കുവൈറ്റ്: കുവൈറ്റിലെ സീറോ മലബാര്‍ സഭ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോമ്പുകാല സമാപനത്തിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി.
ഇതോടനുബന്ധിച്ച് നടന്ന കുരിശിന്റെ വഴിയിലും കഞ്ഞി നേര്ച്ചയിലും നൂറ് കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു.
പാലാ രൂപത വൈദികനായ ഫാദര്‍ ജീവന് കദളിക്കാട്ടില്‍ നോയമ്പുകാല സന്ദേശം നല്കി.
പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും കഞ്ഞി നേര്ച്ചയ്ക്കും ആന്റോ മാത്യു കുമ്പിളിമൂട്ടില്‍, മാത്യു ജോസ്, പോള്‍ ചാക്കോ പായിക്കാട്ട്, സുനില്‍ പി സി, ബിനോയ് വര്‍ഗീസ്, അനൂപ്, ജേക്കബ് ആന്റണി, ബെന്നി പുത്തന്‍, മരീന ജോസഫ്, സുനില്‍ വെളിയത്ത് മാലി, ജയ്സണ്‍ പെരേപ്പാടന്, ജോസഫ് മൈക്കിള്‍, മാര്ട്ടിന് എന്നിവര്‍ നേതൃത്വം നല്കി.