നല്ല സമരിയക്കാരന്റെ ഉപമയിലെ സാരാംശം നമ്മുടെ അനുദിന ജീവിതത്തിൽ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു, ജൂലൈ മാസം പതിമൂന്നാം തീയതി, ലിയോ പതിനാലാമൻ പാപ്പാ, തന്റെ വേനൽക്കാല വസതി സ്ഥിതി ചെയ്യുന്ന കാസൽ ഗന്ധോൾഫോയിലെ സാൻ തോമ്മാസോ ദ വില്ലനോവ ഇടവക ദേവാലയത്തിൽ വിശുദ്ധ ബലിമദ്ധ്യേ നൽകിയ വചനസന്ദേശം ആരംഭിച്ചത്. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മനസാക്ഷിയെ ഉണർത്തുവാൻ തക്കവണ്ണം വെല്ലുവിളി ഉണർത്തുന്നതാണ് ഈ ഉപമയെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഈ ഉപമ മൃതമായ വിശ്വാസത്തിനെതിരെ പോരാടുവാനും, ദൈവിക Read More…
Author: Web Editor
സാൻതോം ഗ്രോവിന്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു
മെൽബൺ സീറോമലബാർ രൂപതയുടെ പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്റർ (സാൻതോം ഗ്രോവ്) ഉദ്ഘാടനം ചെയ്തു. മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചതിന് ശേഷമാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. മെൽബൺ രൂപതയുടെ വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി സ്വാഗതപ്രസംഗം നടത്തി. മെല്‍ബണ്‍ ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ ചടങ്ങിൽ അധ്യക്ഷനായി. രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍, എപി പോളിൻ റിച്ചാർഡ്, എംപി സിൻഡി മകലേയ്, കോൺസുലർ ജനറൽ ഓഫ് Read More…
ജലന്ധറിന് പുതിയ ഇടയൻ ; ഡോ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി
ചണ്ഡീഗഡ്: ജലന്ധർ രൂപത മെത്രാനായി ഡോ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി. ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസിൽ രാവിലെ പത്തിന് ആരംഭിച്ച തിരുക്കർമങ്ങളിൽ ഡൽഹി ആർച്ചുബിഷപ് ഡോ. അനിൽ ജോസ ഫ് തോമസ് കൂട്ടോ മുഖ്യകാർമികത്വം വഹിച്ചു. ഉജൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ജലന്ധറിലെ അപ്പസ്തോലിക് അ ഡ്മിനിസ്ട്രേറ്റർ ഡോ. ആഗ്നലോ ഗ്രേഷ്യസ് എന്നിവരാണ് സഹകാർമികരായത്. ഷിംല-ചണ്ഡിഗഡ് ബിഷപ് ഡോ. സഹായ തോമസ് വിശുദ്ധ കുർബാനമധ്യേ സന്ദേ ശം നൽകി. കൈവയ്പ് ശുശ്രൂഷകൾക്ക് ശേഷം മോതിരമണിയിക്കുകയും അംശവടി Read More…
ദുക്റാനതിരുനാളും സഭാദിനാഘോഷവും
മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണയാചരിക്കുന്ന ജൂലൈ 3 വ്യാഴാഴ്ച സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാനതിരുനാൾ ആചരണവും സീറോമലബാർസഭാ ദിനാഘോഷവും സംഘടിപ്പിക്കുന്നു. രാവിലെ 9 നു സീറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യ കാർ മികത്വത്തിൽ ആഘോഷമായ റാസ കുർബാന അർപ്പിക്കും. 11 മണിക്ക് സഭാദിനാഘോഷത്തിന്റെ ഭാഗമായ പൊതുസമ്മേളനം ആരംഭിക്കും. സീറോമലബാർസഭയിലെ വിവിധ രൂപതകളിൽനിന്നുള്ള വൈ ദിക-അല്മായ-സമർപ്പിത പ്രതിനിധികൾ പങ്കെടുക്കും. സീറോമലബാർ സഭാംഗവും ഹൃദ്രോഗവി ദഗ്ധനുമായ Read More…
ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം ; പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി
പാലാ :ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം, അന്നേദിവസം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവയ്ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശ്രീ. ജോസ് കെ മാണി എം പി , ശ്രീ. മാണി സി കാപ്പൻ എം എൽ എ എന്നിവർക്ക് പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി.