ചങ്ങനാശേരി: ആധുനിക കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ അധ്യാപകർ കുട്ടികളെ പ്രാപ്തരാക്കണമെന്ന് ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ചങ്ങനാശേരി സോണൽ കൺവൻഷനിൽ സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്.
ക്രൈസ്തവമൂല്യങ്ങൾ പകർന്നു നൽകാൻ അ ധ്യാപകർക്കു കഴിയണമെന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു. സോണിലെ വിവിധ സ്കൂളുകളിൽനിന്നായി 200 അധ്യാപകർ പങ്കെടുത്ത കൺവ ൻഷൻ മെത്രാപ്പോലീത്തൻ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ ഉ ദ്ഘാടനം ചെയ്തു.
വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി, റവ.ഡോ. അനീഷ് ഈറ്റയ്ക്കക്കുന്നേൽ, ഫാ. ജിസൺ പോൾ വേങ്ങാശേരി, കോർപറേറ്റ് മാനേജർ ഫാ. ജോബി മുലയിൽ എ ന്നിവർ വിവിധ സെക്ഷനുകൾ നയിച്ചു.
ചങ്ങനാശേരി സോൺ പ്രസിഡന്റ് സിസ്റ്റർ ലില്ലി തെരേസ് സിഎംസി, പ്രിൻസിപ്പൽ ഷിജി വർഗീസ്, ടിടിഐ പ്രിൻസിപ്പൽ സിസ്റ്റർ ലിസി കണിയാംപറമ്പിൽ, എ.ജെ. ജോൺ മെമ്മോറിയൽ എച്ച്എസ്എസ് കൈനടി പ്രിൻസിപ്പൽ സിസ്റ്റർ സിൽജോ ക ണ്ടത്തിൽ, ഷെർളിക്കുട്ടി ആന്റണി എന്നിവർ പ്രസംഗിച്ചു.