പാലാ: മൂന്നരലക്ഷത്തോളമുള്ള രൂപതാതനയർക്കാകെ പുതിയ മുന്നേറ്റവീഥി തുറന്ന് പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഡോജ്ജ്വല സമാപനം. രൂപതയുടെ സമസ്തമേഖലകളിലും വ്യത്യസ്തങ്ങളായ കർമ്മപരിപാടികൾ നടപ്പിലാക്കിയാണ് ഒരുവർഷം നീണ്ട ആഘോഷങ്ങൾക്ക് തിരശീല വീണത്.
ആഘോഷപരിപാടികൾക്ക് തുടക്കമിട്ട സീറോ മലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലാണ് സമാപനസമ്മേളനത്തിലും ഉദ്ഘാടകനായെത്തിയത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.
സീറോ മലങ്കര സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത്, മലങ്കര സിറിയൻ ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കത്തോലിക്ക ബസേലിയോസ് കത്തോലിക്കാ ബാവാ,
മലബാർ സ്വതന്ത്രസുറിയാനി സഭാ മെത്രാപ്പോലീ ത്താ ഡോ. സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, കൽദായ സുറിയാനി സഭാ മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ്, ക്നാനായ യാക്കോബായ സമുദായ വലിയ മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മാർ സെവേറിയോസ്,
ചങ്ങനാശ്ശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മന്ത്രി റോഷി അഗസ്റ്റിൻ, ശശി തരൂർ എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി എംപി, ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, നിലയ്ക്കൽ റാന്നി ഭദ്രാസനാധ്യക്ഷൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ്,
മാർ ജോസ് പുളിക്കൽ, മാർ ജോർജ് രാജേന്ദ്രൻ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോസഫ് സ്രാമ്പിക്കൽ, ഡോ. ജോസ് സെബാസ്റ്റിൻ തെക്കുംചേരിക്കുന്നേൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, ഫ്രാൻസിസ് ജോർജ് എംപി, ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാണി സി. കാപ്പൻ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, മോൻസ് ജോസഫ്, മുൻ എംഎൽഎ പി.സി ജോർജ്, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ,
അഡ്വ ഷോൺ ജോർജ്, പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, സിസ്റ്റർ മരീന ഞാറക്കാട്ടിൽ, ഡോ. കെ.കെ ജോസ്, ഷീബ ബിനോയി തുടങ്ങിയവർ പ്രസംഗിച്ചു. , മാർ സെബാസ്റ്റ്യൻ വടക്കേൽ, സാമുവൽ മാർ ഐറേനിയൂസ്, മാത്യു മാർ പോളി കാർപ്പോസ്, യൂഹാന്നാൻ മാർ തെയഡോഷ്യസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.