News Reader's Blog

ക്രൈസ്തവ സമൂഹത്തിൻ്റെ വിശുദ്ധ വാര ദിനത്തിൽ പരീക്ഷ നടത്തുവാനുള്ള നീക്കം ഉപേക്ഷിക്കണം: വെള്ളികുളം എ.കെ. സി. സി, മാതൃവേദി, പിതൃവേദി സംഘടനകൾ

വെള്ളികുളം: ക്രൈസ്തവർ വിശുദ്ധ വാരമായി ആചരിക്കുന്ന വലിയാഴ്ചകളിൽ അഖിലേന്ത്യ എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾ നടത്തുവാനുള്ള തീരുമാനം പിൻവലിക്കണം എന്ന് വെള്ളികുളം എ.കെ.സി.സി.,മാതൃവേദി പിതൃവേദി സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.

ദേശീയ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ – മെയിൻ രണ്ടാംഘട്ട പരീക്ഷ തീയതികളാണ് ദേശീയ പരീക്ഷാ ഏജൻസി ക്രൈസ്തവ വിശ്വാസികളെ പരിഗണിക്കാതെ പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചത്.

പെസഹാവ്യാഴം, ദുഖ ശനി, ഈസ്റ്റർ ദിവസങ്ങളിൽ പരീക്ഷ നടത്തുവാനുള്ള തീരുമാനം ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. വിശുദ്ധവാരം ഒഴിവാക്കി പരീക്ഷ നടത്താനുള്ള സാധ്യതകൾ ഉണ്ടായിട്ടും വിശുദ്ധ വാരം തന്നെ പരീക്ഷയ്ക്ക് തെരഞ്ഞെടുത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന ‘പരിശീലനവും മതന്യൂനപക്ഷത്തോ
ടുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി. ക്രൈസ്തവരുടെ പുണ്യ ദിനങ്ങളായ പെസഹാവ്യാഴാഴ്ച ,ദുഃഖ ശനി, ഈസ്റ്റർ എന്നീ ദിവസങ്ങളിൽ അഖിലേന്ത്യ എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾ നടത്തുവാനുള്ള പുന:പരിശോധിക്കണമെന്ന് യോഗം പാസാക്കിയ പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. ഷാജി ചൂണ്ടിയാനിപ്പുറത്ത് മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.

വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ബേബി കരോട്ടു പുള്ളോലിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ടോമി കൊച്ചുപുരക്കൽ, ഷിബു കിഴക്കേമുറിയിൽ, ജെസി ഷാജി ഇഞ്ചയിൽ, ബിൻസി കരോട്ടു പുള്ളോലിൽ, ബിനി ജോസഫ് മണ്ണാറാത്ത്, ലിനി റോയി വെള്ളാപ്പാണിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.