ആ…ഔസേപ്പച്ചോ… ദൈവത്തിനു സ്തുതി എല്ലാനേരവും ദൈവത്തിനു മാത്രം സ്തുതിയായിരിക്കട്ടെ.. എങ്ങനെയുണ്ട് പണികളൊക്കെ? ഇത്തിരി നല്ല തിരക്കിലായിരുന്നെടോ.. ഏറ്റ പണികളൊക്കെ കൃത്യസമയത്ത് ചെയ്തു കൊടുക്കണം. അങ്ങനെ ഒരു നിർബന്ധം എനിക്കുണ്ട്.. അവരൊക്കെ എന്നെ വിശ്വസിക്കുന്നത് കൊണ്ടല്ലേ എനിക്ക് പണികൾ ഒക്കെ തരുന്നത്.. കാർപെൻഡർ എന്ന് പറയുമ്പോഴേ ഔസേപ്പച്ചന്റെ പേരാട്ടോ എല്ലാവരും പറയുന്നത്.
You must be good in this job.. ഇതൊക്കെ ദൈവം തരുന്ന ഓരോ കഴിവുകൾ അല്ലേടൊ.. ഔസേപ്പച്ചാ.. നല്ലൊരു പെണ്ണിനെ കിട്ടിന്നൊക്കെ കേട്ടല്ലോ. അതൊക്കെ അറിഞ്ഞോ? പിന്നെ അതൊക്കെ നാട്ടിലിപ്പോൾ പാട്ടല്ലേ.. നിങ്ങൾ ഭാഗ്യം ചെയ്ത ആളാ ഔസേപ്പച്ചാ.. ഇനി സഹായത്തിനോക്കെ ആളായല്ലോ… നന്നായി പ്രാർത്ഥിക്കും, വസ്ത്രങ്ങളൊക്കെ നന്നായി നെയ്തെടുക്കാൻ മിടുക്കിയാ, വളരെ സുന്ദരിയാ, എന്നൊക്കെ ആണല്ലോ കേട്ടത്.അതൊക്കെ നേരാണ്.. മേരി ഇസ്രയേലിന്റെ തന്നെ അഴകല്ലേ… അവളുടെ കൂടെ ഒരു ജീവിതം..അതൊക്കെ ഭാഗ്യം ചെയ്തവർക്കുള്ളതാണ്.. അപ്പോ ഔസേപ്പച്ചൻ ഭാഗ്യവാനാണ് അല്ലേ?
അതെ,അങ്ങനെ ഉറച്ച ഒരു തീരുമാനത്തിൽ ഒന്നും എത്തിയിട്ടില്ല..പണികളൊക്കെ ഒത്തിരിയാ..എന്തോ ഒരു വിഷമം പോലെ..അതോണ്ട് ഒന്നും വേണ്ടാന്നങ്ങ് തോന്നുവാ…. ഞാനും ഓർത്തു ഔസേപ്പച്ചന്റെ മുഖത്ത് ഒരു സന്തോഷകുറവ്.. ആരോടും ഒന്നും അങ്ങട് മിണ്ടുന്നില്ല.. ആള് ഇപ്പോൾ ഭയങ്കര സൈലന്റ് ആണ് എന്നൊക്കെ ആൾക്കാർ പറയുന്നുണ്ടുട്ടോ.. എന്തുപറ്റി ഔസേപ്പച്ചാ..നല്ല കിടിലൻ വീഞ്ഞ് ഒക്കെ നമുക്ക് സെറ്റ്അപ്പ് ആക്കണ്ടേ?
ഞാൻ അത്രയ്ക്ക് അങ്ങ് തീരുമാനിച്ചില്ലാന്ന്.. പക്ഷേ മേരി നല്ല സന്തോഷത്തിലാണല്ലോ.. നിങ്ങൾ എന്തേ ഒരുമാതിരി മൂകനാടകം പോലെ.. മേരിക് വേറെ ആളോട് സ്നേഹം പോലെ എന്നൊക്കെ എന്റെ മനസ് പറയുവാ.. അവളെ ഒന്ന് കാണണം.. എന്നിട്ട് അവർക്ക് നല്ലൊരു ജീവിതം അങ്ങട് ആശംസിക്കണം.. എനിക്ക് കുറച്ചു ദിവസമായിട്ട് നല്ല ഉറക്കം ഒന്നും കിട്ടുന്നില്ലടൊ.. മേരിയുടെ മനസ്സിൽ വേറൊരാൾ ഉണ്ടെങ്കിൽ ഞാൻ അങ്ങട് മാറി കൊടുക്കുന്നതല്ലേടോ ഒരു നീതി….
ഇനി ഞാൻ കാത്തിരിക്കുന്നു എന്നൊരു തോന്നലു മൂലം മേരിയുടെ മനസ്സിൽ വിഷമം ഉണ്ടാകണ്ടല്ലോ.. എന്റെ ഔസേപ്പച്ചാ നിങ്ങള് വെറുതെ ഇങ്ങനെ സെന്റി അടിച്ചു എന്നെക്കൂടി വിഷമിപ്പിക്കല്ലേ.. ഇതൊക്കെ ആണുങ്ങൾക്ക് തോന്നുന്ന ഓരോരോ ചിന്തകൾ അല്ലേ?? അല്ലടോ..നേരത്തും കാലത്തും കാര്യങ്ങൾ പറഞ്ഞു ഒരു തീരുമാനം അങ്ങട് പറയണം.. എനിക്കിന്ന് നല്ല ക്ഷീണമുണ്ട്… ഞാനൊന്നു കിടന്നുറങ്ങട്ടെ.. എങ്കിൽ നാളെ കാണാം ഔസേപ്പച്ചാ.. ഗുഡ് നൈറ്റ്.. Holy night.. ദൈവം അനുഗ്രഹിക്കട്ടെ… (തുടരും)
By, റോസിന പീറ്റി