News Reader's Blog Social Media

അസീസിയിലെ ഫ്രാൻസിസ്

കൊല്ലം അസീസി അതിന്റെ ഏറ്റവും പുതിയ നാടകവുമായി വീണ്ടും അരങ്ങിൽ എത്തുന്നു. ഫാ. ഡാനി കപ്പൂച്ചൻ എഴുതി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ഈ പുതിയ നാടകത്തിന്റെ ടൈറ്റിൽ ലോഞ്ച് കർമം 14/10/2026 ബുധനാഴ്ച 10.30 ന് കേരള കത്തോലിക്ക സഭയുടെ ആത്മീയ- കലാ-സാംസ്കാരിക കാര്യാലയമായ POC ( എറണാകുളം)യിൽ നിർവഹിക്കപ്പെട്ടു.

ആത്മീയ – കലാ- സാംസ്കാരിക വേദികളിൽ ദീർഘകാലമായി പ്രകാശിക്കുകയും സ്വർഗ്ഗം, ആഘോഷം എന്നീ ചലച്ചിത്രങ്ങളിലൂടെ സിനിമാനിർമ്മാതാവായി മാറുകയും ചെയ്ത ലിസി. കെ. ഫെർണ്ണാൻഡസ് ആണ് ടൈറ്റിൽ ലോഞ്ച് കർമ്മം നിർവഹിച്ചത്.

സെന്റ് ഫ്രാൻസിസ് ഓഫ് അസ്സിസി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. സ്റ്റാലിൻ വർഗീസ്, വികാർ പ്രൊവിൻഷ്യൽ ഫാ. പീറ്റർ തോമസ്, കൗൺസിലർ സാജൻ ജോസഫ്, ഫാ. ബോബി ജോസ് കട്ടിക്കാട്, ഫാദർ ആന്റണി ലാസർ, KCBC യുടെ മീഡിയ സെക്രട്ടറി ഫാദർ മിൽട്ടൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അസീസി നാടകവേദിക്കും പുതിയ നാടകത്തിനും ആശംസകൾ അർപ്പിച്ചു.

ഡിസംബർ മാസം മുതൽ കേരളത്തിന് അകത്തും പുറത്തുമായി വിവിധ സ്റ്റേജുകളിൽ ‘ അസീസി യിലെ ഫ്രാൻസിസ്’ എന്ന പുതിയ നാടകം അരങ്ങേറുന്നു. കൊല്ലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ബൈബിൾ ഡ്രാമാസ്‌കോപ്പ് നാടകങ്ങളിലൂടെ ശ്രദ്ധനേടിയ സമിതിയാണ് കൊല്ലം അസ്സീസി. ഫാ. ഫെർഡിനാൻഡ് മനയിലായിരുന്നു ഈ സമിതിയുടെയും ആർട്സ് ക്ലബ്ബിന്റെയും സ്ഥാപകൻ.

ഫൗസ്റ്റിൻ കപ്പൂച്ചിൻ അച്ചന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സമിതി കേരളത്തിനകത്തും പുറത്തും അമ്പതോളം നാടകങ്ങൾ അവതരിപ്പിച്ചു. ആത്മീയതയും ധാർമ്മിക തത്വങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസീസി സ്ഥാപിതമായത്.

Leave a Reply

Your email address will not be published. Required fields are marked *