ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് 3ാമത്തെ നൂറ്റാണ്ടിലാണ് വിശുദ്ധ ഇവാരിസ്റ്റ്സിന്റെ മെത്രാന്‍ ഭരണം ആരംഭിക്കുന്നത്. ഐതിഹ്യമനുസരിച്ച് ഇദ്ദേഹം അന്തിയോക്യയില്‍ നിന്നുള്ള ഒരു ഗ്രീക്ക് വംശജനാണ്. റോമിനെ പ്രത്യേക ഇടവകകളായി തിരിക്കുകയും 15 മെത്രാന്‍മാരെയും 7 പുരോഹിതന്മാരെയും, 2 ശെമ്മാച്ചന്‍മാരെയും നിയമിക്കുകയും ചെയ്തത് വിശുദ്ധ ഇവാരിസ്റ്റസാണ്.
ആഫ്രിക്കയിലെ മെത്രാന്മാരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള തന്റെ ആദ്യത്തെ തിരുവെഴുത്തിൽ, മെത്രാന്മാരുടെ സുവിശേഷ പ്രബോധനങ്ങൾ സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിനായി ഇവാരിസ്റ്റസ് ഏഴു ശെമ്മാച്ചൻമാരെ നിയമിച്ചതായി പറയുന്നു.
തന്റെ മെത്രാൻമാരുടെ ഒരു തരത്തിലുള്ള ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നത് ഇവാരിസ്റ്റസിനു ഇഷ്ടമല്ലായിരുന്നു. എന്നിരുന്നാലും തെറ്റുകൾ കണ്ടാൽ അവരെ സ്ഥാനഭ്രഷ്ടരാക്കുന്നതിനുള്ള അവകാശം റോമൻ സഭയിൽ നിക്ഷിപ്തമായിരുന്നു.
അദ്ദേഹത്തിന്റെ രണ്ടാമത്തെ തിരുവെഴുത്ത് മെത്രാനും തന്റെ രൂപതയും തമ്മിലുള്ള ബന്ധത്തെ ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തോട് ഉപമിക്കുന്നതായിരുന്നു. അന്റോണിന്‍ സാമ്രാജ്യത്തിന്റെ ഉദയം വരെ ഇദ്ദേഹം ജീവിച്ചിരുന്നു. സഭാ വിശ്വാസമനുസരിച്ചു ഇദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയും വത്തിക്കാന്‍ കുന്നില്‍ അടക്കം ചെയ്യപ്പെടുകയും ചെയ്തു.