Reader's Blog

ഇന്ന് ഓശാന ഞായർ ; വിശുദ്ധവാര ആചരണത്തിന് തുടക്കം

യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്‌മരണകളുണർത്തി ഇന്ന് ഓശാന ഞായർ. ദേവാലയങ്ങളിൽ കുരുത്തോലകളേന്തി ക്രൈസ്‌തവർ ഇന്ന് ഓശാനപ്പെരുന്നാൾ ആഘോഷിക്കും.

യേശുക്രിസ്തുവിനെ യഹൂദജനം രാജകീയ പദവികളോടെ ഒലിവിലകളേന്തി ജറുസലം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്‌മരണമാണ് ഓശാന ഞായറിലെ തിരുക്കർമങ്ങൾ.

സഹനത്തിന്റെയും കുരിശുമരണത്തിന്റെയും അനുസ്മരണദിനങ്ങളായ പീഡാനുഭവ ആഴ്ച‌യ്ക്ക് ഇതോടെ തുടക്കമാകും.