ഔസേപ്പച്ചാ,. കല്യാണ മണ്ഡപവും.. വിരുന്ന് ശാലയും, വിരുന്നിനായി അണിയേണ്ട വസ്ത്രങ്ങളും എല്ലാം സെറ്റപ്പ് ആയിട്ടുണ്ട്… നല്ല മുന്തിയ ഇനം വീഞ്ഞും ഭക്ഷണങ്ങളും ഒക്കെ ക്രമമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്….
നന്ദി..
ഇളമ്മയായ ഏലിക്കുട്ടിയേയും കറിയാച്ചനേയും കല്യാണത്തിന് ക്ഷണിച്ചിട്ടുണ്ട്. പ്രായമായവരെ പ്രത്യേകം ഒന്ന് പരിഗണിക്കണം കേട്ടോ… പ്രത്യേകിച്ച് ഇളയമ്മയെ… നല്ല കരുതൽ ഉണ്ടാവണം..
അതൊക്കെ നമ്മൾ ഏറ്റു ഔസേപ്പച്ചാ.. ആട്ടെ മേരി എന്തു പറയുന്നു… ശ് ശ്….ഞാൻ മേരിയുടെ അടുത്തേക്ക് പോവുകയാണ്.. ഹഹഹ.. ചെയ്യാൻ തുടങ്ങിയ അബദ്ധങ്ങൾ ഒന്നും മേരിയോട് വിളിച്ചുകൂവണ്ടാട്ടോ… ഇല്ലെടോ..എല്ലാം പറയണം..പരസ്പരം മനസ്സിലാക്കി ജീവിതം തുടങ്ങുന്നതല്ലേടോ നല്ലത്….ദേ മേരി വരുന്നുണ്ട്…
(പരസ്പരം നമസ്കരിക്കുന്നു )..
അത്യുന്നത ദൈവത്തിന് സ്തുതി..( രണ്ടുപേരും തികഞ്ഞ ആദരവാണ് കാണി ക്കുന്നത്)..
മേരി.. നിന്റെ മനസ്സിനെ എന്റെ ചിന്തകളാൽ മുറിപ്പെടുത്തിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നുട്ടോ ..
ജോസഫ്… സർവ്വശക്തനായ ദൈവം എന്നോട് എന്നപോലെ അങ്ങയോടും കരുണ കാണിച്ചിരിക്കുന്നു…
എന്നെ മനസ്സിലാക്കിയതിനു നന്ദി ജോസഫ്…
മേരി… മുള്ളുകൾക്കിടയിലെ ലില്ലി പൂപോലെയാണ്, കന്യകമാരുടെ ഇടയിൽ നീ എനിക്ക് ..
എന്റെ പ്രിയേ നീ എത്ര സുന്ദരിയാണ്.. നിന്റെ കണ്ണുകൾ ഇണപ്രാവുകൾ ആണ്.. കാർമൽ മലപോലെ നിന്റെ ശിരസ്സ് ഉയർന്നു നിൽക്കുന്നു.. നീയെത്ര ഹൃദയഹാരിണിയാണ്.. നീ ജറുസലേം പോലെ സുന്ദരിയാണ്..
കുളികഴിഞ്ഞു വരുന്ന ചെമ്മരിയാടുകളെപോലെ ഒന്നൊഴിയാതെ നിരയൊത്തതാണ് നിന്റെ പല്ലുകൾ… നീ ഉഷസ്സ് പോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയുമാണ്….
ജോസഫ്… എന്നെ മനസ്സിലാക്കുന്നതിന് നന്ദി..
അങ്ങ് അരുണനെ പോലെ തേജസ് ഉള്ളവനാണ്.. അങ്ങ് പതിനായിരങ്ങളിൽ അതിശ്രേഷ്ഠനുമാണ്. ജോസഫ്.. അങ്ങയുടെ മൊഴികൾ അതിമധുരമാണ്..
ജെറുസലേം പുത്രിമാരേ ഇതാണ് എന്റെ പ്രിയൻ…
മേരി.. ദൈവാലയത്തിൽ വച്ച് നിന്റെ വിരലുകളിൽ മോതിരം അണിയിച്ച് നിന്നെ ഞാൻ സ്വന്തമാക്കുമ്പോൾ ദൈവാലയത്തിലെ പോലെ നിന്റെ ഉദരത്തിൽ നിറഞ്ഞുനിൽക്കുന്ന ദൈവസാന്നിധ്യം ഞാൻ തിരിച്ചറിയുന്നു… ദൈവം സ്പർശിച്ച നിന്നെ ഞാൻ ഏറ്റവുമധികം ബഹുമാനിക്കുന്നു മേരി…
ജോസഫ്… എന്നെ മനസ്സിലാക്കുന്നതിന് നന്ദി…
മേരി.നമുക്ക് ദേവാലയത്തിലേക്കു പോകാം.. എല്ലാവരും നമുക്കായി കാത്തിരിക്കുകയാണ്.. ദൈവം എന്നെ ഏൽപ്പിച്ചിരിക്കുന്ന ഈ കർത്തവ്യം ഏറ്റവും വിശ്വസ്തതയോടെ പൂർത്തിയാക്കുവാൻ മേരി എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം…..
ജോസഫ്… എന്റെ നാവിൽ പ്രാർത്ഥനയും എന്റെ ഹൃദയത്തിൽ തിരുവചനവും എന്റെ ഉദരത്തിൽ ദൈവിക ചൈതന്യവും ആണ് എന്ന് അങ്ങ് അറിയുന്നുവല്ലോ…
വരൂ നമുക്ക് ദേവാലയത്തിലേക്ക് പോകാം… അത്യുന്നത ദൈവം അരുളിച്ചെയ്തതുപോലെ ദൈവത്തിന്റെ ഹിതം നമ്മിൽ നിവൃത്തിയാകട്ടെ…. (തുടരും)
By, റോസിന പീറ്റി
1 Comment
Pingback: ഔസേപ്പച്ചൻ കൂടിക്കാഴ്ചയിലെ വിശേഷങ്ങൾ -08 – Nasraayan