ഫെബ്രുവരി -04 ലോക ക്യാന്‍സര്‍ ദിനം. കാഴ്ചയിലും കേള്‍വിയിലും ക്യാന്‍സറിന്റെ ലോകത്താണ് ഇന്ന് നാമോരോഴുത്തരും. ദിനം പ്രതി ക്യാന്‍സര്‍ രോഗികള്‍ നാമറിയാതെ നമുക്കിടയില്‍ വ്യാപിക്കുന്നു. ക്യാന്‍സര്‍ ലോകത്തെ പ്രതിരോധിക്കാനും തിരിച്ചറിയാനും അതിനെതിരെ അവബോധമുണ്ടാക്കാനുമാണ് ഫെബ്രുവരി -04 ലോക ക്യാന്‍സര്‍ ദിനമായി ആചരിക്കുന്നത്.
നിലവിലെ ജീവിത സാഹചര്യങ്ങളും ഭക്ഷണ ക്രമങ്ങളും നമുക്ക് ചുറ്റുമുള്ള രോഗലോകവും ക്യാന്‍സര്‍ എന്ന മാരക വിപത്തിനെ മനുഷ്യനിലേയ്ക്ക് എത്തിക്കുന്നു. ഇന്ത്യയില്‍ പ്രതിവര്‍ഷം 10 ലക്ഷത്തോളം ആളുകള്‍ ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലാണ്. കേരളത്തില്‍ ഓരോ വര്‍ഷവും മുപ്പത്തയ്യായിരത്തോളം ആളുകള്‍ ക്യാന്‍സറിന് അടിമപ്പെടുന്നുണ്ട്. ഗ്രീക്ക് ഭാഷയില്‍ ഞണ്ട് എന്നര്‍ത്ഥം വരുന്ന കാര്‍സിനോമ എന്ന പദത്തില്‍ നിന്നാണ് ക്യാന്‍സര്‍ എന്ന പദം ഉണ്ടായത്. 2030 കൊണ്ട് ക്യാന്‍സര്‍ രോഗികളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുക എന്നതാണ് ലോക ക്യാന്‍സര്‍ ദിനത്തിന്റെ ലക്ഷ്യം.
ക്യാന്‍സര്‍ രോഗത്തിന്റെ വേദനയില്‍ കഴിയുന്നവര്‍ക്ക് ഒരു തണല്‍, ഒരു ആശ്രയം , അതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകുന്നു ഫെബ്രുവരി 04. നമ്മുടെ നാട്ടിലും അര്‍ബുദം അനുദിനം വ്യാപിക്കുകയാണ്. സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം ക്യാന്‍സര്‍ രോഗികളുണ്ടെന്നാണ് കണക്ക്. ഓരോ വര്‍ഷവും 55,000ത്തോളം രോഗികള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നു.
ക്യാന്‍സര്‍ തടയുക, രോഗത്തെ നേരത്തേ കണ്ടുപിടിച്ച് ചികിത്സിക്കുക, സാന്ത്വനചികിത്സയിലൂടെ ജീവിതം വേദനാരഹിതമാക്കുക എന്നീ സേവനങ്ങള്‍ സര്‍ക്കാര്‍തലത്തിലോ സന്നദ്ധപ്രവര്ത്തകരിലൂടെയോ ജനങ്ങള്‍ക്ക് ലഭ്യമാക്കണം.
ആര് സി സി, തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെല്ലാം അര്‍ബുദ ചികിത്സാ സൗകര്യം സര്‍ക്കാര്‍ തലത്തില്‍ ഇവിടെ ലഭ്യമാണ്. കേരളത്തിലെ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നത് സ്തനാര്‍ബുദവും ഗര്‍ഭാശയ ക്യാന്‍സറുമാണ് കണ്ടുവരുന്നത്. വായിലെ ക്യാന്‍സറാണ് പുരുഷന്മാരില് കൂടുതല്‍. ഇവ തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ 90 ശതമാനത്തോളം പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്നതാണ്.
ചികിത്സാച്ചെലവിന്റെ കാര്യത്തില്‍ ഇന്നും ഒന്നാം സ്ഥാനത്ത് നില്ക്കുന്ന രോഗമാണ് ക്യാന്‍സര്‍. അതുകൊണ്ടുതന്നെ ക്യാന്‍സര്‍ മരുന്നുകള്‍ പൂര്‍ണ്ണമായും സൗജന്യമായി വിതരണം ചെയ്ത് രോഗികള്‍ക്ക് സ്വാന്ത്വനം നല്കാന് സമൂഹത്തിനാവണം. വിഷലിപ്തമായ പച്ചക്കറികള്‍, പഴങ്ങള്‍, മായംചേര്‍ത്ത ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ അര്‍ബുദത്തിനും മറ്റു രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന തിരിച്ചറിവിന്റെ വെളിച്ചത്തില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ശക്തമായ നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള പച്ചക്കറികളും പഴങ്ങളും മറ്റും കര്‍ശന പരിശോധനക്ക് വിധേയമാക്കി വ്യക്തികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തരമായി ഇടപെടലൂടെ മാത്രമേ സാധിക്കൂ.
ഗുഡ്ക്കയുടെയും പാന്‍ മസാലയുടെയും ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണം.
മരണത്തിന്റെ വ്യാപാരി എന്നറിയപ്പെടുന്ന ക്യാന്‍സറിനെ ചിട്ടയായ ജീവിതശൈലിയിലൂടെ നല്ലൊരളവില്‍ കീഴടക്കാനാകും. ആരോഗ്യപരമായ ജീവിതശൈലിയിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ നമുക്കാവണം, രോഗം വരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം.
ക്യാൻസർ എന്നാൽ എന്ത്?
മനുഷ്യ ശരീരത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് വിഭജിക്കപ്പെട്ടുണ്ടാകുന്ന പുതിയ കോശങ്ങൾ ഒന്നുചേർന്ന് മുഴകൾ രൂപം കൊള്ളുന്നു. ഇതിൽ അപായകരമായ മുഴകൾ ക്യാൻസർ ആയി പ്രത്യക്ഷപ്പെടുകയും ജീവന് ഭീഷണി ഉയർത്തുകയും ചെയ്യുന്നു. ഈ മുഴകളിലെകോശങ്ങൾ മറ്റു ശരീരഭാഗങ്ങളിലേക്ക് പടർന്നുപിടിക്കുന്നു.
ജീവിതശൈലിയിലുണ്ടാകുന്ന വ്യതിയാനങ്ങളും പാരിസ്ഥിതികജനിതക മാറ്റങ്ങളുമാണ് അര്‍ബുദം ബാധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മൃഗക്കൊഴുപ്പടങ്ങിയ ഭക്ഷണം, ഫാസ്റ്റ്ഫുഡ് തുടങ്ങിയവ പരമാവധി ഒഴിവാക്കിയും കൃത്യമായ പരിശോധനകളിലൂടെയും അര്‍ബുദത്തെ തടയാനാകും.
ആരംഭത്തില്‍ കണ്ടെത്തിയാല്‍ ചികില്‍സിച്ചു ഭേദമാക്കാമെന്ന സന്ദേശമാണ് ഇത്തവണത്തെ ലോക അര്‍ബുദ ദിനം നല്‍കുന്നത്. ആധുനിക ചികിത്സാ രീതികള്‍ രംഗത്തെത്തിയതോടെ എല്ലാ മാരകരോഗങ്ങള്‍ക്കും ചികിത്സയുണ്ടെന്ന പ്രതീക്ഷ ജനങ്ങളിലെത്തിക്കാനാണ് ലോക ക്യാന്‍സര്‍ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്. മനസ്സിന്റെ ശക്തിയാണ് ഇതില്‍ പ്രധാനം. നമ്മളുടെ സന്തോഷം കവരാന്‍ മറ്റാര്‍ക്കും ആവില്ലെന്ന ബോധം അര്‍ബുദ രോഗികളില്‍ ഉണ്ടാക്കുകയും അതുവഴി ക്യാന്‍സറിനെ സംബന്ധിച്ച് പ്രചരിക്കുന്ന മിഥ്യാധാരണകള്‍ അവസാനിപ്പിക്കുകയും ചെയ്യാനുള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് ലോക ആരോഗ്യ സംഘടന.
ക്യാൻസറിന്റെ സൂചനകൾ:
- ഉണങ്ങാത്ത വൃണങ്ങൾ
- വായിൽ രൂപപ്പെടുന്ന വെളുത്തപാട
- ശരീരത്തിൽ കാണപ്പെടുന്ന മുഴകളും തടിപ്പുകളും
- അസാധാരണവും ആവർത്തിച്ചുള്ളതുമായ രക്തസ്രവം
- തുടരെത്തുടരെയുള്ള ദഹനക്കേട്, വയറിനടിഭാഗത്തുള്ള വേദന, ആഹാരം ഇറക്കുവാനുള്ള പ്രയാസം
- തുടർച്ചയായുള്ള ശബ്ദമടപ്പും ചുമയും
- മലമൂത്രവിസർജ്ജനത്തിനുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങൾ
- മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം..
ക്യാൻസർ ഉണ്ടാകുവാനുള്ള പ്രധാനകാരണങ്ങൾ:
- പുകയിലയുടെ ഉപയോഗം
- അമിതമായ ശരീരഭാരം
- ഭക്ഷണത്തിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും കുറവ്
- മദ്യപാനം
- വ്യവസായവൽക്കരണത്തിന്റെ ഭാഗമായുള്ള വായൂ മലിനീകരണം
- വീട്ടാവശ്യങ്ങൾക്കുപയോഗിക്കുന്ന വാതകങ്ങളിൽ നിന്നുള്ള പുക.
പ്രധാനപ്പെട്ട ക്യാൻസർ രോഗങ്ങൾ:
- രക്തത്തിലെ ക്യാൻസർ
- സ്തനാർബ്ബുദം
- ശ്വാസകോശാർബ്ബുദം
- തൈറോയ്ഡ് ക്യാൻസർ
- ലിവർ ക്യാൻസർ
- പ്രോസ്റ്റേറ്റ് ക്യാൻസർ
- ഗർഭാശയ ക്യാൻസർ.
ക്യാൻസർ തടയുവാനുള്ള പ്രധാനമാർഗ്ഗങ്ങൾ:
- ആഹാരത്തിൽ പഴങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുക.
- കരിഞ്ഞ ഭക്ഷണം പാടെ ഒഴിവാക്കുക.
- കൊഴുപ്പ് കൂടിയ ഭക്ഷണവും മധുരവും വർജ്ജിക്കുക.
- അമിത ഉപ്പ് കലർന്ന ഭക്ഷണം ഒഴിവാക്കുക.
- പതിവായി സ്വയം സ്തനപരിശോധന നടത്തുക.
- 35 വയസ്സുകഴിഞ്ഞ സ്ത്രീകൾ പാപ്പ്സ്മിയർ ടെസ്റ്റിനു വിധേയരാകണം.
- പുകവലി, മദ്യപാനം ഇവ പൂർണ്ണമായി ഒഴിവാക്കുക.
- ശരീരഭാരം അമിതമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്.
- പതിവായി വ്യായാമം ചെയ്യുക.
ഒരു മനുഷ്യന് ഏറ്റവും ഭയപ്പെടുന്ന രോഗമാണ് ക്യാന്‍സര്‍. മനുഷ്യ ശരീരത്തെ കാര്‍ന്ന് തിന്നുന്ന രോഗവുമാണ്. നമ്മുടെ ശരീരത്തില്‍ കോടാനുകോടി കോശങ്ങള്‍ ഉണ്ട്. കോശങ്ങള്‍ സാധാരണ ഗതിയില്‍ക്രമമായി വളരുകയും വിഘടിക്കുകയും നശിക്കുകയും ചെയ്യുന്നു. ശരിരത്തിലെ സാധാരണ കോശങ്ങളുടെ ജീവിതക ഘടനയില്‍ ചില മാറ്റങ്ങള്‍ കാണപ്പെടുന്നു. കോശങ്ങളിലെ ഈ മാറ്റമാണ് ക്യാന്‍സറായി രൂപപ്പെടുന്നത്. ശരീരത്തിന്റെ പലഭാഗത്ത് പലരൂപത്തില്‍ ഈ രോഗം ബാധിക്കുന്നു. കേരളത്തിലെ പുരുഷന് മാരില്‍ ഈരോഗം കൂടുതലായി കണ്ടു വരുന്നു . വായിലെ ക്യാന്‍സറായും ശ്വാസകോശാര്ബുദമായും വരുന്നു. സ്ത്രീകളിലും കുറവൊന്നുമല്ല. സ്തനാര്‍ബുദമായും, ഗര്‍ഭാശയ ക്യാന്‍സറായും കുട്ടികളില്‍ ലുക്കീമിയ (രക്താര്‍ബുദം) ആയും ആണ് ഈ രോഗം കണ്ടു വരുന്നത്.
ലഹരി വസ്തുക്കളുടെ ഉപയോഗവും അന്തരീക്ഷത്തിലെ ചില റേഡിയേഷന് തരംഗങ്ങളും, പ്രത്യക വൈറസുകളുടേയും, ബാക്ടീരിയകളുടേും പ്രവര്‍ത്തനം,എണ്ണയുടെ അമിത പ്രയോഗം
മത്സ്യ- മാംസാദികളുടെ ഉപയോഗം, പാരമ്പര്യ ഘടകങ്ങള്‍ എന്നിവ കൊണ്ടും ക്യാന്‍സര്‍ ഉണ്ടാകാം. ശരീരത്തിലുണ്ടാകുന്ന വേദന ഇല്ലാത്തതും വളര്‍ച്ച ഇല്ലാത്തതുമായ തടിപ്പുകള്‍, മുഴകള്‍, സാധാരണ ചികില്‍സ കൊണ്ട് ഭേദമാകാത്ത വ്രണങ്ങള്‍, അസാധാരണ രക്തസ്രാവം, മറുക്, അരിമ്പാറ, വായിലെ വെളുത്തപാടുകള്‍, ഭക്ഷണം ഇറക്കുവാനുള്ള ബുദ്ധി മുട്ട്, ശബ്ദമില്ലായ്മ വയറുവേദന, ചുമ, രക്തം തുപ്പല്, അകാരണമായ ക്ഷീണം ഇവയൊക്കെ ക്യാന്‍സറിന്റെ ചില ലക്ഷണങ്ങള്‍ മാത്രമാണ്.
ദിവസവും യോഗ, വ്യായാമം ചെയ്യുക, കുറച്ച ദൂരം നടക്കുക, ലഹരി വസ്തുക്കളുടെ ഉപയോഗം കുറക്കുക, ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കുക, കൊഴുപ്പ് ഭക്ഷണത്തിന് മിതത്ത്വം പാലിക്കുക, രാസവസ്തുക്കക്കള് അടങ്ങിയ ഭക്ഷണ പാനീയങ്ങളുടെ ഉപയോഗം കുറക്കുക, ഒരിക്കല്‍ പാചകം ചെയ്യാന്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുക. ഇതൊക്കെയാണ് ക്യാന്‍സര്‍ വരാതിക്കാന്‍ നമ്മളെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍.
അതിജീവീക്കുക തന്നെ ചെയ്യും… ചെറുപുഞ്ചിരിയോടെ…
പ്രതിരോധത്തിനായ് പ്രചോദനം നൽകാം… പ്രവർത്തിക്കാം!