News Reader's Blog Social Media

എസ്എംവൈഎം പാലാ രൂപത നേതൃത്വ പരിശീലന ക്യാമ്പ് നടത്തപ്പെട്ടു

പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് ‘യൂത്ത് ആനിമേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം’ ഏഴാം ഘട്ടം നടത്തപ്പെട്ടു. എസ്എംവൈഎം ഏന്തയാൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഏന്തയാർ സെൻറ്. മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെട്ട ക്യാമ്പ് എസ്എംവൈഎം ഏന്തയാർ യൂണിറ്റ് രക്ഷാധികാരി റവ. ഫാ. ജോർജ് ചൊള്ളനാൽ ഉദ്ഘാടനം ചെയ്തു.

എസ്എംവൈഎം പാലാ രൂപത മുൻ ഡയറക്ടർ റവ. ഫാ. തോമസ് തയ്യിൽ, കാഞ്ഞിരപ്പള്ളി രൂപത മുൻ പ്രസിഡന്റുമാരായ ആൽബിൻ തടത്തേൽ, ജോപ്പു ഫിലിപ്പ് എന്നിവർ ക്ലാസുകൾ നയിച്ചു. സ്നേഹഗിരി സന്യാസസഭയുടെ ഏന്തയാർ ശാന്തിനിലയം ഓൾഡ് ഏജ് ഹോമും യുവജനങ്ങൾ സന്ദർശിച്ചു.

ക്യാമ്പിന് രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ, കൂട്ടിക്കൽ ഫൊറോന പ്രസിഡന്റ് ജെന്റോ മാത്യു, യൂണിറ്റ് പ്രസിഡൻ്റ് നെവിൻ ഫിലിപ്പ്, ഫാ. മാത്യു വെട്ടുകല്ലേൽ, ഫാ. അഗസ്റ്റിൻ മേച്ചേരിൽ, റോബിൻ ടി. ജോസ് താന്നിമല, സി. നവീന സിഎംസി, ജോസഫ് വടക്കേൽ, സി. ആൻസ് എസ്എച്ച്, ബെന്നിസൺ സണ്ണി എന്നിവർ നേതൃത്വം നൽകി.