News Reader's Blog Social Media

തുരുത്തിപ്പളളിയിലെ സ്നേഹസംഗമം ശ്രദ്ധേയമായി

കടുത്തുരുത്തി: പാലാ രൂപതയിലെ സെന്റ്‌ജോണ്‍ ദി ബാപ്റ്റിസ്റ്റ് തുരുത്തിപ്പളളിയിലെ തിരുനാളിന് കൊടിയേറുന്നതിന് മുന്നോടിയായി വൃദ്ധരും രോഗികളുമായവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്‌നേഹസംഗമം ശ്രദ്ധേയമായി.

കുമ്പസാരവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രായമായവര്‍ പാട്ടുകള്‍ പാടിയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. പ്രായമായവരെ അവരുടെ പള്ളിയുമായി ബന്ധപ്പട്ട ഓര്‍മകളിലേക്ക് എത്തിക്കുന്നതിനും ജീവിതപങ്കാളിയെയും മക്കളെയും തന്നതിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതിനും സമപ്രായക്കാരെ കണ്ടുമുട്ടുന്നതിനും സംസാരിക്കുന്നതിനും ഉള്ള അവസരമാണ് ഈ ഒത്തുചേരലെന്ന് തുരത്തിപ്പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ പറഞ്ഞു.

വിശുദ്ധ കുര്‍ബാനക്ക് കടുത്തുരുത്തി താഴുത്തുപ്പള്ളി സെന്റ് മേരീസ് ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. മാത്യു തൈയ്യില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പിതൃവേദിയുടെ നേതൃത്വത്തിലായിരുന്നു സംഗമം നടത്തിയത്.