News Reader's Blog Social Media

അരുവിത്തുറ സെൻറ് ജോർജ് ഫൊറോനാ ദൈവാലയത്തിൽ ഓശാന തിരുനാൾ…

അരുവിത്തുറ :ഈശോയുടെ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി അരു വിത്തുറ സെൻറ് ജോർജ് ഫൊറോനാ ദൈവാലയത്തിൽ ഓശാന തിരുന്നാൾ ആചരിച്ചു.

രാവിലെ ഏഴിന് ദേവാലയത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിലും ചടങ്ങുകളിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു അരുവിത്തുറഫോറോനാ വികാരി വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.