News Social Media

കൊവിഷീൽഡ് പിൻവലിച്ച് ആസ്ട്രസെനെക

കൊവിഡ് വാക്‌സിനുകൾ അപൂർവമായി പാർശ്വഫലങ്ങളുണ്ടാക്കുമെന്ന വാർത്ത പുറത്ത് വന്നതിന് ആഴ്ചകൾ പിന്നാലെ കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനെക. വാണിജ്യപരമായ കാരണങ്ങളെ തുടർന്നാണ് നടപടിയെന്നാണ് ആസ്ട്രസെനെക നൽകുന്ന വിശദീകരണം.

ലോകമെമ്പാടും ഉപയോഗത്തിലുണ്ടായിരുന്ന വാക്‌സിനുകളിലൊന്നാണ് ആസ്ട്രസെനെകെയും ഓക്‌സഫഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിൻ.

ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ‘കൊവിഷീൽഡ്’ എന്ന പേരിൽ ഈ വാക്‌സിൻ ഉത്പാദിപ്പിച്ച് വിതരണം ചെയ്തിരുന്നത്. വാക്‌സിൻ ഉദ്പാദിപ്പിക്കാനുള്ള അവകാശം എല്ലാവരിൽ നിന്നും എടുത്തുമാറ്റിയ ആസ്ട്രസെനെക വാക്‌സിന്റെ ഉപയോഗവും തടഞ്ഞിട്ടുണ്ട്.