എല്ലാ വർഷവും നവംബർ ഒന്നിന് തിരുസഭ എല്ലാ വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്നു. രണ്ടാം നൂറ്റാണ്ടു മുതല്‍ ക്രൈസ്തവര്‍ വിശുദ്ധരെയും രക്തസാക്ഷികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നതായി തെളിവുകളുണ്ട്.
രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ എഴുതിയ പോളികാര്‍പ്പിന്റെ രക്തസാക്ഷിത്വത്തില്‍ ഈ വസ്തുത വ്യക്തമാണ്. പതിവുപോലെ, അതിനുശേഷം അവര്‍ വലിയ മൂല്യമുള്ള സ്വര്‍ണ്ണത്തെക്കാള്‍ പരിശുദ്ധമായ അവന്റെ അസ്ഥികള്‍ ശേഖരിക്കുകയും ഏറ്റവും അനുയോജ്യമായ സ്ഥലത്തു സ്ഥാപിക്കുകയും ചെയ്തു. അതുവഴി അവര്‍ ഒന്നിച്ചു കൂടുമ്പോള്‍ അവന്റെ രക്തസാക്ഷിത്വം ഓര്‍മ്മിക്കാനും അവനെ ഓര്‍ത്തു ആനന്ദിക്കുവാനും ശ്രദ്ധിച്ചിരുന്നു.
പൊതുവായി സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്നതിനെപ്പറ്റി ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് വി. എപ്രേമാണ്. വി. ജോണ്‍ ക്രിസോസ്‌തോം പൗര്യസ്ത സഭയില്‍ പന്തക്കുസ്താ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കാന്‍ തുടങ്ങി. ആ പാരമ്പര്യം ഇന്നും പൗരസ്ത്യ സഭകളില്‍ തുടരുന്നു.
ആരംഭത്തില്‍ പാശ്ചാത്യ സഭയിലും സകല വിശുദ്ധരുടെ തിരുനാള്‍ പന്തക്കുസ്താ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച ആയിരുന്നു. പിന്നീട് അതു മെയ് പതിമൂന്നിലേക്കു മാറ്റി. എട്ടാം നൂറ്റാണ്ടില്‍ ഗ്രിഗറി മൂന്നാമന്‍ പാപ്പയാണ് അതു നവംബര്‍ ഒന്നായി നിശ്ചയിച്ചത്. ജര്‍മ്മനിയിലാണ് നവംബര്‍ ഒന്ന് സകല വിശുദ്ധരുടെയും തിരുനാളായി ആദ്യം ആഘോഷിച്ച പശ്ചാത്യ രാജ്യം.
വിശുദ്ധര്‍ക്കു നമ്മുടെ ജീവിതങ്ങളില്‍ സ്ഥാനമുണ്ടെന്നും അവര്‍ നമുക്കു വേണ്ടി മാധ്യസ്ഥം വഹിക്കുമെന്നതും കത്തോലിക്കാ വിശ്വാസത്തിന്റെ ഭാഗമാണ്. കാരണം നമ്മളെല്ലാവരും ക്രിസ്തുവുമായുള്ള ഐക്യത്തില്‍ ഒന്നായിരിക്കുന്നു.
ക്രിസ്തുവിനോടു അടുത്തിരിക്കുന്ന വിശുദ്ധര്‍ക്കു ഭൂമിയില്‍ ജീവിക്കുന്ന നമുക്കു വേണ്ടി മധ്യസ്ഥത നടത്താന്‍ എളുപ്പം സാധിക്കും.വിശുദ്ധരെ ഓര്‍മ്മിക്കുന്നതും അവരെ ബഹുമാനിക്കുന്നതും വിരോചിതമായ അവരുടെ വിശ്വാസത്തിന്റെ മാതൃക അനുകരിക്കുന്നതും വളരെ നല്ല കാര്യമാണ്.