1570-തുർക്കികളുമായുണ്ടായ ലെപാന്റൊ യുദ്ധത്തിൽ കൈവരിച്ച വിജയത്തിന്റെ നന്ദി പ്രകാശനത്തിനായി വിശുദ്ധ പിയൂസ് അഞ്ചാമൻ മാർപാപ്പയാണ് ഈ ദിവസം (ഒക്ടോബർ 7) പരിശുദ്ധ ജപമാല രാജ്ഞിയുടെ നാമഹേതു തിരുന്നാളായി ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്.
നിരന്തരമായി ജപമാല എത്തിച്ചതിന്റെ ഫലമായിരുന്നു ഈ വിജയം. ഇസ്ലാമിക ശക്തികളെ യുറോപ്പിന്റെ മേൽ ആധിപത്യം നേടുന്നതിൽ നിന്നും തടഞ്ഞത് ഈ വിജയമായിരുന്നു.
പിന്നീട് പതിമൂന്നാം ഗ്രിഗോറിയസ് മാർപാപ്പ ഈ തിരുനാളിന് ജപമാല തിരുനാൾ എന്ന വിശേഷണം നൽകുകയും ചെയ്തു. 1716 വീണ്ടും ഒരു യുദ്ധം ഉണ്ടാവുകയും തുർക്കികളെ പരാജയപ്പെടുത്തുകയും ചെയ്തു. അതിനുശേഷം പതിമൂന്നാം ലിയോൺ മാർപാപ്പ ഒക്ടോബർ മാസം ജപമാല മാസം ആയി പ്രഖ്യാപിച്ചു.
വിശുദ്ധ മോണ്ട്ഫോർട്ട് ജപമാലയെക്കുറിച്ച് ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി “ദിനംപ്രതി ജപമാല ചൊല്ലുന്നവർ ഒരിക്കലും വഴി തെറ്റി പോവുകയില്ല ഈ പ്രസ്താവന എന്റെ രക്തം കൊണ്ട് തന്നെ എഴുതി ഒപ്പിടാൻ എനിക്ക് സന്തോഷമേയുള്ളൂ”.
പതിനാറാം നൂറ്റാണ്ടിൽ, 15 രഹസ്യങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലാണ് ജപമാല വികസിപ്പിച്ചത്. സന്തോഷവും ദുഃഖവും മഹത്വവും. 2002-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഈ ഭക്തിയിലേക്ക് പ്രകാശത്തിന്റെ അഞ്ച് രഹസ്യങ്ങൾ ചേർത്തു.