News Reader's Blog Social Media

ഇന്റർ എപ്പാർക്കിയൽ മീറ്റിംഗ് പാലായിൽ നടന്നു

​പാലാ: വിവിധ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള ഇന്റർ എപ്പാർക്കിയൽ മീറ്റിംഗ് തിങ്കളാഴ്ച പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു. ചങ്ങനാശ്ശേരി റീജിയണിന്റെ കീഴിലുള്ള ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ അഭിവന്ദ്യ പിതാക്കന്മാരും വിവിധ ഡിപ്പാർട്മെന്റുകളുടെ ചുമതലയുള്ള വൈദികരുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

​പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതം ആശംസിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ അധ്യക്ഷപ്രസംഗം നടത്തി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ചകളും അവതരണങ്ങളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *