മത്തായി 22 : 1 –14ക്ഷണവും വിരുന്നും… ദൈവജനമെന്ന പദവി നൽകാൻ ദൈവം അവിടുത്തെ രാജ്യത്തിലെ സ്വർഗ്ഗീയവിരുന്നിനായി നമ്മെ ക്ഷണിക്കുന്നു. എന്നാൽ, അത് സ്വീകരിക്കുകയോ, തിരസ്ക്കരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം അവിടുന്ന് നമുക്ക് നൽകിയിരിക്കുന്നു. അവിടുന്ന് പലരിലൂടെയും നമ്മെ ക്ഷണിച്ചു. അത് ചെവിക്കൊണ്ടവർ രക്ഷപ്രാപിച്ചു. വിശ്വസിച്ചു സ്വീകരിച്ചവർ അവിടുത്തെ രാജ്യത്തെ വിരുന്നിൽ പങ്കുകാരായി. അവിടുന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും, വിജാതീയനെന്നോ സ്വജാതീയനെന്നോ നോക്കാതെ, ദൈവതിരുമുമ്പാകെ തുല്യനാണ്. അവിടെ പാരമ്പര്യങ്ങളോ ജീവിതമേന്മയോ ഒന്നും ഗൗനിക്കപ്പെടുകയില്ല. വിശ്വാസപൂർവ്വം അവിടുത്തെ ക്ഷണം സ്വീകരിച്ചോ, എങ്കിൽ Read More…
Author: Web Editor
മുനമ്പം വിഷയം ഉൾപ്പെടെ ക്രൈസ്തവർക്കും രാജ്യ നന്മയ്ക്കും എതിരെയുള്ള നീക്കങ്ങളെ യോജിച്ചു ചെറുക്കും: നിലയ്ക്കൽ എക്യുമെനിക്കൽ യോഗം
കോട്ടയം : സ്വന്തം മണ്ണിൽ അന്യരെപ്പോലെ ജീവിക്കാൻ വിധിക്കപ്പെട്ട മുനമ്പത്തെ അറുനൂറിൽ പ്പരം കുടുംബങ്ങൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് യോഗം. നീതി നിഷേധിക്കപ്പെട്ട മുന മ്പത്തെയും മറ്റു പ്രദേശങ്ങളിലെയും ജനതയ്ക്ക് നീതി നടപ്പി ലാക്കി കൊടുക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ക്രൈസ്തവ സഭകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. അനേകം വർഷങ്ങളായി സ്വന്തമായി അനുഭവിച്ചുവരുന്ന ഭൂസ്വത്തുക്കൾ ക്രയവിക്രയം നടത്താനോ വായ്പ എടുക്കാനോ മക്കളുടെ വിവാഹം, വിദ്യാഭ്യാസം എന്നിവ നടത്താനോ സാധിക്കാതെ പ്രയാസപ്പെടുന്ന ജനതയ്ക്ക് എത്രയും Read More…
കുവൈറ്റിൽ സന്ദർശനത്തിനെത്തിയ മാർ റാഫേൽ തട്ടിൽ പിതാവിന് ഉജ്ജ്വല സ്വീകരണം
കുവൈറ്റിൽ രണ്ടു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിന് എത്തിയ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വലിയ പിതാവിന് കുവൈറ്റ് ഇൻറർനാഷണൽ വിമാനത്താവളത്തിൽ വച്ച് അത്യുജ്ജ്വല സ്വീകരണം നൽകി അപ്പോസ്തോലിക് വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാര്‍ അഭിവന്ദ്യ ബിഷപ്പ് ആൽദോ ബറാർഡി അബ്ബാസിയ ഇടവക വികാരിയും പിതാവിൻറെ സന്ദർശനത്തിന്റെ ജനറൽ കോഡിനേറ്ററുമായ റവ. ഫാദർ സോജൻ പോളിനോടും അഹമ്മദി ഇടവക സീറോ മലബാർ ഇൻ ചാർജ് റവ Read More…
വിശുദ്ധ ജോസഫാറ്റ്: നവംബർ 12
1580-ൽ അക്കാലത്തെ പോളിഷ് പ്രവിശ്യയായ ലിത്വാനിയയുടെ ഭാഗമായ വോൾഹിനിയ എന്ന സ്ഥലത്താണ് വിശുദ്ധ ജോസഫാറ്റ് കുൺസെവിക്‌സ് ജനിച്ചത്. ജോൺ എന്നായിരുന്നു വിശുദ്ധന്റെ മാമോദീസ പേര്. രക്ഷകന്റെ സഹനങ്ങളെ കുറിച്ച് ചെറുപ്പത്തിൽ തന്നെ അറിവ് നേടിയ വിശുദ്ധന്റെ ഹൃദയം ക്രൂശിത രൂപത്തിന്റെ വിശുദ്ധ ഭാഗത്ത് നിന്നുമുള്ള അമ്പേറ്റ് മുറിപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു. 1064-ൽ യുക്രേനിയയിൽ വിശുദ്ധ ബേസിൽ സ്ഥാപിച്ച ബാസിലിയൻസ് സഭയിൽ ചേരുകയും ഒരു സന്യാസിയായി അദ്ദേഹം ആത്മീയമായ ജീവിതം നയിക്കുകയും ചെയ്തു. ശൈത്യകാലങ്ങളിൽ പോലും വിശുദ്ധൻ നഗ്‌നപാദനായിട്ടായിരുന്നു സഞ്ചരിച്ചിരുന്നത്. Read More…
വഖഫ് വിവാദവും കത്തോലിക്കാസഭയുടെ ഭൂസ്വത്തിനെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങളും
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI മുനമ്പം വഖഫ് അവകാശവാദ വിഷയം രാഷ്ട്രീയ കേരളത്തിൽ ഒരു കോളിളക്കത്തിന് വഴിയൊരുക്കുന്ന രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. മുനമ്പത്തെ ഒരുകൂട്ടം പാവപ്പെട്ട ജനങ്ങളുടെ കടുത്ത ആശങ്ക പരിഹരിക്കാൻ മുതിരാത്ത ഭരണ പ്രതിപക്ഷ പാർട്ടികളും സർക്കാരും ഒളിച്ചുകളി തുടരുന്നതിനിടെ, സൈബർ ലോകത്ത് വാക്പോരുകളും വ്യാജപ്രചാരണങ്ങളും അനുദിനം വർധിച്ചുകൊണ്ടുമിരിക്കുന്നു. അടുത്തെത്തിനിൽക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മുനമ്പം വിഷയം തിരിച്ചടിക്ക് കാരണമാകാതിരിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ അതീവ ശ്രദ്ധ ചെലുത്തുന്നതായി കാണാനാകും. മുനമ്പത്തിന് പുറമെ വഖഫ് നിയമ പരിഷ്കരണവും ചർച്ചകളിൽ Read More…
ടൂർസിലെ വിശുദ്ധ മാർട്ടിൻ: നവംബർ 11
എ.ഡി 316-ൽ പന്നോനിയയിലെ ഒരു പട്ടണമായ സബരിയായിൽ ബെനഡിക്റ്റൻ ആശ്രമത്തിനടുത്തായാണ് വിശുദ്ധ മാർട്ടിൻ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിശുദ്ധൻ ക്രിസ്ത്യാനികളുമായി ബന്ധപ്പെടുകയും തന്റെ പത്താമത്തെ വയസ്സിൽ തന്നെ അദ്ദേഹം മാമോദീസാക്ക് മുമ്പുള്ള ക്രിസ്തീയ മതപ്രബോധനങ്ങൾ സ്വായത്തമാക്കുകയും ചെയ്തു. പതിനഞ്ചാമത്തെ വയസ്സിൽ വിശുദ്ധൻ സൈന്യത്തിൽ ചേരുകയും കോൺസ്റ്റാന്റിയൂസ്, ജൂലിയൻ തുടങ്ങിയ ചക്രവർത്തിമാർക്കായി സേവനമനുഷ്ടിക്കുകയും ചെയ്തു. മാമ്മോദീസ സ്വീകരിക്കുമ്പോൾ മാർട്ടിന് 18 വയസ്സ് പ്രായമായിരുന്നു. സൈന്യത്തിലെ തന്റെ അധികാരിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം രണ്ട് വർഷം കൂടി സൈന്യത്തിൽ ജോലി Read More…
കണ്ണൂർ രൂപതയുടെ ആദ്യ സഹായമെത്രാൻ മോൺ. ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ മെത്രാഭിഷേകച്ചടങ്ങ് നാളെ
കണ്ണൂർ രൂപതയുടെ പ്രഥമ സഹായമെത്രാനായി നിയമിതനായ മോൺ. ഡോ.ഡെന്നിസ് കുറുപ്പശേരിയുടെ സ്ഥാനാരോഹണം 10ന് മൂന്നു മണിക്ക് ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും. സ്ഥാനാരോഹണച്ചടങ്ങിനു മുന്നോടിയായി 2.45ന് വിശിഷ്ടാതിഥികളെ ബർണശ്ശേരി ബിഇഎംപി യുപി സ്‌കൂൾ ജംക്‌ഷനിൽനിന്നു കത്തീഡ്രൽ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്കു വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കും. മെത്രാഭിഷേകച്ചടങ്ങിൽ റോമിലെ പൊന്തിഫിക്കൽ വിദ്യാപീഠം പ്രസിഡന്റ് ആർച്ച് ബിഷപ് സാൽവത്തോറെ പെനാക്യോ മുഖ്യകാർമികനാകും. ബോംബെ അതിരൂപത ആർച്ച്ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർ Read More…
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും: കമ്മറ്റികൾ രൂപീകരിച്ചു
പാലാ:രാമപുരം : 2024 നവംബർ 17 ന് രാമപുരത്തുവച്ചു നടക്കുന്ന ദേശീയ സിമ്പോസിയത്തിന്റെയും ക്രൈസ്തവ മഹാസമ്മേളനത്തിന്റെയും ക്രമീകരണങ്ങൾക്കുവേണ്ടി വിവിധ കമ്മറ്റികൾ രൂപീകരിച്ചു. പ്രോഗ്രാം ഇൻ ചാർജായി പാലാ രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ചെയർമാനായി ഫാ. ബെർക്കുമാൻസ് കുന്നുംപുറം, വൈസ് ചെയർമാന്മാരായി ഫാ.അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര, ഫാ. ജോർജ് വേളൂപ്പറമ്പിൽ, ഫാ. തോമസ് വെട്ടുകാട്ടിൽ, ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജനറൽ കൺവീനറായി ഫാ. ജോസ് വടക്കേക്കുറ്റ്, ജോയിന്റ് കൺവീനർമാരായി ബിനോയി ജോൺ, ഫാ. എബ്രഹാം Read More…
വിശുദ്ധ തിയോഡർ: നവംബർ 9
ദൈവത്തിൻറെ പടയാളിയായിരുന്നു വിശുദ്ധ തിയോഡർ. അമാസിയയുടെ വിശുദ്ധൻ എന്ന് ഇദ്ദേഹം അറിയപ്പെടുന്നു. വടക്കൻ തുർക്കിയിലെ ആധുനിക അമാസ്വയായ അമാസിയയിൽ റോമൻ സൈന്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. യുക്കെറ്റ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത് എന്ന് അനുമാനിക്കുന്നു. എഡി 303 കാലഘട്ടത്തിൽ ജീവിച്ചിരുന്ന വിശുദ്ധൻ തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ പ്രഘോഷിച്ചു. 303 കാലഘട്ടത്തിൽ അമാസിയയിലെ സൈബലയിലുള്ള വിഗ്രഹാരാധകരുടെ ക്ഷേത്രം തീയിടുകയും പ്രാദേശിക മാതൃദേവത യുടെ വിഗ്രഹം നശിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇദ്ദേഹത്തെ പിടിച്ചു കൊണ്ടു പോവുകയും Read More…










