ഔസേപ്പച്ചാ.. നല്ല ദിവസം കേട്ടോ.. വേഗം കണ്ടു വരണേ..ദേ ഇപ്പൊ വരാട്ടോ വന്ദനം ജോവാകീം..വന്ദനം അന്നമ്മേ… അങ്ങയോട് സംസാരിക്കാൻ ഈ ദാസനെ അനുവദിച്ചാലും. എന്റെ മനസ്സ് അല്പനേരത്തേക്ക് വ്യതിചലിച്ചുവെങ്കിലും, ഉറച്ച തീരുമാനത്തോടെയാണ് ഞാൻ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്. മേരിയെ അല്പനേരത്തേക്ക് അവിശ്വസിച്ച എനിക്ക് ദൈവത്തിന്റെ ദൂതൻ തന്നെ ഉത്തരമരുളി…എന്റെ തീരുമാനം നിങ്ങളോട് പങ്കുവെക്കുവാനും മേരിയെ എന്റെ സ്വന്തം ആകുവാനും ഞാൻ ആഗ്രഹിക്കുന്നു..
ജോസഫ്… നിന്നിൽ നന്മയുണ്ടെന്നും നീതി പാലിക്കുന്ന കാര്യത്തിൽ ദാവീദിന്റെ ഗോത്രത്തിൽ വച്ച് നീ ഏറ്റം മിടുക്കനാണെന്നും ഞങ്ങൾക്കറിയാം…മേരി നിന്റെ കരങ്ങളിൽ സുരക്ഷിതയായിരിക്കുമെന്നും നിങ്ങളുടെ കുടുംബജീവിതം ഏറ്റം മനോഹരമായിരിക്കുമെന്നും ഞങ്ങൾക്കുറപ്പുണ്ട്. മേരി ഇപ്പോൾ ഗർഭവതിയാണ്.. എങ്കിലും അവൾ കന്യകയാണ്.. ഇസ്രായേലിലെ നിയമപാലകർ അവളെ ഏതുനേരവും കല്ലെറിഞ്ഞു കൊല്ലുമോ എന്ന് ഞങ്ങൾ ഭയപ്പെട്ടിരുന്നു…. എന്നാൽ നല്ലവനായ ദൈവം, ദൈവഭക്തനും നീതിമാനുമായ നിന്റെ കരങ്ങളിൽ മേരിയുടെ ജീവിതത്തെ,ശത്രു കരങ്ങളിൽ നിന്നും സുരക്ഷിതമാക്കി..
ദൈവീക പദ്ധതികളോട് മറുതലിക്കുന്നത് മനുഷ്യബുദ്ധിക്കു നിരക്കുന്നതല്ല.. അവളുടെ വിരലുകളിൽ വിവാഹമോതിരം അണിയിച്ച് നീ അവളെ സ്വീകരിച്ചാലും.. എന്റെ സ്വത്തിന്റെ പകുതിയും കുറേ ആടുകളും നിങ്ങളുടെ ഉപജീവനത്തിനായി ഞാൻ മാറ്റി വച്ചിട്ടുണ്ട്..ജോവാക്കീം … അങ്ങയുടെ കാരുണ്യത്തിന് നന്ദി… ഇനി താമസിയാതെ ദൈവാലയത്തിൽ വച്ച് മേരിയുടെ വിരലുകളിൽ മോതിരം അണിയിച്ച് ഞാൻ അവളെ സ്വന്തമാക്കും..
ജോസഫ്… ഇസ്രയേലിലെ അനേകം സ്ത്രീകൾ ആഗ്രഹിച്ചതും, കാത്തിരുന്നതുമായ ദൈവത്തിന്റെ വാഗ്ദാനം ഇപ്പോൾ നമ്മുടെ കുടുംബത്തോടാണ് കാരുണ്യം കാണിച്ചിരിക്കുന്നത്.. ദൈവം എളിയവരുടെ പ്രാർത്ഥന കേൾക്കുമെന്നും ദാസിയുടെ താഴ്മയെ തൃക്കൻ പാർക്കുമെന്നും നമ്മുടെ കണ്ണുകൾ കണ്ടു കഴിഞ്ഞു.. നീയോ ജോസഫ്.. ദൈവത്തിന്റെ വാഗ്ദാനം ഇനി നിന്റെ കരങ്ങളിലാണ് പുഞ്ചിരി തൂകുന്നത്. നിന്റെ തോളിലാണ് ഇനി ദൈവപുത്രൻ തലചായ്ച്ച് ഉറങ്ങുന്നത്.. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.ജോവാകീം…
മേരി അതീവ സുന്ദരിയും ഇസ്രയേലിലെ പല സ്ത്രീകളുടെയും മനംകവർന്നവളുമാണ്..ജോവാക്കീം.. ഞാനീ ഭവനത്തിൽ പ്രവേശിച്ചത് മുതൽ എന്റെ ഉള്ളിൽ സ്നേഹവും ആനന്ദവും നിറഞ്ഞ് കവിയുകയാണ്… ദൈവദൂതൻ എന്നെ ഏൽപ്പിച്ച ദൗത്യം അറിയിക്കാനും, മേരിയോട് സംസാരിക്കാനും എന്നെ അനുവദിച്ചാലും…(തുടരും)
By, റോസിന പീറ്റി