കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ എട്ടാം തീയതി (ഞായറാഴ്ച) ESA വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിഭൂമികളും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടും ജനസുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്ന് ആവശ്യപ്പെട്ടു കൊണ്ടും ജാഗ്രതാ ദിനമായി ആചരിക്കുന്നു.
അന്നേദിവസം എല്ലാ യൂണിറ്റുകളിലും ഈ വിഷയങ്ങളിൽ മീറ്റിങ്ങുകൾ സംഘടിപ്പിക്കുമെന്നും നിവേദങ്ങൾ സമർപ്പിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് അറിയിച്ചു.