ലൂക്കാ 19 : 41 – 48
മാറ്റങ്ങൾ.
പഴയനിയമ പ്രവചനമാണ്, അവൻ ഇവിടെ പരാമർശിക്കുന്നത്. ഇതിനെല്ലാം കാരണം, യേശുവിനെതിരെയുള്ള അവരുടെ തെറ്റായ നിലപാടുകളും, അനുതപിക്കാത്ത മനസ്സുമാണ്.
രക്ഷകന്റെ വരവിനെക്കുറിച്ചുള്ള അവരുടെ അജ്ഞതയെ, അവൻ എടുത്തുകാട്ടുന്നു. സംഭവിക്കാൻ പോകുന്നതെല്ലാം, അതിനുള്ള ശിക്ഷയാണ്. ധനത്തേയും, ദൈവത്തേയും ഒരുപോലെ സ്നേഹിക്കുന്ന, അവരുടെ ദേവാലയ അനുഷ്ഠാനങ്ങളെ, അവൻ ചാട്ടവാറാൽ തൂത്തെറിഞ്ഞു.
അവനാകുന്ന ബലിവസ്തുവിനേക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ലാത്തതിനാൽ, ബലിമൃഗങ്ങളേയും അവൻ ദേവാലയത്തിൽനിന്നും പുറത്താക്കി. അങ്ങനെ, ദേവാലയം, എല്ലാവരേയും ഉൾക്കൊള്ളുന്ന യഥാർത്ഥ പ്രാർത്ഥനാലയമായി മാറി.
ദേവാലയ ദുരുപയോഗത്തിന്റെ പ്രവാചക താക്കീതുകൾ, അവൻ തന്റെ പ്രവൃത്തിയിലൂടെ നിറവേറ്റി. ദേവാലയം സ്വാർത്ഥലാഭങ്ങൾക്കോ, ദുരുപയോഗത്തിനോ, പ്രത്യേക മതവിഭാഗത്തിനോ ഉള്ളതല്ല, അത് സാർവ്വത്രികമാനം ഉൾക്കൊള്ളുന്നതാണ്. അത് പ്രാർത്ഥനയും, ആരാധനയും വഴി, ദൈവാനുഭവത്തിനുള്ളതാണ്.
ചുരുക്കത്തിൽ, അവൻ ഇവിടെ ദേവാലയ പുനരുദ്ധീകരണമാണ് നടത്തിയത്. ഈ നോമ്പിൻ നാളുകളിൽ, ശരിയായ അനുതാപത്തോടെ, രക്ഷനെ നമുക്ക് ഏറ്റുപറയാം. നമ്മുടെ ദേവാലയങ്ങളുടെ പരിശുദ്ധി കാത്ത് പരിപാലിക്കുംവിധം,നമ്മെത്തന്നെ പരിവർത്തനവിധേയമാക്കാം.
ഈ നോമ്പിൻ നാളുകളിൽ, ശരിയായ അനുതാപത്തോടെ, രക്ഷനെ നമുക്ക് ഏറ്റുപറയാം. നമ്മുടെ ദേവാലയങ്ങളുടെ പരിശുദ്ധി കാത്ത് പരിപാലിക്കുംവിധം, നമ്മെത്തന്നെ പരിവർത്തന വിധേയമാക്കാം.