Reader's Blog Social Media

നിൻ്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു…

മാർട്ടിൻ N ആന്റണി ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർസൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19). പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ. ഒരു കുഞ്ഞിനെപ്പോലും തഴുകാൻ ഭാഗ്യമില്ലാത്തവർ. ശബ്ദമായി മാത്രം ചുരുങ്ങിയവർ. അവര്‍ സ്വരമുയര്‍ത്തി പ്രാർത്ഥിക്കുന്നു: “യേശുവേ, നായകാ, ഞങ്ങളില്‍ കനിയണമേ” (v.13). അവൻ അവരെ കണ്ടപ്പോൾത്തന്നെ പറഞ്ഞു: “പോയി നിങ്ങളെത്തന്നെ പുരോഹിതന്‍മാര്‍ക്കു കാണിച്ചു കൊടുക്കുവിന്‍” (v.14). അത്രയേയുള്ളൂ. ഒറ്റ വാചകം മാത്രം; “പോകുക”. വേറെയൊന്നും അവൻ ചോദിക്കുന്നുമില്ല, പറയുന്നുമില്ല. Read More…

Reader's Blog Social Media

ജപമാലയുമായി പൊതുവേദികളില്‍ എത്തുന്ന നേതാവ്; സമാധാന നൊബേൽ പുരസ്കാരം മരിയക്ക്…

സ്റ്റോക്ഹോം: 2025-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും കത്തോലിക്ക വിശ്വാസിയുമായ മരിയ കൊറിന മചാഡോയ്ക്ക്. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യ ഭരണത്തിനുമെതിരെ നടത്തിയ കൃത്യമായ ഇടപെടലുകള്‍ പരിഗണിച്ചാണ് സമാധാന നൊബേല്‍ പുരസ്ക‌ാരത്തിന് മരിയ അര്‍ഹയായിരിക്കുന്നത്. 2018-ൽ ബിബിസി തിരഞ്ഞെടുത്ത ലോകത്തെ 100 ശക്തരായ വനിതകളിൽ ഒരാളായി അറിയപ്പെട്ട വ്യക്തിയാണ് മരിയ. തന്റെ പേര് പോലെ അടിയുറച്ച മരിയ ഭക്തി പുലര്‍ത്തുന്ന മരിയ മച്ചാഡോ, പൊതുവേദികളില്‍ ജപമാലയും കുരിശ് രൂപവും ധരിച്ചെത്തിയ നിരവധി ചിത്രങ്ങള്‍ Read More…

Reader's Blog Social Media

നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-12

അമ്മയോടൊപ്പംദിവസം 12 – ലൂക്കാ 2:51 “അവന്‍ അവരോടൊപ്പം പുറപ്പെട്ട്‌ നസറത്തില്‍ വന്ന്‌, അവര്‍ക്ക്‌ വിധേയനായി ജീവിച്ചു. അവന്റെ അമ്മഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു…”(ലൂക്കാ 2 : 51) ഈ വാക്കുകൾ, യേശു പന്ത്രണ്ടാം വയസ്സിൽ ജറുസലേമിലെ ദേവാലയത്തിൽ “ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന്‌ നിങ്ങള്‍ അറിയുന്നില്ലേ?” എന്നു പറഞ്ഞ സംഭവത്തിന് ശേഷമാണ് എഴുതപ്പെട്ടത്. മറിയവും യോസേപ്പും അത്ഭുതപ്പെടുന്നു; മകനിന്റെ വാക്കുകളുടെ ആഴം അവർക്ക് മനസ്സിലായില്ല. പക്ഷേ, മറിയം വീണ്ടും അത് തന്റെ ഹൃദയത്തിൽ സൂക്ഷിച്ചു. ഇത് Read More…

Reader's Blog Social Media

നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-11

അമ്മയോടൊപ്പംദിവസം 11 – അപ്പൊസ്തലപ്രവര്‍ത്തനങ്ങള്‍ 1 : 14 “അവർ ഏകമനസ്‌സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്‌ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു.”(അപ്പൊസ്തലപ്രവര്‍ത്തനങ്ങള്‍ 1 : 14) യേശുവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം ശിഷ്യന്മാർ ഒരു മുറിയിൽ ഒത്തു കൂടി. അവർ ഭയത്തിലും ആശയക്കുഴപ്പത്തിലും ആയിരുന്നു — ഇനി എന്ത് ചെയ്യും എന്നറിയാതെ. അവിടെ മറിയം ഉണ്ടായിരുന്നു. അവൾ ദൈവത്തിന്റെ പദ്ധതിയെ തുടക്കം മുതൽ കണ്ടവളാണ് — ഗബ്രിയേൽ ദൂതന്റെ സന്ദേശത്തിൽ നിന്നു തുടങ്ങി കാൽവരി വരെ. Read More…

Reader's Blog Social Media

യുവജന മുന്നേറ്റങ്ങൾക്കെല്ലാം വിത്യസ്തമായൊരു മാനമുണ്ടെന്നതിന് ലോകം സാക്ഷിയാകുന്നു…

വിപിൻ ജോസഫ് 2025ാം ആണ്ടിൻ്റ അവസാന പാതത്തിലൂടെ സഞ്ചരിക്കുമ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന യുവജന മുന്നേറ്റങ്ങൾക്കെല്ലാം മുൻ അനുഭവങ്ങളിലേതിൽ നിന്ന് വിത്യസ്തമായൊരു മാനമുണ്ടെന്നതിന് ലോകം സാക്ഷിയാകുന്നു. നീതി നിഷേധിക്കുന്ന ഭരണ വിഭാഗത്തെ രാവിരുട്ടി വെളുക്കുമ്പോൾ താഴെയിറക്കുവാനും, സാംസ്കാരിക ക്രമീകരണം- എന്ന വാക്കിനെ മാറ്റി നിർത്തി ലോക രാജ്യങ്ങളിലൂടെ നടക്കുന്ന കുടിയേറ്റങ്ങൾക്കും, ഒരു കാലഘട്ടം ദുഷ്കരം എന്ന് തലക്കെട്ട് കൊടുത്തതിനെയൊക്കെയും നിഷ്പ്രയാസം എന്ന ഹാഷ് ടാഗിലേക്ക് തിരുത്തി എഴുതുവാനും ഈ ജെൻസി കാലഘട്ടത്തിന് സാധിക്കുന്നു എന്നത് നവമാധ്യമ സംസ്കൃതി രൂപപ്പെടുത്തുന്ന അനന്ത Read More…

Faith Reader's Blog Social Media

നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-10

അമ്മയോടൊപ്പംദിവസം 10 – യോഹന്നാൻ 19:26–27 “യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട്‌ അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ, നിന്റെ മകൻ. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.”(യോഹന്നാന്‍ 19 : 26-27) ക്രൂശിനരികിൽ അമ്മ നില്ക്കുന്നു — ഇത് ഒരു അത്ഭുതകരമായ നിമിഷമാണ്.മകനായ യേശുവിൻ്റെ വേദനയിലും മരണത്തിലും അമ്മ അവിടെയുണ്ട്, കൂടെ ഉണ്ട്.മറിയം വിലപിക്കുന്നില്ല, Read More…

Faith Reader's Blog Social Media

നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-09

അമ്മയോടൊപ്പംദിവസം 9 – യോഹന്നാൻ 2:3–5 “യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല. യേശു അവളോടു പറഞ്ഞു: സ്‌ത്രീയേ, എനിക്കും നിനക്കും എന്ത്‌? എന്റെ സമയം ഇനിയും ആയിട്ടില്ല. അവന്റെ അമ്മപരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.“(യോഹന്നാന്‍ 2 : 3-5). കാനായിലെ വിവാഹം യേശുവിന്റെ ആദ്യ അത്ഭുതത്തിന്റെ അരങ്ങാണ്. വിവാഹത്തിൽ വീഞ്ഞ് തീർന്നത് സാമൂഹികമായി വലിയ അപമാനമായിരുന്നു. അതിനിടയിൽ, എല്ലാം ശ്രദ്ധയോടെ കാണുന്ന ഒരാൾ ഉണ്ടായിരുന്നു — മറിയം. അവൾ പ്രശ്നം കണ്ടു, Read More…

Reader's Blog Social Media

നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-08

അമ്മയോടൊപ്പംദിവസം 8 – ലൂക്കാ 2:19 “മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.” -ലൂക്കാ 2 : 19 യേശുവിന്റെ ജനനത്തിന്റെ അത്ഭുതമായ രാത്രിയിൽ ഇടയന്മാർ വന്ന്, ദൂതന്മാരുടെ സന്ദേശം പറഞ്ഞുകൊണ്ടു മടങ്ങി. ആ ദൈവീയ സംഭവങ്ങൾ എല്ലാം മറിയം ശ്രദ്ധയോടെ കേട്ടു. അവൾ ഉടനെ പ്രതികരിച്ചില്ല, ആശയകുഴപ്പമുണ്ടായിട്ടില്ല, മറിച്ച് ആ വാക്കുകൾ തന്റെ ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. ഇവിടെ നമുക്ക് മറിയത്തിന്റെ ഒരു അത്യന്തം ആഴമുള്ള ഗുണം കാണാം — ധ്യാനിക്കുന്ന ഹൃദയം. Read More…

News Social Media

പ്രശസ്ത കവിയും കലാകാരനുമായ കൂമ്പാറ ബേബി സാർ (68) അന്തരിച്ചു…

കോഴിക്കോട്: കൂമ്പാറ നിവാസിയും, സാഹിത്യ-കലാ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന ബേബി ജോസഫ് (68), കൂമ്പാറ ബേബി എന്ന പേരിൽ അറിയപ്പെടുന്ന പാലക്കതടത്തിൽ ബേബി നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് ഇന്ന് (2025 ഒക്ടോബർ 7) അന്ത്യം സംഭവിച്ചത്. കൂമ്പാറയിലെ പാലക്കതടത്തിൽ പരേതരായ ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ മൂത്തമകനാണ് അദ്ദേഹം. സാഹിത്യ-കലാ സംഭാവനകൾ ഒരു കവി, ഗാനരചയിതാവ്, പ്രഭാഷകൻ എന്നീ നിലകളിൽ ബേബി ജോസഫ് ശ്രദ്ധേയനായിരുന്നു. മലയാള സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം, ദീർഘകാലം ആകാശവാണിയിലെ എഴുത്തുകാരനായും പ്രവർത്തിച്ചിട്ടുണ്ട്. കലയെയും Read More…

Pope's Message Social Media

നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-07

അമ്മയോടൊപ്പംദിവസം 7 – മത്തായി 2:13–14 “കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ്‌ ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്‌തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ്‌ ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവന്‍ ഉണര്‍ന്ന്‌, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്‌തിലേക്കുപോയി”. (മത്തായി 2 : 13-14)” യേശുവിന്റെ ജനനത്തിനു ശേഷം, ഹേറോദസ് തന്റെ അധികാരം നിലനിർത്താനായി കുഞ്ഞിനെ കൊല്ലുവാൻ ശ്രമിച്ചു. എന്നാൽ ദൈവം തന്റെ ദൂതനെ Read More…