വിശുദ്ധ യോഹന്നാൻ സ്‌പെയിനിലെ ടൊളേഡോയിൽ 1499 ജനുവരി 6 ന് ജനിച്ചു. 1526-ൽ പൗരോഹിത്യം സ്വീകരിച്ചു. സ്‌പെയിനിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ഇദ്ദേഹം സുവിശേഷ പ്രഭാഷണങ്ങൾ നടത്തി. എന്നാൽ, ചില തെറ്റിദ്ധാരണകളാൽ യോഹന്നാൻ 1531-ൽ കാരാഗൃഹത്തിലടക്കപ്പെട്ടു.
ഒരു വർഷക്കാലമാണ് ഇദ്ദേഹം ജയിൽവാസം അനുഭവിച്ചത്. ഈ കാരാഗൃഹവാസക്കാലത്താണ് ദൈവികരഹസ്യങ്ങൾ കൂടുതലായി ഉൾക്കൊള്ളുവാൻ സാധിച്ചതെന്ന് വിശുദ്ധ യോഹന്നാൻ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്.
1569-മേയ് 10 ന് അന്തരിച്ച യോഹന്നാനെ 1893-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1970 മേയ് 30-ന് പോൾ ആറാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി ഉയർത്തി.