സമൂഹ മാധ്യമങ്ങൾ ട്രോളുകളാൽ സമ്പന്നമാണ്. ധ്യാന വേദികളിൽ സംഭവിക്കുന്ന രോഗസൗഖ്യങ്ങളുടെയും അത്ഭുതങ്ങളുടെയും കൊറോണ മഹാമാരിയുടെയും പശ്ചാത്തലത്തിൽ ട്രോളുകളായി നിരന്തരം ഉയർന്നു കേൾക്കുന്ന ഒരു ചോദ്യമാണ് എങ്കിൽ പിന്നെ എന്തുകൊണ്ട് കൊറോണ മാറ്റുന്നില്ല? മാർപാപ്പയുടെ മുട്ട് വേദന മാറ്റുന്നില്ല? തുടങ്ങിയ ഈ പശ്ചാത്തലത്തില്‍ ഒരു സാധാരണ കത്തോലിക്കാ വിശ്വാസിയുടെ ക്രൈസ്തവ വീക്ഷണകോണിലൂടെ ധ്യാന കേന്ദ്രങ്ങളില്‍ നടക്കുന്ന അല്‍ഭുതങ്ങളെയും രോഗശാന്തികളെയും വിലയിരുത്തുന്നു. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുക തിരുത്തുക.
അല്ഭുതങ്ങൾളും ക്രൈസ്തവരും പിന്നെ കത്തോലിക്കരും..
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവർ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നവരാണ്.. യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കും എന്ന് വിശ്വസിക്കാത്തവർക്ക്, അവർ ഏതു സഭയോ ഏത് വിഭാഗമോ ആയിക്കോട്ടെ ക്രൈസ്തവർ ആയിരിക്കാൻ” സാധിക്കുകയില്ല കാരണം അങ്ങനെ വാഗ്ദാനം ചെയ്തിരിക്കുന്നത് ക്രിസ്തു തന്നെയാണ്. തീര്‍ച്ചയായും അത്ഭുതങ്ങൾ നടക്കും, അത് നടക്കുന്നത് വിശ്വാസികൾക്ക് അടയാളങ്ങൾ ആയിട്ടാണ്. വിശ്വസിക്കുന്നവരുടെ മേൽ ദൈവ മഹത്വം വെളിവാക്കുന്ന അടയാളങ്ങളാണ് അത്ഭുതങ്ങൾ.
അല്ലാതെ മാനുഷിക ശാരീരിക ബലഹീനതകളെ എന്നെന്നേക്കു ഇല്ലാതാക്കി “മരണമില്ലാത്ത ലോകം ഈ ലോകത്ത്” സൃഷ്ടിക്കുക എന്നത് അത്ഭുതങ്ങളുടെ ലക്ഷ്യമല്ല.
ദിവ്യകാരുണ്യ അത്ഭുതങ്ങൾ, വിശുദ്ധരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് മുൻപ് അവരുടെ നാമത്തിൽ സംഭവിക്കുന്ന മെഡിക്കൽ ബോർഡുകൾ സാക്ഷ്യപ്പെടുത്തിയ അത്ഭുതങ്ങൾ കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. വിശുദ്ധപാദ്രെ പിയോ പോലുള്ള മിസ്റ്റിക്കുകൾ പലരുമുണ്ട്.കത്തോലിക്കാ സഭയിൽ . ഇപ്പോൾതന്നെ ഇന്ത്യയിലുണ്ട് കേരളത്തിൽ അൽഫോൻസാമ്മയുടെ, കാര്യത്തിൽ ചാവറ അച്ഛൻറെ കാര്യത്തിൽ ഒക്കെ മെഡിക്കൽ സയൻസിന് വിശദീകരിക്കാൻ ആവാത്ത അല്ഭുതരോഗശാന്തികള് കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്.
–((വിമർശകരുടെ ചോദ്യങ്ങൾ ന്യായമാണ്. പക്ഷേ അത്ഭുതങ്ങൾ നടക്കും, അത് നടക്കുന്നത് വിശ്വാസികൾക്ക് അടയാളങ്ങൾ ആയിട്ടാണ്… വിശ്വസിക്കുന്നവരുടെ മേൽ ദൈവ മഹത്വം വെളിവാക്കുന്ന അടയാളങ്ങളാണ് അത്ഭുതങ്ങൾ അല്ലാതെ മാനുഷിക ശാരീരിക ബലഹീനതകളെ എന്നെന്നേക്കു ഇല്ലാതാക്കി “മരണമില്ലാത്ത ലോകം ഈ ലോകത്ത്” സൃഷ്ടിക്കുക എന്നത് അത്ഭുതങ്ങളുടെ ലക്ഷ്യമല്ല…ആശുപത്രികള്‍ക്കും മരുന്നിനും പകരമല്ല ധ്യാനകേന്ദ്രങ്ങള്‍..
ദിവ്യകാരുണ്യ അത്ഭുതങ്ങൾ, വിശുദ്ധരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് മുൻപ് അവരുടെ നാമത്തിൽ സംഭവിക്കുന്ന മെഡിക്കൽ ബോർഡുകൾ സാക്ഷ്യപ്പെടുത്തിയ അത്ഭുതങ്ങൾ കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. അൽഫോൻസാമ്മയുടെ, കാര്യത്തിൽ ചാവറ അച്ഛൻറെ കാര്യത്തിൽ ഒക്കെ മെഡിക്കൽ സയൻസിന് വിശദീകരിക്കാൻ ആവാത്ത അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്.
എല്ലാ മാർപാപ്പമാരും എല്ലാ സുവിശേഷകരും മരിക്കും അവരെല്ലാം മരിച്ചിട്ടുണ്ട്, ഈ ലോകത്ത് അമരത്വം നേടാൻ അല്ല ദൈവ വിശ്വാസികൾ ശ്രമിക്കുന്നത്. എല്ലാവരും മരിക്കുക എന്തെങ്കിലുമൊക്കെ അസുഖങ്ങൾ വഴിയാണ്.. അതിൽ നിന്ന് ആർക്കും ഒഴിവില്ല
പിന്നെ അത്ഭുതങ്ങൾ സംഭവിക്കുന്നത് വിശ്വാസികൾക്ക് അടയാളങ്ങൾ ആയിട്ടാണ്, അവരുടെ അത്രയേ ഉള്ളൂ കാര്യം..
ശാരീരിക രോഗാവസ്ഥയും വാർദ്ധക്യവും ഒക്കെ മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ് എന്നത് ഉൾക്കൊള്ളാതെ, മനസ്സിലാക്കാതെ, അത്ഭുതങ്ങൾ പ്രതീക്ഷിച്ചു ധ്യാനകേന്ദ്രങ്ങളിൽ പോകുന്നവർ അല്ല വിശ്വാസികൾ..അവർ രോഗം മാറാൻ പ്രാര്‍ത്ഥിക്കുന്നു, പക്ഷെ മാറിയില്ല എങ്കില്‍ ഈ അവസ്ഥയെ ദൈവ വിധിയായി അംഗീകരിക്കുന്നു.. അതിനെ ദൈവസമക്ഷം സമര്‍പ്പിച്ചു അതിനെ നേരിടാന്‍ ഉള്ള കരുത്ത് നേടുന്നു അതിനായി പ്രാര്‍ത്ഥിക്കുന്നു… മരണ ശേഷം ഉള്ള ജീവിതത്തിൽ വിശ്വസിക്കുന്ന വിശ്വാസിയുടെ പ്രതീക്ഷ മരണാനന്തര ജീവിതത്തിൽ കൂടെയുമാണ്…
മറ്റൊന്ന്, ദൈവവചനം കേൾക്കുമ്പോൾ ആന്തരിക മനസ്സിൻറെ മുറിവുകൾ സൗഖ്യപ്പെടുമ്പോൾ, ക്ഷമിക്കാനും സ്നേഹിക്കാനും സാധിക്കുന്നു..അതോടൊപ്പം മാനസികമായുള്ള പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ സുഖമാക്കപ്പെടുന്നു, അതും ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്ന രോഗശാന്തിയുടെ ഭാഗമാണ്.. Stress നിരവധി ശാരീരിക രോഗങ്ങളുടെ കാരണമാണെന്ന് ആധുനിക ശാസ്ത്രം സമ്മതിക്കുന്ന കാര്യമാണ്..)))—
വിശുദ്ധപാദ്രെ പിയോ പോലുള്ള മിസ്റ്റിക്കുകൾ പലതുമുണ്ട് .കത്തോലിക്കാ സഭയില്‍..
പക്ഷേ ഒരു കാര്യം വ്യക്തമായി പറയാം.. രോഗികളോട് ചികിത്സ എടുക്കരുതെന്നും ആശുപത്രിയിൽ പോകരുതെന്നും രോഗം മാറാൻ പ്രാർത്ഥനയാണ് നല്ലതെന്നും സഭ പഠിപ്പിക്കുന്നില്ല…. നേരെമറിച്ച് ലോകത്തിലെ ആരോഗ്യപരിപാലന രംഗത്തെ ഏകദേശം 26 ശതമാനത്തോളം കത്തോലിക്കാസഭ മാത്രം കൈകാര്യം ചെയ്യുന്നു…
180000 ക്ലിനിക്കുകളും, 5500 ആശുപത്രികളും, ഏകദേശം രണ്ട് ലക്ഷത്തോളം വൃദ്ധ മന്ദിരങ്ങളും, അനാഥാലയങ്ങളും റോമൻ കത്തോലിക്കാ സഭ മാത്രം നടത്തുന്നുണ്ട്… (ഇതര ക്രിസ്തീയ വിഭാഗങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ ഈ കണക്കിൽ ഉൾപ്പെടുന്നില്ല) ഇന്നത്തെ റെഡ് ക്രോസ് സൊസൈറ്റിയുടെ ചിഹ്നം ആയ ചുവന്ന് കുരിശു പോലും ആരോഗ്യപരിപാലനത്തിനും രോഗി പരിചരണത്തിനായി ആയി മാത്രം സ്ഥാപിക്കപ്പെട്ട Order of st Camillus എന്ന എന്ന കത്തോലിക്കാ സന്യാസ സമൂഹത്തിൻറെ ചിഹ്നമാണ്..
ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരായ ധാരാളം വൈദികരും കന്യാസ്ത്രീകളും സമർപ്പിതരും ഈ ധ്യാന ഗുരുക്കന്മാർ ഒക്കെ ഉൾപ്പെടുന്ന സഭയുടെ ഭാഗമാണ്…. ഇതുകൂടാതെ ആരോഗ്യപരിപാലനത്തിനു വേണ്ടി മാത്രം സ്ഥാപിക്കപ്പെട്ട കന്യാസ്ത്രീ സഭാസമൂഹങ്ങൾ ഏകദേശം നാലോളം ഉണ്ട് കത്തോലിക്കാസഭയിൽ….പഴയ ഒരു എകദേശ കണക്കാണ്, ഇപ്പൊ കൂടാനാണ് സാധ്യത..
കരിസ്മാറ്റിക് ധ്യാനവേദികളില്‍ സംഭവിക്കുന്ന അനേകം അത്ഭുതങ്ങളുടെയും രോഗശാന്തികളുടെയും കൂടെ പശ്ചാത്തലത്തിലാണ് വിമര്‍ശനങ്ങള്‍ വര്‍ദ്ധിക്കുന്നത്. പരിശുദ്ധാത്മാഭിഷേകത്താലും കൃപയാലും ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ കൊറോണ രോഗത്തോട് തോറ്റു പോയെന്നും അതിനാല്‍ പ്രാര്‍ത്ഥനകളുപേക്ഷിച്ച് ശാസ്ത്രത്തില്‍ വിശ്വസിക്കുവിനെന്നും ആഹ്വാനം ചെയ്യുന്നവര്‍ ബൗദ്ധികനിലവാരമില്ലാത്ത നിരീശ്വരര്‍ മാത്രമാണ്..
കാരണം ശാസ്ത്രത്തെ ക്രൈസ്തവര്‍ നിരാകരിക്കുന്നില്ല വത്തിക്കാൻ ഒബ്സർവേറ്ററി പോലുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ നടത്തുക കൂടി ചെയ്യുന്നുണ്ട് സഭകൾ നൂറുകണക്കിന് ശാസ്ത്രജ്ഞൻമാരെ കത്തോലിക്കാ സഭ സംഭാവന ചെയ്തിട്ടുണ്ട് ജനിതകശാസ്ത്രത്തിന്റെ പിതാവ് ഗ്രിഗർ മെന്റലും ബിഗ് തിയറിയുടെ ഉപജ്ഞാതാവ് George Lemaître ഒക്കെ കാത്തലിക് പുരോഹിതന്മാര് ആണ്…
ധ്യാനകേന്ദ്രങ്ങളും അത്ഭുതങ്ങളും…
ധ്യാനവേദികളില്‍ സംഭവിക്കുന്ന അല്‍ഭുത സൗഖ്യം ഒരുക്കമുള്ളവരുടെ കൂട്ടായ്മയില്‍ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മേൽ വര്‍ഷിക്കപ്പെടുന്ന പരിശുദ്ധാത്മദാനങ്ങളാണ്.. Its a blessing. ഇതിനെ ആത്മീയമായ തലത്തിൽ നിന്നാണ് മനസ്സിലാക്കുക സാധ്യമാകൂ.. വിശ്വാസമില്ലാത്തവർക്ക് അത് മനസ്സിലാകണമെന്നില്ല. കൂദാശകളുടെ കൃപാവരവും ജനത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ അഭിഷേകവും തിരുസ്സഭാകൂട്ടായ്മയില്‍ അനേകായിരങ്ങളുടെ പ്രാര്‍ത്ഥനകളും ഒന്നുചേരുന്പോള്‍ അഴിഞ്ഞുപോകുന്ന പൈശാചിക ബന്ധനങ്ങളാണ് ശാരീരിക രോഗസൗഖ്യമായി അനുഭവപ്പെടുന്നത്..
വീണ്ടും, ഇതും ആത്മീയ തലത്തിൽ നിന്ന് മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയൂ എന്ന പരിമിതിയുണ്ട്…പഞ്ചായത്ത് ബസ്സ്റ്റാന്റിലോ ചന്തയിലോ തിരക്കുള്ള ബസ്സിലോ നിവര്‍ത്തിക്കപ്പെടുന്ന ശുശ്രൂഷയല്ല അതെന്ന് വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ട്…. അല്ലെങ്കിൽ അറിയേണ്ടതുണ്ട്..
മറ്റൊന്ന്, ദൈവവചനം കേൾക്കുമ്പോൾ ആന്തരിക മനസ്സിൻറെ മുറിവുകൾ സൗഖ്യപ്പെടുമ്പോൾ മാനസികമായുള്ള പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ കൂടെ സുഖമാക്കപ്പെടുന്നു, അതും ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്ന രോഗശാന്തിയുടെ ഭാഗമാണ്.. Stress നിരവധി ശാരീരിക രോഗങ്ങളുടെ മൂല കാരണമാണെന്ന് ആധുനിക ശാസ്ത്രം സമ്മതിക്കുന്ന കാര്യമാണ്…
ധ്യാനകേന്ദ്രങ്ങളുടെയും പ്രാര്‍ത്ഥനാലയങ്ങളുടെ, പ്രത്യേകപശ്ചാത്തലത്തില്‍ നടക്കുന്ന കാര്യങ്ങളെ പരിഹസിച്ചുകൊണ്ട് വൈദികര്‍ വന്ന് കൈകളുയര്‍ത്തുന്പോഴേ രോഗം അകന്നുപോകുമെന്ന് പറയുന്നവര്‍ ക്രൈസ്തവപ്രാര്‍ത്ഥനകളെയോ അവയുടെ യഥാര്‍ത്ഥ അര്‍ത്ഥത്തെയോ നിര്‍വ്വചനത്തെയോ മനസ്സിലാക്കുന്നില്ല അറിയുന്നില്ല. ചുരുക്കത്തില്‍, കുപ്പിയിലടച്ച ഭൂതമല്ല ദൈവം…ചാടി കളിക്കട കുഞ്ഞിരാമ എന്നുപറയുമ്പോൾ പ്രകൃതിശക്തികളെ പോലും മാറ്റിമറിക്കാൻ നിങ്ങളുടെ കയ്യിലിരിക്കുന്ന ഒരു കുട്ടി കുരങ്ങനും അല്ല ദൈവം….അങ്ങനെ ആയിരിക്കരുത് ദൈവ സങ്കല്പം..
പക്ഷേ, ക്രിസ്തീയവിശ്വാസത്തെയും പൗരോഹിത്യാഭിഷേകത്തെയും വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവര്‍ ദൈവത്തെ അവതരിപ്പിക്കുന്നതിങ്ങനെയാണ്…
പുരോഹിതന് ആവശ്യപ്പെട്ടാലുടനെ പ്രവര്‍ത്തിക്കുന്ന ഒരു ഭൂതത്തെപ്പോലെ ദൈവത്താക്കാണാന്‍ ക്രൈസ്തവവിശ്വാസം നമ്മെ പഠിപ്പിക്കുന്നില്ല… ദൈവ-മനുഷ്യബന്ധവും, അവന്റെ പ്രാര്‍ത്ഥനകളും ദൈവഹിതം അന്വേഷിക്കാനുള്ള മനസ്സും, ദൈവത്തിൻറെ ഇഷ്ടവും എല്ലാം പ്രാര്‍ത്ഥനകള്‍ക്ക് ലഭിക്കുന്ന ഉത്തരത്തെ സ്വാധീനിക്കുന്നുണ്ട്..ധ്യാനകേന്ദ്രങ്ങളില്‍ ഒരുക്കമുള്ള ചുറ്റുപാടുകളില്‍ നടക്കുന്നത് പൊതുസ്ഥലങ്ങളില്‍ വേണമെന്ന് ശഠിക്കുന്നത് മൗഠ്യമാണ്…..
പ്രാപഞ്ചിക നിയമങ്ങളെ വെല്ലുവിളിച്ച് ഒരു “കാലനില്ല കാലം” സൃഷ്ടിക്കുകയല്ല ധ്യാനകേന്ദ്രങ്ങളുടെ ഉദ്ദേശം.. മനുഷ്യര്‍ ഈ ഭൂമിയില്‍ ജനിച്ചു ജീവിച്ചു മരിക്കുന്നത് പ്രപഞ്ച നിയമത്തിന്റെ അടിസ്ഥാനമാണ്.. ഈ പ്രപഞ്ച നിയമങ്ങളെ നിയന്ത്രിക്കുന്നവനാണ് ദൈവം എന്ന് വിശ്വസിക്കുന്ന ആളുകൾക്ക്, ഈ പ്രപഞ്ച നിയമങ്ങള്‍ക്കും അതീതമായി ദൈവത്തില്‍ നിന്നും ലഭിക്കുന്ന ചില അടയാളങ്ങള്‍ ആയിട്ടാണ് ഞങ്ങൾ വിശ്വാസികൾ അത്ഭുതങ്ങളെ ഗണിക്കുന്നത്..
അത്ഭുതങ്ങളെ മറ്റൊരു തലത്തിൽ വിലയിരുത്തുവാനും മനസ്സിലാക്കുവാനും ശ്രമിക്കണം.
അത്ഭുതങ്ങൾ സംഭവിക്കുന്നത് വിശ്വാസികൾക്ക് മേല്‍ നൽകപ്പെടുന്ന അടയാളങ്ങൾ ആണെന്ന് പറഞ്ഞു കഴിഞ്ഞല്ലോ.. അത്രയേ ഉള്ളൂ കാര്യം. ശാരീരിക രോഗാവസ്ഥയും വാർദ്ധക്യവും ഒക്കെ മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ് എന്നത് ഉൾക്കൊള്ളാതെ, മനസ്സിലാക്കാതെ, അത്ഭുതങ്ങൾ മാത്രം പ്രതീക്ഷിച്ചു ധ്യാനകേന്ദ്രങ്ങളിൽ പോകുന്നവർ അല്ല വിശ്വാസികൾ..അവർ രോഗം മാറാൻ പ്രാര്‍ത്ഥിക്കുന്നു, പക്ഷെ മാറിയില്ല എങ്കില്‍ അവരുടെ രോഗാവസ്ഥയെ ദൈവ വിധിയായി അംഗീകരിക്കുന്നു..
അതിനെ ദൈവ സമക്ഷം സമര്‍പ്പിച്ചു അതിനെ നേരിടാനുള്ള ആത്മീയവും മാനസികവുമായ കരുത്ത് നേടാനായി കരുത്ത് നേടുന്നു അതിനായി പ്രാര്‍ത്ഥിക്കുന്നു… “കർത്താവേ കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും മാറി പോകട്ടെ എങ്കിലും എൻറെ ഇഷ്ടമല്ല അവിടുത്തെ ഹിതം നിറവേറട്ടെ” എന്ന് പ്രാർത്ഥിക്കുന്നവനാണ് യഥാർത്ഥ വിശ്വാസി.. ആത്യന്തികമായി മരണാനന്തര ജീവിതത്തിൽ പ്രതീക്ഷയുള്ളവനാണ് വിശ്വാസി..ഇഹലോക ജീവിതത്തിലെ അമരത്വം പ്രതീക്ഷിച്ചല്ല ആരും വിശ്വാസിയാകുന്നത്, മറിച്ച് ആത്മരക്ഷയും പരലോക ജീവിതവുമാണ് വിശ്വാസിയെ മുന്നോട്ട് നയിക്കുന്നത് എന്ന് വിമര്ശകരരെ നിങ്ങൾ തിരിച്ചറിയുക തന്നെ വേണം..
ജനിച്ചാൽ ഒരിക്കൽ മരിക്കും, എല്ലാ മാർപാപ്പമാരും എല്ലാ സുവിശേഷകരും മരിക്കും അവരെല്ലാം മരിച്ചിട്ടുണ്ട് എല്ലാവരും മരിക്കുന്നത് എന്തെങ്കിലുമൊക്കെ അസുഖങ്ങൾ വഴിയാണ്.. അതിൽ നിന്നാർക്കും ഒഴിവില്ല.. ഈ തിരിച്ചറിവ് വിശ്വാസികൾ ക്ക് ഉള്ളതുകൊണ്ടാണ് “എന്തുകൊണ്ട് മാർപാപ്പയുടെ മുട്ടുവേദന മാറുന്നില്ല” എന്നൊക്കെയുള്ള ബാലിശഹാസ്യങ്ങൾ വിശ്വാസികളില്‍ സ്വാധീനം ചെലുത്താതെ പോകുന്നത്..
ധ്യാനകേന്ദ്രങ്ങൾ, പേരിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ ജീവിതത്തെക്കുറിച്ച് ധ്യാനിക്കുവാനും വചനത്തെക്കുറിച്ച് ധ്യാനിക്കുവാനും വചനാധിഷ്ഠിത ജീവിതം നയിക്കുവാനും ഒരുവനെ പ്രാപ്തനാക്കണ്ട സ്ഥലങ്ങളാണ്. അവിടെ വചനം പ്രഘോഷിക്കപ്പെടുന്നു. ഈ വചനപ്രഘോഷണ വേളയിൽ ആത്മീയവും ശാരീരികവുമായ സൗഖ്യം ഉണ്ടാവുകയും പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ വർഷിക്കപ്പെടുകയും ചെയ്യും എന്നത് നിസ്തർക്കമായ കാര്യമാണ്..
എന്നാൽ ഇത്തരം വചനപ്രഘോഷണ വേദികളിൽ മാജിക്കുകൾ മാത്രം പ്രതീക്ഷിച്ച് ആളുകൾ കൂടുന്നത് അത്ര നല്ലതല്ല.. അങ്ങനെ ആരെങ്കിലും ഒക്കെ കരുതുന്നുവെങ്കിൽ അവ തിരുത്തപ്പെടേണ്ടതാണ്..
അത്ഭുതങ്ങൾക്കും അടയാളങ്ങൾക്കും കാരണമാകുന്ന വചനത്തെക്കാൾ ഉപരിയായി അവിടെ ഉണ്ടാകുന്ന അത്ഭുതങ്ങൾക്കോ അടയാളങ്ങൾക്കോ പ്രാധാന്യം നൽകുന്നുവെങ്കിൽ അത്തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണ്, അവ നിരുത്സാഹപ്പെടുത്തേണ്ടതാണ് എന്നതിലും സംശയമൊന്നുമില്ല.. ഞാൻ മനസ്സിലാക്കുന്നിടത്തോളം ഒരു അത്ഭുതത്തിലും വിശ്വസിക്കണമെന്ന് സഭ നിർബന്ധം പിടിക്കുന്നില്ല.. എല്ലാ അത്ഭുതങ്ങളും ദൈവികശക്തിയിൽ ആണ് നടക്കുന്നത് എന്നും സഭ വിശ്വസിക്കുന്നില്ല..
ഏതെങ്കിലും ഒരു അത്ഭുതം നടന്നാൽ അതിനെപ്പറ്റി മെത്രാന്റെ നേതൃത്വത്തിൽ പഠിച്ച് അത് യഥാർത്ഥ അത്ഭുതമാണോ എന്ന് സ്ഥിതീകരിച്ച് ചില അത്ഭുതങ്ങളെ സഭ അംഗീകരിക്കുന്നുണ്ട്.. ഫാത്തിമയിലെയും ലൂർദ്ദിലെ ഒക്കെ മരിയൻ ദർശനങ്ങൾ ഉദാഹരണങ്ങളാണ്.. അതും വിശ്വാസികൾ വിശ്വസിക്കണമെന്ന് സഭ ഔദ്യോഗികമായി ആവശ്യപ്പെടുന്നു പോലുമില്ല.. നിങ്ങളുടെ വിശ്വാസം സഭയുടെ, ഔദ്യോഗിക പ്രബോധനത്തിലും ക്രിസ്തുവിലും ആയിരിക്കണം എന്ന് മാത്രമേ സഭ ആവശ്യപ്പെടുന്നുള്ളൂ.
BY- ദാസൻ കാരക്കൂട്ടിൽ (Facebook Post)