News Reader's Blog Social Media

പാലാ രൂപതയിലെ 75 വയസുകാരുടെ സമ്മേളനം; ലിഫ്ഗോഷ് @ 75

പാലാ: പാലാ രൂപത ജന്മംകൊണ്ട വർഷം ഭൂജാതരായ രൂപതാംഗങ്ങളുടെ സംഗമം “ലിഫ്ഗോഷ് 75′ ആത്മീയ ഉണർവേകി. രൂപതയുടെ പാരമ്പര്യവും സംസ്കാരവും കൈമുതലാക്കി വളർന്ന നൂറുകണക്കിന് വയോജനങ്ങളെ രൂപത ആദരിച്ചു.

രൂപത യുടെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ സാക്ഷ്യം വഹിക്കുകയും വിദ്യാഭ്യാസ, ആതുര, വികസന മേഖലകളിലെ നേട്ടങ്ങളിൽ അഭിമാനിക്കുകയും ചെയ്യുന്ന വയോജനങ്ങളാണ് ഇന്നലെ പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നത്.

തങ്ങളുടെയും കുടുംബാഗങ്ങളുടെയും വളർച്ചയിൽ രൂപത വഹിച്ച പങ്കിന് നന്ദി അർപ്പിക്കാനുള്ള അവസരമായാണ് രൂപതാംഗങ്ങളായ വയോജനങ്ങൾ സമ്മേളനത്തെ നോക്കിക്കണ്ടത്. എല്ലാ ഇടവകകളിൽനിന്നും രൂപതാംഗങ്ങൾ എത്തിച്ചേർന്നിരുന്നു.

ചിട്ടയായ സംഘാടനമാണ് പാലാ രൂപത ഫാമിലി അപ്പൊസ്തലേറ്റും മാതൃവേദി, പിതൃവേദി, പ്രോലൈഫ് സമിതികളും നടത്തിയത്. രൂപതാധ്യക്ഷന്റെ കൈയൊപ്പു പതിഞ്ഞ കപ്പും ഭാരതത്തിന്റെ ആദ്യ വിശുദ്ധഅൽ ഫോൻസാമ്മയുടെ കവർചിത്രം അടങ്ങിയ കൊന്തയും ഭക്ത്യാദരപൂർവമാണ് സമ്മേളനത്തിനെത്തിയവർ ഏറ്റുവാങ്ങിയത്.

പാലാ രൂപതയോടൊപ്പം പിറന്ന ആളുകളുടെ ഒത്തുചേരൽ ദൈവപരിപാലനയുടെ
അനാവരണമാണെന്നും സ്വത്വബോധവും സ്വന്തമെന്ന ബോധവും വളർത്താൻ ഇത്ത രം കൂട്ടായ്മകൾക്ക് സാധിക്കുമെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

ഇഴയടുപ്പത്തിന്റെ വേദിയാണിത്. അറിവുകൊണ്ടും ആത്മീയതകൊണ്ടും പാകപ്പെട്ട വരാണ് ഇവിടെ കൂടിയിരിക്കുന്നവർ. നാം പഠിച്ചത് വിശാലസമൂഹത്തിനുവേണ്ടിയാ ണ്. പാടശേഖരമായ ഈ കൂട്ടായ്മയിലെ അംഗങ്ങൾ വിതച്ചത് മക്കളും കൊച്ചുമക്ക ളും കൊയ്തെടുക്കുന്നു. വിളവെടുപ്പ് കാലമാണിത്. ആത്മീയബലം നഷ്ടപ്പെടരുതെന്നും സമൂഹത്തിൽ നന്മ ചെയ്യാൻ മുന്നിട്ടിറങ്ങണമെ ന്നും ബിഷപ് ഉദ്ബോധിപ്പിച്ചു.

മാതൃകാ കുടുംബത്തിലെ അപ്പന്റെ റോൾ അമ്മയോടു ചേർന്ന് മക്കൾക്കും കുടുംബത്തിനും വേണ്ടതെല്ലാം ചെയ്തു കൊടുക്കുക എന്ന താണ്. സഭയോടും സഭാ സംവിധാനങ്ങളോടും യോജിച്ച് നിൽക്കാനുള്ള ഉത്തരവാദി ത്വം വർധിച്ചുവരുന്ന കാലഘട്ടമാണെന്നും ബിഷപ് പറഞ്ഞു. കുടുംബചരിത്രങ്ങൾ എഴുതണമെന്നും ഇത് സഭയുടെ സ്വത്താണെന്നും ഉറവിടങ്ങളിലേക്കുള്ള തിരിഞ്ഞു നോട്ടം നമ്മെ വളർത്തുമെന്നും ബിഷപ് കൂട്ടിച്ചേർത്തു.

എഴുപത്തിയഞ്ചാം വയസിലെത്തിയ ഫാ.ജോസഫ് കോട്ടയിൽ, ഫാ. ജോസഫ് വടകര, ഫാ. ജോൺ പൊതീട്ടേൽ എന്നീ വൈദികരും 26 സന്യസ്തരും നൂറുകണക്കിന് അല്മായരും ആദരവ് ഏറ്റുവാങ്ങാൻ എത്തിയിരുന്നു.

സംഘടനാ പ്രതിനിധികളായ ടോമി തുരുത്തിക്കര, മാത്യു പൈലോ, ബിൻസ് ജോസ് തൊടുകയിൽ, ജോസുകുട്ടി ജോസഫ് അറയ്ക്കപ്പറമ്പിൽ, ഡോ. ഫെലിക്സ് വെട്ടു കാട്ടിൽ, സബീന സക്കറിയാസ് മഠത്തിപ്പറമ്പിൽ, മേഴ്സി മാണി ചെറുകര, ലൗലി ബി നു വള്ളോംപുരയിടത്തിൽ, ഡയാന രാജു ഓലിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.