News Reader's Blog

ദൈവവചനം ശ്രവിച്ച് സൗഖ്യം പ്രാപിക്കണം : ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍

കോട്ടപ്പുറം: ദൈവവചനം ശ്രവിച്ച് സൗഖ്യം പ്രാപിക്കണമെന്ന് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വചന കൂടാരത്തില്‍ നടക്കുന്ന കോട്ടപ്പുറം രൂപതാ ബൈബിള്‍ കണ്‍വെന്‍ഷനില്‍ ദിവ്യസലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

മാനസികവും ശാരീരികവും ആത്മീയവുമായ സൗഖ്യം ഇക്കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡോ. പുത്തന്‍വീട്ടില്‍ പറഞ്ഞു. ഫാ. ആന്റസ് പുത്തന്‍വീട്ടില്‍, ഫാ. സിജോ വേലിക്കകത്തോട്ട്, ഫാ. ജോസ് ഒളാട്ടുപുറത്ത്, ഫാ. ഷൈജന്‍ പനക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.

കടലുണ്ടി എല്‍ റൂഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. റാഫേല്‍ കോക്കാടന്‍ സിഎംഐ യാണ് കണ്‍വെന്‍ഷന് നയിക്കുന്നത്. മെയ് 29 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 9 വരെയാണ് കണ്‍വെന്‍ഷന്‍.
29 ന് ബിഷപ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി ദിവ്യബലിയര്‍പ്പിച്ച് സമാപന സന്ദേശം നല്‍കും.