ അസൂയ തോന്നുന്ന ഒരു കൂട്ടരുണ്ട്. തിരിപ്പിറവിയുടെ ശാലീനതയും സൗന്ദര്യവും സമാധാനവും ഹൃദയത്തിലേറ്റുവാങ്ങിയ ഈ ഭൂമിയിലെ എളിയ മനുഷ്യർ. ശക്തനായവനെ എളിയ സഹചര്യത്തിൽ കണ്ടുമുട്ടിയ വിനീതഹൃദയർ. ആട്ടിടയന്മാരാണ് തിരുപ്പിറവിയുടെ ദിനത്തിൽ എന്നിൽ വിശുദ്ധ അസൂയ ജനിപ്പിക്കുന്ന ഗണം. സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിൻ്റെ വലിയ സദ്വാർത്ത ദൈവഭൂതൻ ആദ്യം അറിയച്ചത് അവരെയാണ്.”ദൂതന് അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍ Read More…
Author: Web Editor
കാലഘട്ടത്തിന്റെ അടയാളങ്ങൾ മനസ്സിലാക്കണം; വചനം എല്ലാവർക്കും വേണ്ടിയുള്ളത്: മാർ ആലഞ്ചേരി
പാലാ : കാലഘട്ടത്തിന്റെ അടയാളങ്ങൾ ഓരോ വിശ്വാസിയും മനസ്സിലാക്കണമെന്നും ഈ ഉൾക്കാഴ്ചയായിരിക്കണം കൺവെൻഷൻ വഴി വിശ്വാസികൾ നേടേണ്ടതെന്നും സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. 43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ ഉദ്ഘാടന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു പിതാവ്. ദൈവത്തിന്റെ വചനം പണ്ഡിതന്മാർക്ക് മാത്രമല്ല, എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ഓർമ്മിപ്പിച്ച മാർ ആലഞ്ചേരി, “കർത്താവ് അവിടുത്തെ ആത്മാവിലൂടെ നമ്മുടെ ഈ പന്തലിൽ കൂടാരം അടിച്ചിരിക്കുന്നുവെന്നും വചനം നമ്മുടെ ഇടയിലും Read More…
43 മത് ബൈബിൾ കൺവൻഷന് പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിഞ്ഞു
പാലാ :സീറോ മലബാർ സഭ സമുദായിക ശാക്തീകരണ വർഷമായി ആചരിക്കുന്ന വേളയിൽ സമാഗതമായ 43 മത് ബൈബിൾ കൺവൻഷന് പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിഞ്ഞു. വൈകുന്നേരം 3.30ന് ജപമലയോടെ ആരംഭിച്ചു. തുടർന്ന് നടന്ന കണ്‍വെന്‍ഷനിലെ ബൈബിള്‍ പ്രതിഷ്ഠയ്ക്ക് ഫാ.എബ്രഹാം കുപ്പപുഴക്കൽ നേതൃത്വം നല്കി. വൈകീട്ട് 4 മണിക്ക് പാലാ രൂപത പ്രോട്ടോസിഞ്ചല്ലൂസ് മോൺ.ജോസഫ് തടത്തിലിൻ്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാ. Read More…
പാലാ രൂപത ബൈബിൾ കൺവൻഷൻ വോളൻ്റിയേഴ്സ് ഒരുക്ക ധ്യാനം സമാപിച്ചു
പാലാ: 2025 ഡിസംബർ 19 മുതൽ 23 വരെ നടക്കുന്ന 43മത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ വോളണ്ടിയേഴ്സിനുള്ള ഒരുക്ക ധ്യാനം അരുണാപുരം സെൻ്റ്.തോമസ് ദൈവാലയത്തിൽ നടന്നു. ശുശ്രൂഷയിൽ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ നിന്നും ഫാ.അനൂപ്, ബ്ര.ജോസ് വാഴക്കുളം എന്നിവർ വചനം പങ്കുവെച്ചു. വരാനിരിക്കുന്ന അഞ്ച് കൺവൻഷൻ ദിനങ്ങൾ ഓരോരുത്തരിലും ഈശോ മനുഷ്യാവതാരം ചെയ്യുന്ന പുണ്യദിനങ്ങളായി മാറണമെന്ന് മുഖ്യസന്ദേശം നൽകിയ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ബോധിപ്പിച്ചു. വിശുദ്ധഗ്രന്ഥ വചനങ്ങളെ സാക്ഷിയാക്കി ബ്രദർ ജോസ് വാഴക്കുളം Read More…
കേരള കത്തോലിക്കാ മെത്രാൻസമിതിക്കു പുതിയ നേതൃത്വം
കൊച്ചി: കേരള കാത്തലിക് ബിഷപ്സ് കൗൺസിലിൻ്റെ (കെസിബിസി) പ്രസിഡൻറായി കോഴിക്കോട് അതിരൂപത ആധ്യക്ഷൻ ഡോ. വർഗീസ് ചക്കാലയ്ക്കലിനെ തിരഞ്ഞെടുത്തു. ഡിസംബർ 12 വെള്ളിയാഴ്ച പാലാരിവട്ടം പിഓസിയിൽ വെച്ച് നടത്തപ്പെട്ട കെസിബിസിയുടെ ശൈത്യകാല സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടത്. തിരുവനന്തപുരം അതിരൂപത അധ്യക്ഷനും മലങ്കരസഭയുടെ തലവനുമായ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് പിതാവ് കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിനെ തിരഞ്ഞെടുത്തത്. കെ.സി.ബി.സി. വൈസ് പ്രസിഡന്റായി പത്തനംതിട്ട രൂപത ആധ്യക്ഷൻ ഡോ സാമുവേൽ മാർ ഐറേനിയോസിനെയും സെക്രട്ടറി ജനറലായി Read More…
“പുരോഹിതർ മിശിഹായോടുള്ള സ്നേഹത്താൽ പ്രചോദിതരായി സഭയെ പടുത്തുയർത്തേണ്ടവർ”: മേജർ ആർച്ചുബിഷപ്പ്
സീറോമലബാർ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 2025 -26 വർഷത്തിൽ പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ പിതാവ്. പ്രാദേശികമായ ചിന്തകൾക്കപ്പുറം സീറോമലബാർ സഭാംഗങ്ങളാണെന്നുള്ള സ്വത്വബോധം വൈദികരിൽ രൂപപ്പെടണമെന്നും, നമ്മുടെ പുരാതനമായ സഭ പൈതൃകത്തിൽ അറിവും അഭിമാനവുമുള്ളവരായി മാറണമെന്നും മേജർ ആർച്ചുബിഷപ് ഓർമ്മിപ്പിച്ചു. വിവിധ രൂപതകൾക്കും, സന്ന്യാസ സമൂഹങ്ങൾക്കുമായി തിരുപ്പട്ടം സ്വീകരിക്കുന്ന സീറോമലബാർ സഭാംഗങ്ങളായ 250 ഡീക്കന്മാരാണ് സഭാ ആസ്ഥാനത്തു ഒരുമിച്ചുകൂടിയതു. ഡിസംബർ മൂന്നിന് രാവിലെ Read More…
എസ്എംവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ യൂത്ത് ആനിമേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം – വൈഎറ്റിപി നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു. ഒരു വർഷം നീണ്ടുനിന്ന നേതൃത്വ പരിശീലന ക്യാമ്പ് എട്ട് സെക്ഷനുകളിലായാണ് നടത്തപ്പെട്ടത്. നിരവധി യുവജന , സമുദായ, സാമൂഹിക വിഷയങ്ങളിലായി ഇരുപതോളം ക്ലാസുകളും, ഇതര പ്രവർത്തനങ്ങളും ഉൾച്ചേർന്ന ക്യാമ്പിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതോളം യുവജനങ്ങൾ പരിശീലനം നേടി. കൊഴുവനാൽ ഫൊറോനയിലെ അൽഫോൻസാഗിരി യൂണിറ്റിൽ നടന്ന സമാപന സെക്ഷൻ അൽഫോൻസാഗിരി Read More…
പാലാ രൂപത ബൈബിൾ കൺവെൻഷൻ: ജെറിക്കോ പ്രാർത്ഥനയ്ക്ക് തുടക്കമായി
പാലാ: പാലാ രൂപതയുടെ 43-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥനയ്ക്ക് പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ഭക്തിനിർഭരമായ തുടക്കം. ഡിസംബർ 01 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന ഈ ആത്മീയ യജ്ഞത്തിന് രൂപതയിലെ വിവിധ ഫൊറോനകളിലെ ഇടവക പ്രാർത്ഥന ഗ്രൂപ്പുകളാണ് നേതൃത്വം നൽകുന്നത്. ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഡോ.ജോസഫ് അരിമറ്റത്തിൽ, ഫാ.ആൽബിൻ പുതുപ്പറമ്പിൽ, മാത്തുക്കുട്ടി താന്നിക്കൽ, ബിനു വാഴെപറമ്പിൽ, ജോസ് ഇടയോടിൽ എന്നിവർ നേതൃത്വം കൊടുത്ത ശുശ്രൂഷയിൽ രൂപതയിലെ കരിസ്മാറ്റിക് ശുശ്രൂഷകർ, വിവിധ സന്യാസസഭകളിലെ സിസ്റ്റർസ്, Read More…










