പാലാ: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനം നവംബര്‍ 15 മുതല്‍ 17 വരെ പാലാ അല്‍ഫോന്‍സിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ പങ്കെടുക്കും.
ഭാരത കത്തോലിക്ക സഭയുടെ മൂന്ന് റീത്തുകളുടെയും പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും.
വൈദികര്‍, സന്യസ്തര്‍, അല്മായര്‍ എന്നിങ്ങനെ സഭാശുശ്രൂഷയില്‍ പങ്കാളികളാകുന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ദേശീയ പാസ്റ്ററല്‍ കൗണ്‍സിലറാണ് സിസിഐ.