പേയ് ടിഎമ്മിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് അനുവദിച്ചു. ഇതോടെ ഉപയോക്താക്കള്‍ക്ക് യുപിഐയിലൂടെ പേയ് ടിഎം ആപ്പ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാകുമെന്നാണു റിപ്പോര്‍ട്ട്.
പേയ് ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, ക്രെഡിറ്റ് എന്നിവയ്ക്കുമേല്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെയാണ് നടപടി.
ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, യെസ് ബാങ്ക് എന്നിവ പേയ് ടി എമ്മിന്റെ പേയ്മെന്റ് സിസ്റ്റം പ്രൊവൈഡര്‍ ബാങ്കുകളായി പ്രവര്‍ത്തിക്കുമെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു.