News Reader's Blog

ഹാഗിയ സോഫിയ ദിനം ആചരിച്ച് എസ്എംവൈഎം പാലാ രൂപത

പാലാ: വർത്തമാനകാല സാമൂഹ്യ – സാമുദായിക തലങ്ങളിലെ നിരവധി പുനർവിചിന്തനങ്ങൾക്ക് കാരണമായ തുർക്കിയിലെ ഹാഗിയ സോഫിയ ക്രിസ്ത്യൻ പള്ളി , മോസ്ക് ആക്കി മാറ്റിയ ഉണങ്ങാത്ത മുറിവിന് അഞ്ചു വർഷം പൂർത്തിയായതിൻ്റെ ഓർമ്മ പുതുക്കി പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പാലാ ഫൊറോനയുടെ സഹകരണത്തോടെ ഹാഗിയ സോഫിയ ദിനം ആചരിച്ചു.

ലോകമെമ്പാടും ആക്രമിക്കപ്പെടുന്ന ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും അനുസ്മരിച്ച് യുവജനങ്ങൾ ഒന്നുചേർന്ന് ദീപം തെളിച്ചു. പാലാ ളാലം സെൻ്റ്. മേരീസ് പഴയപള്ളിയിൽ നടന്ന സമ്മേളനം പഴപള്ളി വികാരി ഫാ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു.

എസ്എംവൈഎം പാലാ രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്എംവൈഎം ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. സാം സണ്ണി മുഖ്യപ്രഭാഷണം നടത്തി.

യൂണിറ്റ് ഡയറക്ടർ ഫാ. ആൻ്റണി നങ്ങാപറമ്പിൽ, രൂപത ജനറൽ സെക്രട്ടറി റോബിൻ താന്നിമല, ഫൊറോന പ്രസിഡൻ്റ് ഡിൻ്റോ ഡേവിസ്, ഫാ. ആൻ്റണി വില്ലന്താനത്ത്, എഡ്വിൻ ജെയ്സ്, റിച്ചു എസ്. കാപ്പൻ , സാം സണ്ണി, ബിയോ ബെന്നി, ജിബിൻ സാബു തുടങ്ങിയവർ പ്രസംഗിച്ചു.