News Reader's Blog

ഡ്രൈ ഡേ പിന്‍വലിക്കാന്‍ ഇനിയൊരു കേന്ദ്രത്തിനും കഴിയില്ല; ശക്തമായ പ്രതിഷേധങ്ങളെ നേരിടേണ്ടി വരും: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

ഉമ്മന്‍ചാണ്ടി, പിണറായി സര്‍ക്കാരുകള്‍ക്ക് കഴിയാത്ത ഡ്രൈ ഡേ പിന്‍വലിക്കല്‍ ഇനിയൊരു കേന്ദ്രത്തിനും സാധിക്കില്ലെന്നും അങ്ങനെയൊരു നയം പുറത്തുവന്നാല്‍ ശക്തമായ പ്രതിഷേധങ്ങളെ നേരിടേണ്ടി വരുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി.

വേതനം വിതരണം ചെയ്യുന്ന ദിനത്തില്‍ പണം മദ്യത്തിന് പിന്നാലെ പോകാതിരിക്കാനും നാട്ടില്‍ അനിഷ്ട സംഭവങ്ങള്‍ കുറയ്ക്കാനും വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന നയം ഇനിയാര്‍ക്കാണ് പിന്‍വലിക്കാനാകുക. ‘ഗീവ് ആന്റ് ടേക്ക്’ പോളിസിയിലൂടെ സര്‍ക്കാരില്‍ തന്നെ പണം തിരികെയെത്താനുള്ള ധനകാര്യ തന്ത്രത്തിന്റെ ഭാഗമാണോ ഈ നീക്കമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

വിനോദ സഞ്ചാരത്തിന്റെയും, കോണ്‍ഫ്രന്‍സുകളുടെയും മറവില്‍ ഈ നയം പിന്‍വലിക്കരുത്. വിനോദസഞ്ചാരത്തിനും, കോണ്‍ഫ്രന്‍സുകള്‍ക്കും മദ്യം ഒഴിച്ചുകാടാനാവാത്ത കാര്യമായി സര്‍ക്കാര്‍ കാണരുത്. മദ്യം കൊടുത്ത് ടൂറിസം മേഖലയെ ഒരു സര്‍ക്കാരും പുഷ്ടിപ്പെടുത്തേണ്ട. ഗാന്ധിജയന്തി പോലുള്ള ദിനങ്ങളിലെ ഡ്രൈഡേ പിന്‍വലിക്കാനും കഴിയുമോ.

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ അടിയന്തിര ഓണ്‍ലൈന്‍ യോഗം ഞായറാഴ്ച രാത്രി 9 ന് ചെയര്‍മാന്‍ ബിഷപ് അംബ്രോസ് പുത്തന്‍വീട്ടിലിന്റെ അദ്ധ്യക്ഷതയില്‍ നടക്കുമെന്നും സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *