News Reader's Blog

കേരള കത്തോലിക്കാ മെത്രാൻസമിതിക്കു പുതിയ നേതൃത്വം

കൊച്ചി: കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലിൻ്റെ (കെസിബിസി) പ്രസിഡൻറായി കോഴിക്കോട് അതിരൂപത ആധ്യക്ഷൻ ഡോ. വർഗീസ് ചക്കാലയ്ക്കലിനെ തിരഞ്ഞെടുത്തു. ഡിസംബർ 12 വെള്ളിയാഴ്ച പാലാരിവട്ടം പി‌ഓ‌സിയിൽ വെച്ച് നടത്തപ്പെട്ട കെസിബിസിയുടെ ശൈത്യകാല സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടത്.

തിരുവനന്തപുരം അതിരൂപത അധ്യക്ഷനും മലങ്കരസഭയുടെ തലവനുമായ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് പിതാവ് കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിനെ തിരഞ്ഞെടുത്തത്.

കെ.സി.ബി.സി. വൈസ് പ്രസിഡന്റായി പത്തനംതിട്ട രൂപത ആധ്യക്ഷൻ ഡോ സാമുവേൽ മാർ ഐറേനിയോസിനെയും സെക്രട്ടറി ജനറലായി ചങ്ങനാശേരി അതിരൂപത ആധ്യക്ഷൻ ആർച്ചുബിഷപ് മാർ തോമസ് തറയിലിനെയും തിരഞ്ഞെടുത്തു.