എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിലിന്റെ സർക്കുലർ.
ജൂലൈ 3 മുതൽ ഏകീകൃത കുർബാന നടത്തണമെന്ന് അന്ത്യശാസനം. സഭ അധ്യക്ഷന്റെ സർക്കുലർ കൊടും ചതിയുടെ അടയാളം എന്ന് വിമത വൈദികർ പ്രതികരിച്ചു.
മാർപ്പാപ്പയുടെ ഓഫീസിൽനിന്നുള്ള അന്തിമ നിർദേശപ്രകാരമാണ് പുതിയ സർക്കുലർ. സെന്റ് തോമസ് ദിനം മുതൽ അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന ഉറപ്പാക്കണം.
കുര്‍ബാന അര്‍പ്പണം സംബന്ധിച്ച് വൈദികരും വൈദിക വിദ്യാര്‍ഥികളും ജൂലൈ മൂന്നിനകം സത്യവാങ്മൂലം നല്‍കനാണ് നിർദേശം. സിനഡ് കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കേണ്ടി വരും. നടപടി നേരിടുന്ന വൈദികർ നടത്തുന്ന ആരാധനാക്രമങ്ങൾ അംഗീകരിക്കില്ലെന്നും അർച്ച് ബിഷപ്പ് റഫൽ തട്ടിൽ അറിയിച്ചു.