ചങ്ങനാശേരി: കർദിനാൾ മാർ ആന്റണി പടിയറ സഭയ്ക്കു പകർന്നു നൽകിയത് മഹനീയമായ അജപാലന ശുശ്രൂഷയാണെന്നും മുതിർന്ന തലമുറകൾക്ക് അദ്ദേഹത്തെ ക്കുറിച്ച് സവിശേഷമായ ഓർമകളാണുള്ളതെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
സീറോമലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പും ചങ്ങനാശേരി ആർച്ച്ബി ഷപ്പുമായിരുന്ന കർദിനാൾ മാർ ആന്റണി പടിയറയുടെ 25-ാം ചരമവാർഷിക അനു സ്മരണ കർമങ്ങൾക്ക് ചങ്ങനാശേരി കത്തീഡ്രൽ പള്ളിയിൽ മുഖ്യകാർമികത്വം വ ഹിച്ചു സന്ദേശം നൽകുകയായിരുന്നു കർദിനാൾ.
അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി, കത്തീഡ്രൽ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ. സേവ്യർ പുത്തൻകുളം, ഫാ. ജോസഫ് നടുവി ലേഴം, ഫാ. ജോബി മൂലയിൽ, ഫാ. ജോസഫ് പുത്തൻപറമ്പിൽ, ഫാ. തോമസ് ഉറുമ്പിൻതടത്തിൽ, ഫാ. ജോബിൻ ആനക്കല്ലുങ്കൽ, ഫാ. അഗസ്റ്റിൻ തൈപ്പറമ്പിൽ, ഫാ. ജസ്റ്റിൻ കായംകുളത്തുശേരി തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു.