News Reader's Blog

കളമശ്ശേരിയിലും, പാലായിലും ബാറുകളില്‍ കുട്ടികള്‍ക്ക് മദ്യം നല്കി അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ മാത്രം നടപടി

കളമശ്ശേരിയിലും പാലായിലും ബാറുകളില്‍ കുട്ടികള്‍ക്ക് മദ്യം നല്കിയെന്നും ഇരുബാറുകളിലും അടിപിടിയുണ്ടായെന്നും ഗുരുതരമായ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ മാത്രമാണ് അധികാരികള്‍ നടപടികളിലേക്ക് കടക്കുന്നതെന്നും എന്നാല്‍ 18 വയസ്സിന് താഴെ മദ്യം കൊടുത്തു എന്ന അബ്കാരി കുറ്റത്തിന് നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി.

ഇരുബാറുകളിലും നടന്ന സംഭവങ്ങളെക്കുറിച്ച് പോലീസിനും എക്‌സൈസിനും അറിവുള്ളതാണ്. ബാറിലിരിക്കുന്നതിനും മദ്യം വാങ്ങുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം. ദിനംപ്രതി നിശ്ചിത ശതമാനം രൂപയ്ക്ക് മദ്യപിക്കുന്നവരെ ബി.പി.എല്‍. ലിസ്റ്റില്‍ നിന്നും ഒഴിവാക്കണം. പട്ടിണിപാവങ്ങള്‍ പണിയെടുത്ത് സര്‍ക്കാരിന് വരുമാനവും വ്യക്തിക്ക് ആരോഗ്യക്ഷയവുമുണ്ടാക്കുകയാണ്.

മരുന്നിനും കുടിവെള്ളത്തിനും പെട്രോളിനും ഡീസലിനും ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടായാലും ഒരു കാലത്തും ക്ഷാമമുണ്ടാകാത്ത ഏക കാര്യം ആരോഗ്യവും മനസ്സും സാമ്പത്തികവും ക്ഷയിപ്പിക്കുന്ന മദ്യത്തിന് മാത്രമാണെന്നും സംസ്ഥാന കമ്മറ്റിക്കുവേണ്ടി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള പറഞ്ഞു.

മദ്യത്തിന് ലൈസന്‍സുണ്ടെങ്കിലും മദ്യം വാങ്ങാന്‍ അനുമതിയില്ലാത്ത കുട്ടികള്‍ കള്ളുഷാപ്പുകളിലുള്‍പ്പെടെ ഇപ്പോഴും മദ്യപിക്കാന്‍ കയറുന്നുണ്ടെന്നും ഓപ്പറേഷന്‍ തൂഫാന്‍ നടപടി ഈ കേന്ദ്രങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *