News Reader's Blog Social Media

പള്ളുരുത്തി സെൻ്റ്. റീത്താസ് സ്കൂളിൽ നടന്ന അതിക്രമം അപലപനീയം

പാലാ : കൊച്ചി പള്ളുരുത്തി സെൻ്റ്. റീത്താസ് പബ്ലിക് സ്കൂളിൽ നടന്ന അതിക്രമം അപലപനീയമെന്ന് പാലാ രൂപത എസ്എംവൈഎം. മതപരമായ ചിഹ്നം യൂണിഫോമിൻ്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട്, സ്‌കൂളിൻ്റെ നിയമങ്ങൾ ലംഘിച്ച് ഒരുകൂട്ടം വർഗീയവാദികൾ സ്‌കൂളിലേക്ക് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചത് തികച്ചും പ്രതിഷേധാർഹമാണ്.

വിദ്യാഭ്യാസം, അച്ചടക്കം, മതേതരമായ അന്തരീക്ഷം എന്നിവയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം യാതൊരു കാരണവശാലും അനുവദിക്കാനാവില്ല.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സമാധാനപരമായ അന്തരീക്ഷം നിലനിർത്താനും അധികാരികൾ ശ്രദ്ധിക്കണമെന്നും എസ്എംവൈഎം പാലാ രൂപത ആവശ്യപ്പെട്ടു.