2024 ഡിസംബർ 19 മുതൽ 23 വരെ പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവൻഷനായിട്ടാണ് 42 മത് പാലാ രൂപത കൺവൻഷൻ – കൃപാഭിഷേകം ക്രമികരിച്ചിരിക്കുന്നത്.
അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വാളൻമനാൽ & ടീമാണ് കണവൻഷന് നേതൃത്വം നൽകുന്നത്. കൺവൻഷൻ്റെ പ്രത്യേക ചുമതലയുള്ള വികാരി ജനറാൾ മോൺ.വെരി.സെബാസ്റ്റ്യൻ വേത്താനത്ത് പോസ്റ്റർ ഡിസൈനിങിൻ്റെ മേൽനോട്ടവും കൺവൻഷൻ്റെ വിജയത്തിനായുള്ള പ്രാർത്ഥന തയ്യാറാക്കുകയും ചെയ്തു.
രൂപതയിലെ എല്ലാ ഇടവകകളിലും സന്യാസഭവനങ്ങളിലും മനോഹരമായ പോസ്റ്റർ എത്തിച്ചുകൊടുക്കാനുള്ള സംവിധാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്.
കൺവൻഷൻ്റെ വിജയത്തിനായുള്ള പ്രാർത്ഥനയും രൂപതാധ്യക്ഷൻ മാർ.ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രത്യേക ക്ഷണക്കത്തും രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും സന്ന്യാസഭവനങ്ങളിലും രൂപതയിലെ എല്ലാ കുടുംബങ്ങളിലും ഡിസംബർ ആദ്യവാരത്തോടെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും തയ്യാറായിക്കഴിഞ്ഞു.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധമായി വളരെ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. യുവജനവർഷ ആഘോഷങ്ങളുടെ ഭാഗമായി കൺവൻഷൻ്റെ മൂന്നാം ദിനമായ ഡിസംബർ 21-ന് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെ രൂപതയിലെ യുവജനങ്ങൾക്കായി പ്രത്യേക പ്രോഗ്രാം “എൽ-റോയി” നടക്കും.
ബിഷപ് ഹൗസിൽ വെച്ച് നടന്ന പ്രകാശനകർമ്മചടങ്ങിൽ പ്രോട്ടോസിഞ്ചല്ലൂസ് വെരി. റവ. ഡോ.ജോസഫ് തടത്തിൽ, ഇവാഞ്ചലൈസേഷൻ ഡയറക്‌ടർ ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ,
ഇവാഞ്ചലൈസേഷൻ അസ്സിറ്റൻ്റ് ഡയറക്ടർ ഫാ. ആൽബിൻ പുതുപ്പറമ്പിൽ, ഫാ.ജോർജ് പുല്ലുകാലയിൽ, ഫാ.നിക്സ് നരിതൂക്കിൽ, ഫാ.മാണി കൊഴുപ്പൻകുറ്റി, ജോർജ്ജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതിക്കൽ, പോൾസൺ പൊരിയത്ത്, ഡാൻ്റീസ് കൂനാനിക്കൽ, സി.സോണിയ, എന്നിവർ പങ്കെടുത്തു.