ജോസഫ്… ജോസഫ്.. ഇതാ ഞാൻ…. എഴുന്നേറ്റ്, ശിശുവിനേയും അമ്മയേയും കൂട്ടി, ഇസ്രയേൽ ദേശത്തേയ്ക്ക് തിരികെ പോവുക. എന്തെന്നാൽ ശിശുവിനെ വധിക്കുവാനിരുന്ന ഹേറോദേസ് മരിച്ചു കഴിഞ്ഞു. മേരി… നമുക്ക്, തിരികെ പോവാൻ സമയമായി.. ഹെറോദേസ് മരിച്ചു കഴിഞ്ഞു.. എന്നാൽ അദ്ദേഹത്തിന്റെ സ്ഥാനത്ത് മകൻ അർക്കലാവോസ് ആണ് എന്നാണ് കേൾക്കാൻ കഴിയുന്നത്… അദ്ദേഹത്തിൽ നിന്ന് എന്തെങ്കിലും ഭീഷണി ഉണ്ടാകുമോ… ജോസഫ്….എന്താണ് മേരി…. ജോസഫ് ദൈവികജ്ഞാനത്തിനു മുന്നിൽ ഭയത്തിനു സ്ഥാനമില്ല….
ദൈവം വഴി നടത്തുമ്പോൾ നമുക്ക് തിരികെയുള്ള യാത്ര നന്ദിയോടെതന്നെ തുടങ്ങാം… മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ നിഗൂഢ വഴികളിലൂടെ അവിടുന്ന് നമ്മെ തിരികെ എത്തിക്കും… പ്രാർത്ഥനയോടെ നമുക്ക് ഇറങ്ങാം..മേരീ.. ഞാൻ യാത്രയെ വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങി.ദൈവം നയിക്കുന്നുന്നിടത്തേയ്ക്ക് പോകുവാൻ എനിക്കിപ്പോൾ തിടുക്കമാണ്..ദൈവം കൂടെയുള്ള യാത്രകളൊക്കെ എത്ര മനോഹരമാണല്ലേ?ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആരാണ് നമ്മെ പരാജയപ്പെടുത്തുന്നത്?ഓരോ യാത്രയും എനിക്കിപ്പോൾ ആഘോഷമാണ്.. ചെങ്കടൽ വിഭജിച്ച്, ഇസ്രായേൽ ജനത്തെ ശത്രുകരങ്ങളിൽ നിന്നു രക്ഷിച്ചവന്റെ കൂടെയാണ്, ഈ യാത്രയൊക്കെയും എന്ന് വെറുതെ ഒന്ന് ഓർത്താൽ മാത്രം മതി, വഴിവക്കത്തെ പാറകഷണങ്ങൾ പോലും മൃദുവായ ശയ്യയായി പരിണമിക്കാൻ…
മേരീ എന്റെ ദൈവത്തോടുള്ള സ്നേഹം എന്നെ നിർബന്ധിക്കുന്നു… ലൗകീക ചിന്തകൾക്ക് പോലും എന്നിൽ തെല്ലും ഇടമില്ല..എന്റെ ഹൃദയവും ശരീരവും ദൈവസ്നേഹത്താൽ ജ്വലിക്കുകയാണ്…ദൈവസ്നേഹത്താൽ നിറഞ്ഞു ഒരായിരം യാത്രകൾക്ക് ഞാൻ തയ്യാറാണ്..ജോസഫ്… അങ്ങയുടെ തീഷ്ണത എന്നെയും ഉജ്വലിപ്പിക്കുന്നു… അങ്ങയുടെ വദനത്തിൽ തിരുമൊഴികളാണ്.. അവ കേട്ട് യാത്രചെയ്യാൻ എനിക്ക് എന്നും ആനന്ദമാണ്…മേരീ…ദൈവപുത്രൻ ഒക്കത്തു ഉറങ്ങുമ്പോൾ, ചുറ്റും ദൈവദൂതന്മാർ അണിനിരക്കുന്നത് എന്തൊരു ആത്മനിർവൃതിയാണ് തരുന്നത്….ഞാൻ തികച്ചും സന്തോഷവാനാണ്…
ഇസ്രായേലിൽ, ചർച്ചക്കാരും കൂട്ടുകാരും ഒക്കെ കാത്തിരിക്കുകയായിരിക്കും അല്ലേ..സ്വന്തം നാട്ടിലേക്കു പോകുമ്പോൾ എല്ലാവർക്കും എന്തൊരു ആനന്ദമാണല്ലേ…പ്രവാസം എന്ന് പറയുമ്പോൾ,അതിൽ തിരിച്ച്, ഒരു മടക്കയാത്രയില്ലെങ്കിൽ വിരസ്സമാകില്ലേ.. മടക്കയാത്രക്ക് ഓർമകളുടെ സുഗന്ധമുണ്ട്… നമ്മുടെ യോഹന്നാൻ ഒക്കെ ഇപ്പൊ വളർന്നു മുടുക്കനായി കാണുമല്ലേ….എല്ലാവർക്കും ഉണ്ണിഈശോയെ കാണാൻ തിടുക്കമായി കാണും..ഗലീലിയായിലെ നസ്രത്തു എന്ന സ്ഥലം നമ്മുക്കായി കാത്തിരിക്കുകയാണ്…ചെന്നിട്ടു പണികൾ ഒക്കെ ചെയ്തു തുടങ്ങണം…മേരി….ജോസഫ്…അങ്ങയുടെ ഈ വിശ്വസ്ഥതകാണുമ്പോൾ എന്നിൽ ദൈവസ്തുതികൾ നിറയുന്നു…ജോസഫ്….
ദൈവം ഉയർത്തുന്നത് അനുസരിച്ച്, അങ്ങ് എത്രയോ എളിമയിലേക്ക് താഴ്ന്നു നിൽക്കുന്നു…അങ്ങ് സത്യമായും ദൈവപുരുഷനാണ്…മേരീ…മേരിയും ഉണ്ണിയീശോയും, കൂടെയുള്ളപ്പോൾ,എന്നിൽ ദുഖങ്ങൾക്ക് പ്രവേശനമില്ല…ലോകത്തിൽ ഒരു പുരുഷന് ആനന്ദിക്കാൻ മറ്റെന്താണ് ആവശ്യം….മേരീ നോക്കു നമ്മൾ ഇസ്രായേലിൽ എത്താറായി…. (തുടരും)
By, റോസിന പീറ്റി