മർക്കോസ് 13 : 1 – 8, 21 – 23
മുന്നറിയിപ്പുകൾ.
ജെറുസലേം ദേവാലയത്തിന്റെ നാശം പ്രവചിക്കുന്ന യേശു. പിന്നീട് അത് യാഥാർഥ്യമായതായി ചരിത്രം സാക്ഷിക്കുന്നു. ഇതിന്റെ എല്ലാം സൂചന ഒന്നുമാത്രം. അവന്റെ രണ്ടാമത്തെ ആഗമനവും യുഗാന്ത്യവുമാണ്.
ദേവാലയനാശവും യുഗാന്ത്യവും അവിടുത്തെ രണ്ടാമത്തെ ആഗമനവും ഒരുമിച്ചു സംഭവിക്കുമെന്ന് ആളുകൾ കരുതി.
എന്നാൽ, ഇവയോട് ബന്ധപ്പെട്ടു, തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യതയുള്ള മേഖലകളിൽ, ജാഗരൂകത പാലിക്കാൻ അവൻ അവരെ ഉപദേശിക്കുന്നു. വ്യാജമിശിഹാമാർ വരെ പ്രത്യക്ഷപ്പെടും.
ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ, അത്ഭുതങ്ങളും അടയാളങ്ങളും വരെ അവർ പ്രവർത്തിക്കും. അവിടെല്ലാം വിശ്വാസം കൈവിടാതെ, ഏറെ ശ്രദ്ധയോടെ, പ്രതീക്ഷയോടെ, അവനെ കാത്തിരിക്കുക.