പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ തിരുനാള്‍ പാശ്ചാത്യലോകത്ത് പ്രചാരത്തിലാകുന്നത്. ബെല്‍ഗ്രേഡില്‍ വെച്ച് ഇസ്ലാമിനെതിരായി നേടിയ യുദ്ധ വിജയത്തിന്റെ ഓര്‍മ്മപുതുക്കലെന്ന നിലയില്‍ 1457-ല്‍ റോമന്‍ ദിനസൂചികയില്‍ ഈ തിരുനാള്‍ ചേര്‍ക്കപ്പെട്ടു. ഇതിനു മുന്‍പ് സിറിയന്‍, ബൈസന്റൈന്‍, കോപ്റ്റിക്ക് എന്നീ ആരാധനാക്രമങ്ങളില്‍ മാത്രമായിരുന്നു കര്‍ത്താവിന്റെ രൂപാന്തരീകരണ തിരുനാള്‍ ആഘോഷിക്കപ്പെട്ടിരിന്നത്. കര്‍ത്താവിന്റെ രൂപാന്തരീകരണം, ദൈവമെന്ന നിലയിലുള്ള നമ്മുടെ കര്‍ത്താവിന്റെ മഹത്വത്തേയും, അവന്റെ സ്വര്‍ഗ്ഗത്തിലേക്കുള്ള ഉയര്‍ത്തപ്പെടലിനേയുമാണ് വെളിപ്പെടുത്തുന്നത്. ദൈവത്തിന്റെ തിരുമുഖം നമുക്ക് ദര്‍ശിക്കുവാന്‍ കഴിയുന്ന സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തെ ഈ തിരുനാള്‍ എടുത്ത് കാണിക്കുന്നു. ദൈവത്തിന്റെ Read More…
Author: Web Editor
ദുരിതബാധിതർക്ക് സമൂഹം പ്രതീക്ഷയുടെ പുതുനാളം തെളിക്കണം
ദുരിതബാധിതരുടെ ജീവിതത്തിന് പ്രതീക്ഷയുടെ പുതുനാളം തെളിക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്നും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ച് പുനരധിവാസ പ്രക്രിയയില്‍ കത്തോലിക്കാ സഭ സജീവമായി പങ്കുചേരുമെന്നും തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ ഉരുള്‍പൊട്ടല്‍മൂലം ദുരിതമനുഭവിക്കുന്ന വരെ സഹായിക്കാന്‍ കേരളം ഒരുമനസോടെ പ്രവര്‍ത്തിക്കണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍, പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, Read More…
വയനാട് ദുരന്തം: പുറംലോകത്തെ അറിയിച്ച നീതു കണ്ണീരോർമ്മ…
വയനാട്: ചൂരൽമലയിൽ ഉണ്ടായ ആദ്യ ഉരുൾപൊട്ടലിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ തനിക്കും മറ്റ് നിരവധി പേർക്കും സഹായം അഭ്യർത്ഥിച്ച നീതുവിൻ്റെ കോൾ “ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ഇവിടെ സ്‌കൂളിന് പുറകിലാണ് ഞാൻ താമസിക്കുന്നത്. ഞങ്ങളെ സഹായിക്കാൻ ആരെയെങ്കിലും അയക്കാമോ?” ഇതൊരപേക്ഷയായിരുന്നു. നീതുവിന്റെ ആ കോൾ നീതുവിന് രക്ഷയായില്ലെങ്കിലും അനേകർക്ക് രക്ഷയായി. പിന്നെ ആരും നീതുവിന്റെ ശബ്‌ദം കേട്ടിട്ടില്ല. ഇനി കേൾക്കുകയുമില്ല. ആ മലവെള്ളപ്പാച്ചിലിൽ പൊള്ളുന്ന ഓർമ്മയായി നീതുവും നീതുവിന്റെ ആ കോൾ റെക്കോഡിങ്ങും. താൻ ജോലി ചെയ്തിരുന്ന Read More…
സാന്താ മരിയ മഗ്ഗിയോർ
റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദൈവാലയമാണ് Santa Maria Maggiore അഥവാ The Basilica of St. Mary Major. AD 352 ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366 ) ഭരണകാലത്താണ് ഈ ദൈവാലയം നിർമ്മിച്ചത്. ഐതീഹ്യമനുസരിച്ച് റോമിലുള്ള പ്രഭുകുടുബംഗമായ ജോണിനും ഭാര്യക്കും മക്കളുണ്ടായിരുന്നില്ല. അവരുടെ കാലശേഷം സ്വത്തുവകകൾ ഇഷ്ടദാനം നൽകാൻ ഒരു അനന്തര അവകാശിയെ നിയോഗിച്ചു തരണമെന്ന് പരിശുദ്ധ മാതാവിനോട് ജോണും ഭാര്യയും അപേക്ഷിച്ചു. ആഗസ്റ്റ് മാസം Read More…
വയനാട്ടിൽ ജീവൻ നഷ്ടമായവർക്കും ദുരിതബാധിതർക്കുമായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ
വയനാട്ടിലെ ദുരിതബാധിതർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. മഴയിലും ഉരുൾപൊട്ടലിലും നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാർപ്പാപ്പ പ്രാർത്ഥനക്കിടെ അനുസ്മരിച്ചു. ജീവൻ നഷ്‌ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാൻ പോപ്പ് ആഹ്വാനം ചെയ്തു. ഞായറാഴ്ച സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപ്പാപ്പ. മധ്യപൂർവേഷ്യയിലെ സമാധാനത്തിനായും ഫ്രാൻസിസ് മാർപ്പാപ്പ പ്രാർത്ഥിച്ചു. യുദ്ധം മനുഷ്യന്‍റെ പരാജയമാണ്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടത്തണമെന്നും അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. യുദ്ധത്തിന്‍റെ എല്ലാ Read More…
വിശുദ്ധ ഓസ്‌വാള്‍ഡ്: ഓഗസ്റ്റ് 5
നോര്‍ത്തംബ്രിയയിലെ ആഗ്ലോ-സാക്സണ്‍ രാജാവായിരുന്നു വിശുദ്ധ ഓസ്‌വാള്‍ഡ്. ഒരു തികഞ്ഞ ക്രിസ്തീയ വിശ്വാസിയായിരുന്ന ഓസ്‌വാള്‍ഡ് രാജാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചരിത്രകാരനായിരുന്ന ബെഡെയില്‍ നിന്നുമാണ് അറിവായിട്ടുള്ളത്. തന്റെ പ്രജകളുടെ ക്ഷേമത്തിന് അവരെ ദൈവത്തിന്റെ ആത്മീയമായ രാജ്യത്തേക്ക് കൊണ്ട് വരികയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് നന്നായി അറിയാമായിരുന്ന വിശുദ്ധന്‍ അവരോടൊപ്പം നിത്യ മഹത്വം പ്രാപിക്കുന്നതിന് അക്ഷീണം പരിശ്രമിച്ചു. ആ സമയത്താണ് ക്രൂരനും സ്വേച്ചാധിപതിയുമായ കാഡ്വല്ലാ, നോര്‍ത്തംബ്രിയന്‍ പ്രവിശ്യകളില്‍ തന്റെ ആക്രമണം അഴിച്ചു വിട്ടത്. ഭൂരിഭാഗം പ്രദേശങ്ങളെയെല്ലാം കത്തിച്ചു ചാമ്പലാക്കുകയും മുഴുവന്‍ ആളുകളേയും അദ്ദേഹം Read More…
ദൈവഹിതത്തിനു സ്വയം സമർപ്പിക്കാം..
ലൂക്കാ 8 : 26 – 39ദൈവീക ഇടപെടലുകൾ…. അവന്റെ വാക്കുകൾക്ക് അശുദ്ധാത്മാക്കളുടെമേൽപോലും, ശക്തിയുണ്ടെന്ന് ഇവിടെ തെളിയിക്കപ്പെടുന്നു. അശുദ്ധാത്മാവ് ബാധിതനിൽ, അവന് നഷ്ടപ്പെട്ടവ്യക്തിത്വം, യേശു വീണ്ടെടുത്തു നൽകുന്നു. അവൻ വിവസ്ത്രനായിരുന്നു. എന്നാൽ, അവൻ അതു സ്വയം തിരിച്ചറിഞ്ഞിരുന്നില്ല. യേശുവിന്റെ ഇടപെടലാണ്, അവൻ സ്വയം നഗ്നത തിരിച്ചറിയാൻ ഇടയാക്കിയത്. നമ്മുടെ ആദിമാതാപിതാക്കളിൽ, പിതാവായ ദൈവത്തിന്റെ സാന്നിധ്യമാണ്, തങ്ങളിലെ നഗ്നതയെന്ന കുറവിനെ തിരിച്ചറിയാൻ, അവരെ സഹായിച്ചത്. നമ്മിലും പല കുറവുകളുടേയും നഗ്നതയുണ്ട്. അവയെ തിരിച്ചറിഞ്ഞു തിരുത്താൻ, മരപ്പണിക്കാരനീശോയുടെ സാന്നിധ്യം കൂടിയേതീരൂ. Read More…
ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകണം: മാർ ജോസഫ് കല്ലറങ്ങാട്ട്
ഭരണങ്ങാനം: ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകണം: മാർ ജോസഫ് കല്ലറങ്ങാട്ട് ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകാൻ അൽഫോൻസാമ്മയുടെ ജീവിതം നമ്മെ ആഹ്വാനം ചെയ്യുന്നു എന്നു പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇന്നലെ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ സ്പിരിച്വാലിറ്റി സെന്റെറിൽ നടന്ന ദേശീയ സെമിനാർ അൽഫോൻസിയൻ ആത്മായനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. സ്ലീവാ – അൽഫോൻസിയൻ ആത്മീയ വർഷത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. അൽഫോൻസാമ്മയെക്കുറിച്ച് എപ്പോൾ സംസാരിച്ചാലും വേദപുസ്തകത്തിലേക്ക് എത്താതിരിക്കാനാവില്ല. വേദപുസ്തകം തുറന്ന് വായിക്കാനാണ് അൽഫോൻസാമ്മ പഠിപ്പിക്കുന്നത്. Read More…
വയനാടിനും വിലങ്ങാടിനും താങ്ങേകാനുള്ള നടപടികളുമായി കേരള സോഷ്യല്‍ സര്‍വീസ് ഫോറം
കോട്ടയം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിനും വിലങ്ങാടിനും സുസ്ഥിര പുനരധിവാസത്തിന് നേതൃത്വം നല്‍കാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി ചുമതലപ്പെടുത്തിയിട്ടുള്ള കെസിബിസിയുടെ ജസ്റ്റിസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഇതു സംബന്ധിച്ച് പ്രഥമ ആലോചനായോഗം നടത്തി. രാഷ്ട്ര ദീപിക ലിമിറ്റഡിന്റെ കൂടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നടത്തിയ ആലോചനായോഗത്തില്‍ ജസ്റ്റീസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് Read More…










