“ലോകത്തിൽ ഏറ്റവും മനോഹര വസ്തുക്കൾ കാണാനോ തൊടാനോ കഴിയില്ല- അത് ഹൃദയം കൊണ്ട് അനുഭവിച്ചറിയണം” ഹെലൻ കെല്ലർ
കൊവിഡ് മഹാമാരിയുടെ മുന്നിൽ പകച്ചു നിൽക്കുന്ന സമയത്താണ് ഈ വർഷം ലോക ഹൃദയദിനം ആചരിക്കുന്നത്. ഹൃദ്രോഗം ബാധിച്ച ആളുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹൃദയാരോഗ്യ സംരക്ഷണം ആഗോള തലത്തില്‍ സജീവ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
മനുഷ്യ ശരീരത്തില്‍ ഒരു സെക്കന്‍ഡ് പോലും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന അവയവമാണ് ഹൃദയം. സിരകളിലൂടെ ഹൃദയത്തിലെത്തുന്ന ഓക്സിജന്‍ കുറഞ്ഞ രക്തത്തെ ശ്വാസകോശത്തിലെത്തിച്ച് ഓക്സിജന്‍ സമ്പുഷ്ടമാക്കി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന സുപ്രധാന ദൗത്യമുള്ള മനുഷ്യ അവയവമാണ് ഹൃദയം. കഠിനാധ്വാനിയായ ഹൃദയത്തിനേല്‍ക്കുന്ന ചെറിയ പോറല്‍ പോലും മനുഷ്യജീവന് നഷ്ടപ്പെടാന്‍വരെ കാരണമാവാം.
ഹൃദ്രോഗത്തിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നത് ജീവിത ശൈലിതന്നെയാണ്. കൂടാതെ, പ്രായം, അമിതവണ്ണം, ഉയര്‍ന്ന രക്ത സമ്മര്‍ദം, അമിതമായ കൊളസ്ട്രോള്‍ അളവുകള്‍, പുകവലി, പ്രമേഹം, സമ്മര്‍ദം എന്നിവയും ഹൃദയാഘാതത്തിന് കാരണമാവാറുണ്ട്. കൂടാതെ 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ സമയാസമയങ്ങളില്‍ ഹൃദയ പരിശോധനകള്‍ നടത്തേണ്ടതും അനിവാര്യമാണ്.
ലോക ഹൃദയാരോഗ്യ ദിനം; നിങ്ങള്‍ അറിയണം ചിലതൊക്കെ!
വ്യായാമത്തിലൂടെ ഹൃദയത്തെ രോഗഭീഷണിയില്‍നിന്ന് രക്ഷപ്പെടുത്തണമെന്ന് ഹൃദയദിനം ആഹ്വാനംചെയ്യുന്നു. 2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ട അടിസ്ഥാന ആയുര്‍വേദഗ്രന്ഥങ്ങളില്‍ പലവട്ടം പ്രതിപാദിച്ചിട്ടുള്ള കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമപദ്ധതികളുടെ പൊരുള്‍ എന്താണ്?
വ്യായാമത്തിലൂടെ ഹൃദയത്തെ രോഗഭീഷണിയില്‍നിന്ന് രക്ഷപ്പെടുത്തണമെന്ന് ഹൃദയദിനം ആഹ്വാനംചെയ്യുന്നു. 2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ട അടിസ്ഥാന ആയുര്‍വേദഗ്രന്ഥങ്ങളില്‍ പലവട്ടം പ്രതിപാദിച്ചിട്ടുള്ള കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമപദ്ധതികളുടെ പൊരുള്‍ എന്താണ്? ‘ഹിതാഹാരോ മിതായാസോ ഭൂഗതാവശ്വനീ സൂതൗ’ എന്നതിന്റെ അര്‍ഥം, ഹിതമായ ആഹാരവും മിതമായ ആയാസവും (വ്യായാമം) ഭൂമിയില്‍ പിറന്ന അശ്വനീദേവന്മാരെപ്പോലെ നമ്മെ സമസ്തരോഗങ്ങളില്നിന്നും പരിരക്ഷിക്കുന്നു എന്നാണ്. സാത്വികഭാവങ്ങളുള്ളവര്ക്കേ സ്വാസ്ഥ്യമുണ്ടാകൂ എന്ന് ആയുര്‍വേദം പഠിപ്പിക്കുന്നു.
ശരീരവടിവും ശേഷിയും സംരക്ഷിക്കാനും ദുര്‍മേദസ്സ് ഒഴിവാക്കാനും ഭക്ഷണം കുറച്ചു കഴിച്ച് അനങ്ങാതിരിക്കുകയല്ല വേണ്ടത്; നല്ല ഭക്ഷണം നന്നായി കഴിച്ച് അത് കൃത്യമായി ദഹിക്കാന്‍ ഊര്‍ജസ്വലമായി വ്യായാമംചെയ്യണം. അതാവണം ആരോഗ്യത്തിന്റെ രസതന്ത്രം.
മരണത്തിലേക്കു നയിക്കുന്ന പത്ത് പ്രധാന ഘടകങ്ങളുടെ മുന്‍പന്തിയില്‍ വ്യായാമരാഹിത്യം സ്ഥാനംപിടിച്ചിരിക്കുന്നു. ഭൂമുഖത്തുള്ള 25 ശതമാനം പേര്‍ക്കും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നില്ല. ഇന്ത്യയില്‍ നടത്തിയ പല പഠനങ്ങളെ ക്രോഡീകരിച്ചാല്‍, 79 ശതമാനം പുരുഷന്മാരും 83 ശതമാനം സ്ത്രീകളും ശാരീരികമായി യാതൊരു അധ്വാനവുമില്ലാത്ത ജോലികളിലേര്‍പ്പെട്ട് വ്യായാമരഹിതരായി ജീവിതം നയിക്കുന്നു.
സ്ഥിരവും ഊര്‍ജസ്വലവുമായ വ്യായാമംകൊണ്ട് ഹൃദ്രോഗ സാധ്യത 30-40 ശതമാനം വരെയും ഹൃദ്രോഗാനന്തര മരണസാധ്യത 50 ശതമാനം വരെയും പ്രതിരോധിക്കുവാന്‍ സാധിക്കുമെന്ന് ബൃഹത്തായ പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ നിര്‍ദേശപ്രകാരം ആഴ്ചയില്‍ കുറഞ്ഞത് രണ്ടരമണിക്കൂറെങ്കിലും കൃത്യമായ വ്യായാമമുറകളില്‍ ഏര്‍പ്പെട്ടാലേ ഈ പ്രയോജനം ലഭിക്കുകയുള്ളൂ.
വ്യായാമമുറകള്‍ രണ്ടുവിധമുണ്ട്. എയ്റോബിക്കും അനെയ്റോബിക്കും. ശ്വസനസഹായിയായ എയ്റോബിക് വ്യായാമപദ്ധതികള്തന്നെ അഭികാമ്യം. നടക്കുക, ഓടുക, നീന്തുക, തുഴയുക, ഡാന്‍സ് ചെയ്യുക, സൈക്കിള്‍ ചവിട്ടുക ഇവ വൈദ്യനിര്‍ദേശപ്രകാരം ചെയ്യുക. ശ്വാസം പിടിച്ചുചെയ്യുന്ന അനെയ്റോബിക് വ്യായാമ മുറകള്‍ ഹൃദ്രോഗികള്‍ക്ക് അഭിലഷണീയമല്ല. ഉദാ: വെയ്റ്റ് ലിഫ്റ്റിങ്. ആഴ്ചയില്‍ 5-6 ദിവസം കുറഞ്ഞത് 30-45 മിനിറ്റുകള്‍ ഊര്‍ജസ്വലമായി വ്യായാമം ചെയ്യണം. ഹൃദ്രോഗമുള്ളവര്‍ വൈദ്യനിര്‍ദേശപ്രകാരം മാത്രമേ വ്യായാമമുറകളിലേര്പ്പെടാവൂ.
ഹൃദ്രോഗ പ്രതിരോധത്തില്‍ രക്തസമ്മര്‍ദവും വര്‍ധിച്ച കൊളസ്ട്രോളും അമിതവണ്ണവും നിയന്ത്രണവിധേയമാക്കുന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ലോകഹൃദയദിനത്തില്‍ ഇതിന് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ജനസംഖ്യയുടെ 30-40 ശതമാനം പേര്‍ക്ക് അമിത രക്തസമ്മര്‍ദവും 40-50 ശതമാനം പേര്‍ക്ക് ഉയര്കൊളസ്ട്രോളുമുണ്ട്. കേരളത്തിലെ ഓരോ വീട്ടിലും അമിതരക്തസമ്മര്‍ദമുള്ള ഒരാളെങ്കിലുമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇതില്‍ 50 ശതമാനത്തിലേറെപ്പേരും ചികിത്സയെടുക്കുന്നില്ലെന്നാണ് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നത്. ഇത് ഇക്കൂട്ടരെ ഹൃദയാഘാതത്തിലേക്കും സ്ട്രോക്കിലേക്കും വൃക്കപരാജയത്തിലേക്കും വലിച്ചിഴയ്ക്കുന്നു. എറണാകുളത്ത് നട ഒരു പഠനത്തില്‍ 50 ശതമാനത്തോളം പേര്‍ക്കും വര്‍ധിച്ച കൊളസ്ട്രോളുണ്ടെന്ന് കണ്ടെത്തി.
ഇക്കൂട്ടര്ക്കെല്ലാവര്ക്കും 200 മില്ലിഗ്രാമില്‍ കൂടുതല്‍ പൊതുവായ കൊളസ്ട്രോളുണ്ട്. ഇനി, ഹൃദ്രോഗ സൂചകമായ എല്‍.ഡി.എല്‍. കൊളസ്ട്രോളിന്റെ അളവ് 70 മില്ലിഗ്രാം ആയിരിക്കണമെ പുതിയ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ കേരളത്തിലെ ഏതാണ്ട് 60 ശതമാനത്തോളം പേര് അപകടപരിധിയില്‍ വരുന്നു.
അമിതവണ്ണവും ഹൃദ്രോഗമുണ്ടാക്കു കാരണങ്ങളുടെ മുന്‍പന്തിയിലാണ്. ഈയിടെ അമിതവണ്ണമുള്ള രാജ്യക്കാരുടെ കണക്ക് പരിശോധിച്ചപ്പോള്‍ ഇന്ത്യക്ക് മൂന്നാംസ്ഥാനമാണ്. അമേരിക്കയും ചൈനയും മാത്രമാണ് നമുക്ക് മുന്നിലുള്ളത്. 27 ദശലക്ഷംപേര്‍ ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അതേസമയം അമിതവണ്ണമുള്ളവരുടെ സംഖ്യ കൂടുകയും ചെയ്യുന്നു. ഇന്ത്യയില്‍ ശരാശരി 30 ദശലക്ഷം പേര്‍ക്ക് വര്‍ധിച്ച ശരീരഭാരമുണ്ട്.
ഹൃദ്രോഗ ഭീഷണിയുടെ വലയില്‍ കേരളം പൊറുതിമുട്ടുകയാണ്. 1993-ന് ശേഷം കേരളീയരില്‍ ഹൃദ്രോഗസാധ്യത ഇരട്ടിയായിട്ടുണ്ട്. ശരാശരി മലയാളിയുടെ ശരീരം ജീവിതശൈലി രോഗങ്ങളുടെ കൂടാരമാണ്.
രോഗം വരട്ടെ എന്നിട്ട് നോക്കാം എ ധാര്‍ഷ്ട്യമാണ് ഭൂരിപക്ഷം വരുന്ന മലയാളികള്‍ക്കും. ഹൃദയത്തിന് എന്ത് പ്രശ്നം വന്നാലും ആന്‍ജിയോപ്ലാസ്റ്റിയും ബൈപ്പാസുമൊക്കെ കൊണ്ട് പൂര്‍ണമായി ശരിയാകും എന്ന മിഥ്യാധാരണ മലയാളികളില്‍ രൂഢമൂലമായിരിക്കുന്നു.
ഈ മനോഭാവം മാറണം. മേല്‍ പറഞ്ഞ ചികിത്സാവിധികള്‍ ഹൃദയത്തിനുള്ള പാച്ച്വര്‍ക്കുകള്‍ മാത്രം. ഹൃദ്രോഗം വരാതിരിക്കാനും ഉണ്ടായവര്‍ക്ക് തുടര്‍ന്നുള്ള ഭീഷണികള്‍ ഒഴിവാക്കാനും പ്രതിരോധ മാര്‍ഗങ്ങള്‍ ആരായുകയാണ് വേണ്ടത്. ഹൃദ്രോഗത്തിന് കാരണമാകു ആപത്ഘടകങ്ങള്‍ നിയന്ത്രണവിധേയമാക്കിയാല്‍ 80-90 ശതമാനംവരെ ഈ രോഗത്തെ പടിപ്പുറത്ത് നിര്‍ത്താം.