യേശു ക്രിസ്തുവിന്റെ അപ്പസ്തോലന്മാരിൽ ഒരാളാണ് മത്തിയാസ് ശ്ലീഹാ. യേശുവിനെ ഒറ്റിക്കൊടുത്ത ശേഷം ആത്മഹത്യ ചെയ്ത യൂദാസിനു പകരമായി മറ്റ് അപ്പോസ്തലന്മാരാണ് മത്തിയാസിനെ അപ്പോസ്തല സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
വിവിധ പാരമ്പര്യങ്ങൾ അനുസരിച്ച്, കപ്പഡോഷ്യ, ജറുസലേം, കാസ്പിയൻ കടലിൻ്റെ തീരങ്ങൾ (ഇന്നത്തെ തുർക്കി), എത്യോപ്യ എന്നിവിടങ്ങളിൽ മത്തിയാസ് പ്രസംഗിച്ചു. കോൾച്ചിസിൽ ക്രൂശിക്കപ്പെട്ടോ ജറുസലേമിൽ കല്ലെറിഞ്ഞോ അദ്ദേഹം മരണമടഞ്ഞതായി പറയപ്പെടുന്നു.
ശിൽപികൾ, മദ്യപാന ആസക്തിയുള്ളവർ, വസൂരിരോഗ ബാധിതർ തുടങ്ങിയവരുടെ മധ്യസ്ഥനാണ് വിശുദ്ധ മത്തിയാസ്.