അധ്വാനിക്കാതെ എളുപ്പത്തിൽ ഏങ്ങനെ പണമുണ്ടാക്കാം എന്ന് ചിന്തിക്കുന്നവർ കണ്ടുപിടിച്ച മാർഗമാണ് ലഹരി വിൽപനയെന്നും ഇത്തരക്കാർ സമൂഹത്തെയും രാജ്യത്തെയും നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.
കാഞ്ഞിരത്താനം സെൻ്റ ജോൺസ് ഹൈസ്‌കൂളിൻ്റെ നവീകരിച്ച വിദ്യാലയത്തിന്റെ ആശീർവാദവും സമർപണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമങ്ങളിലും ലഹരി പിടിമുറുക്കിയതായും ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളിൽ വരെ മാരക ലഹരി എത്തിയെന്നും ഏല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ബിഷപ്പ് പറഞ്ഞു
വിവിധ രൂപങ്ങളിലും തരങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ലഹരി വ്യാപിക്കുകയാണ്. സമൂഹത്തെ കാർന്നുതിന്നുകയാണ് ലഹരി. സ്കൂളുകളിൽ ലഹരിക്കെതിരേ കുട്ടികൾക്ക് അവബോധം നൽകണമെന്നും ബിഷപ്പ് പറഞ്ഞു