ഡമാസ്‌കസില്‍ ജനിച്ച വി. ജോണ്‍ ഡമസീന്‍ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ജെറുസലേമിന് സമീപത്തുള്ള ഒരു ആശ്രമത്തിലാണ് ചെലവഴിച്ചത്. പൗരസ്ത്യപാരമ്പര്യത്തിലെ അവസാനത്തെ സഭാപിതാവായി യോഹന്നാൻ കണക്കാക്കപ്പെടുന്നു.
കത്തോലിക്കാ സഭയും അദ്ദേഹത്തെ വേദപാരംഗതനായി മാനിക്കുന്നു. മറിയത്തിന്റെ സ്വർഗ്ഗാരോഹണത്തെക്കുറിച്ച് എഴുതിയിട്ടുള്ള യോഹന്നാന് കത്തോലിക്കാസഭയിൽ “സ്വർഗ്ഗാരോഹണത്തിന്റെ വേദശാസ്ത്രി” എന്ന അപരനാമവുമുണ്ട്.
അദ്ദേഹം യേശുവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപവണക്കത്തെ എതിര്‍ത്തിരുന്ന ഐക്കണോക്ലാസ്റ്റ് എന്ന വിഭാഗത്തിനെതിരെ പോരാടി. ഗ്രീക്ക് പിതാക്കന്മാരെ കുറിച്ച് അദ്ദേഹം എഴുതിയ എക്‌സ്‌പോസിഷന്‍ ഓഫ് ദ ഓര്‍ത്തഡോക്‌സ് ഫെയ്ത്ത് എന്ന ഗ്രന്ഥം മികച്ച ഒരു കവി എന്ന രീതിയിലും അദ്ദേഹം പ്രസിദ്ധനാണ്.
ഡമാസ്‌കസില്‍ ജനിച്ചു വളർന്ന അദ്ദേഹം ജെറുസലേമിനടുത്തുള്ള മാർ സാബാ ആശ്രമത്തിൽ ജീവിതാവസാനം ചെലവഴിച്ച് 749 ഡിസംബർ 4ന് മരിച്ചു.