News Reader's Blog Social Media

പാലാ രൂപത ബൈബിൾ കൺവെൻഷൻ: ജെറിക്കോ പ്രാർത്ഥനയ്ക്ക് തുടക്കമായി

പാലാ: പാലാ രൂപതയുടെ 43-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥനയ്ക്ക് പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ഭക്തിനിർഭരമായ തുടക്കം.

ഡിസംബർ 01 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന ഈ ആത്മീയ യജ്ഞത്തിന് രൂപതയിലെ വിവിധ ഫൊറോനകളിലെ ഇടവക പ്രാർത്ഥന ഗ്രൂപ്പുകളാണ് നേതൃത്വം നൽകുന്നത്.

ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഡോ.ജോസഫ് അരിമറ്റത്തിൽ, ഫാ.ആൽബിൻ പുതുപ്പറമ്പിൽ, മാത്തുക്കുട്ടി താന്നിക്കൽ, ബിനു വാഴെപറമ്പിൽ, ജോസ് ഇടയോടിൽ എന്നിവർ നേതൃത്വം കൊടുത്ത ശുശ്രൂഷയിൽ രൂപതയിലെ കരിസ്മാറ്റിക് ശുശ്രൂഷകർ, വിവിധ സന്യാസസഭകളിലെ സിസ്റ്റർസ്, അല്മായ സഹോദരങ്ങൾ എന്നിവർ പക്കടുത്തു.