സൺഡേ ശാലോം അതിന്റെ പ്രിന്റിംഗ് ജമാത്തെ ഇസ്ലാമി നടത്തുന്ന രോഷ്നി ഓഫ്സെറ്റ് പ്രെസ്സ് (മാധ്യമം) ൽ നിന്ന് പ്രിന്റ് ചെയുന്നു എന്നതാണ് കാര്യം.
(ഇതുവരെയും അതു മാറ്റിയിട്ടില്ല, എന്നാൽ മാറ്റിയെന്ന് അവർ അവകാശപെട്ടു എങ്കിലും ഈ ആഴ്ചയിലെ 2022, മാർച്ച് 7 ലെ കോപ്പി പോലും മാധ്യമത്തിൽ നിന്ന് തന്നെയാണ് പ്രിന്റ് ചെയ്തത് എന്നറിയിക്കട്ടെ! അല്ലെങ്കിൽ ഞാൻ പരസ്യമായി മാപ്പ് പറയാൻ തയ്യാർ. മാർച്ച് 7 വരെ മാറ്റിയിട്ടില്ലെങ്കിൽ ശാലോം ആ തെറ്റു തിരുത്തി ക്രൈസ്തവ സമൂഹത്തോട് വരിക്കാരോട് ഈശോയോട് മാപ്പ് പറയുക. ഇനിയെങ്കിലും യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞു വിവേകത്തോടെ മുന്നോട്ട് പോവുക. ഈ വായനക്കാരൻ കൂടെ ഉണ്ടാകും. ഇല്ലെങ്കിൽ ഓരോ സത്യവിരുദ്ധതയ്ക്കെതിരെയും പ്രതികരിക്കാൻ ഞാനിറങ്ങും. ഇതു വ്യക്തിപരമല്ല. ആശയപരമാണ്.)
ജിഹാദികളുടെ പ്രെസ്സിൽ
കാലങ്ങളായി അച്ചടിച്ചു കൊണ്ടിരിക്കുന്ന സൺഡേ ശാലോമിനു ഇസ്ലാമിക പ്രീണനവും ഹൈന്ദവവിരോധവും എങ്ങിനെ ഉണ്ടായി??? ഈ ദൈവീകമല്ലാത്ത നയത്തിനെതിരെയാണ് എന്റെ പ്രതികരണം.
സത്യദീപം പോലെ അല്ലെങ്കിൽ അതുക്കും മേലേ ജിഹാദികളുടെ പരോക്ഷമായ നിയന്ത്രണത്തിൽ ആയിട്ടുണ്ട് ഈ പ്രസിദ്ധീകരണം എന്ന് വേദന കൊണ്ട് പറയുകയാണ്.
ഇക്കാലം കൊണ്ട് ക്രൈസ്തവരുടെ കോടികൾ ജമായത്തെ ഇസ്ലാമിയുടെ പ്രെസ്സ് മുഖേന തീവ്രവാദികളുടെ ഇന്ത്യ വിരുദ്ധതയ്ക്ക് എത്തപെട്ടു കഴിഞ്ഞു. എന്നിട്ട് ജിഹാദികളുടെ ക്രൈസ്തവ വിരുദ്ധതയിൽ കേരള സഭ അവഹേളന പീഡനപർവ്വം സഹിക്കുമ്പോഴും ഒരക്ഷരം വരെ അവർക്കെതിരെ എഴുതാതെ അതിനു സംരക്ഷണമായി പുകമറ സൃഷ്ടിച്ചു ഹൈന്ദവവിരുദ്ധതയും മതപീഡനവും ചിത്രീകരിച്ചു ക്രൈസ്തവകുടുംബങ്ങളിൽ വായിച്ച് ഇസ്ലാമിലേക്ക് ചാഞ്ഞിരിക്കുന്ന കൃഡാപ്പികളെ / ഇസ്ലാമിസ്ത്യാനികളെ സൃഷ്ടിച്ചു.
ഞാൻ സൺഡേ ശലോമിന്റെ വരിക്കാരൻ ആയി പോയി എന്നത് കൊണ്ടും.. ഞാൻ കൊടുത്ത പണം എന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരെ നിൽക്കുന്ന രാജ്യദ്രോഹികളുടെ കരങ്ങളിൽ കാലങ്ങളായി എത്തപെട്ടു എന്ന കാരണം കൊണ്ടുമാണ്. എനിക്ക് എന്റേതായ ചില christian virtues ഉം നിലപാടുകളും ഉണ്ട്. അതു നിങ്ങളുടെ ആരുടെയും christian virtues പോലെ ആകണമെന്നില്ല. അതിനാൽ എന്റെ നിലപാടും സ്വഭാവവും ആദ്യമേ വ്യക്തമാക്കട്ടെ.
1) എന്നേ കൊന്നാലും ദൈവത്തിന്റെ ആലയമായ എന്റെ ശരീരത്തെ നശിപ്പിക്കുന്ന ലഹരി വസ്തുക്കൾ ഉപയോഗിക്കുകയോ അതിന് വേണ്ടി ഒരു പൈസ പോലുമോ ഞാൻ കൊടുക്കില്ല.. അതു മറ്റാർക്കും ലഹരിക്ക് വേണ്ടി ഉപയോഗിക്കാൻ സാഹചര്യം കൊടുക്കില്ല എന്ന ദൃഡനിശ്ചയം എടുത്ത ഒരു വാശിക്കാരനാണ് ഞാൻ. അതിനാൽ പുനെയിൽ വെച്ച് കോളേജ് അധ്യാപകനായ എന്റെ ഒരു സുഹൃത്ത് വെല്ലുവിളിച്ചു ഞാൻ അറിയാതെ എന്റെ പണം കൊണ്ട് ജൂസ് വാങ്ങിയ കൂടെ സിഗരറ്റു വാങ്ങി വലിച്ചു. അവനെ പിടിച്ചുവെച്ചു സിഗരറ്റിന്റെ പണം മാത്രം തിരിച്ചു വാങ്ങിയതാണ് ഈയുള്ളവൻ. മദ്യം വിളമ്പില്ല എന്ന ഉറച്ച തീരുമാനത്തിൽ എന്റെ വിവാഹം മുതൽ പല സന്ദർഭങ്ങളിലും വലിയ വിലകൊടുക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ഇതുവരെ എന്റെ നയാ പൈസ ലഹരിക്ക് പോയിട്ടില്ല. ഇത് മരിക്കുന്നിടം വരെയുള്ള എന്റെ ഉറച്ച നിലപാടാണ്.
2) പൈശാചിക ആരാധന നടത്തുകയോ തീവ്രവാദത്തിൽ ഏർപെടുകയോ ചെയ്യുന്ന ക്ഷുദ്രശക്തികളുടെ വസ്തുക്കൾ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കില്ല എന്ന ഉറച്ച നിലപാട് എടുത്ത വ്യക്തിയാണ് ഞാൻ. അതിനാൽ പരസ്യമായി ലാഭവിഹിതം പൈശാചിക ആരാധനയ്ക്ക് കൊടുക്കുമെന്ന് പ്രഖ്യാപിച്ച proctor & gamble തുടങ്ങിയ കമ്പനികളുടെയും ഭാരതത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദികളുടെ വ്യവസായങ്ങളുടെയും ഉത്പന്നങ്ങൾ ഉപയോഗിക്കുക ഇല്ല എന്നത് എന്റെ ഉറച്ച നിലപാടായിരുന്നു. എന്നാൽ ആ നിലപാടിനെ ചതിച്ചു വഞ്ചിച്ചു സൺഡേ ശാലോം എന്ന ക്രൈസ്തവ മാധ്യമം വരുത്തിയ ഞാൻ കൊടുത്ത പണത്തിന്റെ ഒരു ഓഹരി ജിഹാദികളുടെ പ്രെസ്സിൽ എത്തപെട്ടു എന്നതും ഭക്തരായ അനേകായിരം ക്രൈസ്തവരുടെ പണവും ജമാത്തെ ഇസ്ലാമികളുടെ കരങ്ങളിൽ എത്തിച്ചു എന്നത് നിസ്സാരകാര്യമല്ല.
അതിന്റെ തീവ്രത നിങ്ങൾക്ക് ആർക്കും അനുഭവപെടണമെന്നില്ല. അതുകൊണ്ട് ഇതാർക്ക് നിസ്സാരം ആയാലും എനിക്ക് നിസ്സാരമല്ല. ക്രൈസ്തവ സമൂഹത്തിന്റെ കോടികൾ ആണ് രാജ്യത്തിനെതിരെ നിൽക്കുന്ന പ്രസ്ഥാനത്തിൽ എത്തപെട്ടത് എന്നു മറക്കണ്ട. അതിനാൽ മിക്ക ക്രിസ്ത്യാനികളുടെയും തനി സ്വഭാവമായ തെറ്റുതിരുത്താതെയുള്ള ന്യായീകരിക്കലും ലഘുകരിക്കലും തന്നെയേ ഇവിടെയും ഉണ്ടാകൂ എന്നും അറിയാം. അതിനാൽ എന്റെ പ്രതിക്ഷേധവും വഞ്ചിക്കപെട്ടവന്റെ വേദനയും വിഷമവും ഇവിടെ പങ്കുവെക്കയാണ്.
ഞാൻ കുറേ ആഴ്ചകളിലെ സൺഡേ ശാലോം പത്രം എടുത്തു വായിച്ച് നോക്കി. ശാലോം സമാധാനം എന്നത് ക്രിസ്തു പറഞ്ഞ “സമാധാനം” ആണോ എതിർക്രിസ്തു ഇസ്ലാമിലൂടെ നൽകുന്ന ആ “സമാധാനം” ആണോ എന്നാണ് സംശയം. കാരണം “ക്രിസ്തുവിനെ അറിയാത്ത ഹൈന്ദവരുടെ” ക്രൈസ്തവ പീഡനങ്ങൾ പർവ്വതീകരിച്ചു 6-7 വാർത്തകൾ വീതം എങ്കിലും പത്രത്തിൽ കൊടുത്തു കാണാം. എന്നാൽ “ക്രിസ്തുവിനു ശേക്ഷം വന്നു ക്രിസ്തുവിനെ നിഷേധിച്ചു പോകുന്ന” ഇസ്ലാമികരുടെ പീഡനങ്ങളും കടന്നു കയറ്റങ്ങളും വാർത്ത ആയിട്ട് ഒന്നു പോലും കണ്ടില്ല. അതായത് മാധ്യമത്തിൽ നിന്ന് പ്രിന്റിംഗ് മാത്രമല്ല സൺഡേ ശലോമിന്റെ എഡിറ്റൊറിയാൽ ബോർഡ് മാധ്യമം വായിച്ചിട്ടാണ് വാർത്തകൾ പ്രസിദ്ധീകരിക്കണത് എന്നും സംശയിക്കുന്നു..
അതിഭക്തരായ ക്രിസ്ത്യാനികളുടെ ഫണ്ട് ഭാരതത്തിൽ തീവ്രവാദികൾക്ക് സൺഡേ ശാലോം മുഖേന എത്തപെടുന്നുവെങ്കിൽ കർത്താവ് ഇവിടെ ക്രിസ്ത്യാനികൾക്കെതിരെ പീഡനപർവ്വം അനുവദിക്കാതിരിക്കുമോ??? നീതിയില്ലാത്ത ക്രിസ്തീയ നയങ്ങൾ കൊണ്ട് ക്രിസ്ത്യാനികൾ ഭാരതത്തിൽ സ്വന്തം ശവക്കുഴി തോണ്ടുന്നത് നിർത്തുകയില്ല എങ്കിൽ ഇങ്ങനെയുള്ള പ്രതികരണങ്ങൾ വേണ്ടി വരും. അതുകൊണ്ടാണ്.
ഇതുവരെ സൺഡേ ശാലോം അവരുടെ രാഷ്ട്രീയലക്ഷ്യത്തിനും നേട്ടത്തിനും വേണ്ടിയല്ലേ ഹൈന്ദവ പീഡനങ്ങൾ മാത്രം പർവ്വതീകരിച്ചു പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നത്???
(ശാലോം പത്രത്തിന്റെയും നേതൃത്വത്തിന്റെ സ്വാധീനവും ശക്തിയും ഉപയോഗിച്ച് ഈ സത്യം പറയുന്ന എന്റെ മേൽ കുതിര കയറാൻ ശ്രമിക്കാതെ സഭയിൽ ട്രോജൻ കുതിരകൾ ആകാതെ നോക്കുവാൻ ശാലോം നേതൃത്വത്തിന് കഴിയട്ടെ.)
എപ്പോഴും സന്ദേശം കിട്ടിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ പ്രാർത്ഥന ഗ്രൂപ്പിൽ തീവ്രവാദികൾ നടത്തുന്ന പ്രെസ്സിൽ പ്രിന്റ് ചെയ്യരുതെന്ന സന്ദേശം ഇത്രകാലമായി കൊടുക്കാത്ത ഇക്കാലഘട്ടത്തിലെ സന്ദേശവാഹകരുടെ ദൈവത്തെ പോലും ഈ വിശ്വാസിക്ക് സംശയിക്കേണ്ടതായി വരുന്നു അതു ക്രിസ്തുവാണോ എതിർക്രിസ്തു ആണോ എന്ന്???
ഈ സത്യം പറയുന്നതിന്റെ പേരിൽ എന്റെ കൂടെ നിൽക്കാൻ ആരും ഉണ്ടാകണമെന്നില്ല. എതിർക്കാൻ അനേക അഭിനവവിശുദ്ധരും ഉണ്ടാകാം. ഞാൻ ഒരു വിശുദ്ധനെ അല്ല. ആകാൻ ആഗ്രഹിക്കുന്നുമില്ല. ക്രിസ്തുവിന്റെ essense ആയ സത്യം സ്നേഹം നീതി ജീവൻ എന്നിവയുടെ സന്നിദ്ധ്യവും അവയ്ക്കു വേണ്ടി നിലകൊള്ളുന്ന നിലപാടും ഇല്ലാത്ത ഭീരുത്വം ഉള്ള ഒരു വിശുദ്ധൻ എനിക്കകുകയും വേണ്ട… അതുകൊണ്ട് തന്നെയാണ് ആനയ്ക്കെതിരെ ഈ ഉറുമ്പ് ശബ്ദിക്കുന്നത്.
ബാബു ജോസഫ്…
NB: ഇതൊക്കെ ആദ്യമേ എത്തേണ്ടിടത്ത് കൊടുത്തിട്ടാണ് എന്റെ എല്ലാ പരസ്യപോസ്റ്റുകളും. കാരണം മാറ്റം വരേണ്ടവർക്ക് ആദ്യം കൊടുക്കണമല്ലോ.
ശാലോമിന്റെ മറുപടി….
ശാലോമിന്റെ പ്രിയപ്പെട്ടവര്‍ക്ക്,ശാലോമിനെ അപകീര്‍ത്തിപ്പെടുത്താനും വായനക്കാര്‍ക്കിടയില്‍ സംശയങ്ങള്‍ ജനിപ്പിക്കാനും ചില സംഘടനകള്‍ സമൂഹമാധ്യമങ്ങളിലൂടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. കാല് നൂറ്റാണ്ടോളമായി സഭയില്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന സണ്‍ഡേ ശാലോമിന്റെ പ്രതിബദ്ധത എന്നും കര്‍ത്താവിനോടും അവിടുത്തെ സഭയോടും മാത്രമാണ്. വ്യക്തമായ ദര്‍ശനത്തോടും എഡിറ്റോറിയല്‍ പോളിസികളോടെയുമാണ് ഇക്കാലമത്രയും നാം പ്രവര്‍ത്തിച്ചത്. തുടര്‍ന്നും അതേ ദര്‍ശനത്തില്‍ത്തന്നെ യാതൊരു മാറ്റവും ഇല്ലാതെ തുടരുകയും ചെയ്യും.21 വര്‍ഷങ്ങള്‍ക്കു മുമ്പ് സണ്‍ഡേ ശാലോം പ്രസിദ്ധീകരണം ആരംഭിച്ചത് ഒന്നുമില്ലാതെയാണ്.
എല്ലാ ജോലികളും മറ്റു സ്ഥാപനങ്ങളെ ആശ്രയിച്ചാണ് നിര്‍വഹിച്ചിരുന്നതും. ഒരു പത്രം സാധാരണ പ്രസില്‍ അച്ചടിക്കുവാന്‍ കഴിയുകയില്ല. പത്രങ്ങള്‍ അച്ചടിക്കുന്ന ഇടങ്ങളില്‍ മാത്രമേ അതു സാധ്യമാകൂ. അതിനാല്‍ കോഴിക്കോടു ജില്ലയിലെ എല്ലാ പത്രങ്ങളുടെയും ഓഫിസുകളുമായി ബന്ധപ്പെട്ടു. പ്രമുഖ പത്രസ്ഥാപനങ്ങളൊന്നും അന്ന് പുറത്തുനിന്നുള്ള വര്‍ക്കുകള്‍ ഏറ്റെടുക്കുമായിരുന്നില്ല. ഒടുവില്‍ മാധ്യമം പ്രസ്, അവരുടെ പ്രിന്റിങ് മെഷീന് ഫ്രീയുള്ള സമയത്ത് സണ്‍ഡേ ശാലോം പ്രിന്റുചെയ്ത് തരാമെന്നു സമ്മതിച്ചു. അങ്ങനെ 21 വര്‍ഷത്തോളമായി സണ്‍ഡേ ശാലോം മാധ്യമം പ്രസില്‍ അച്ചടിച്ചു വരുന്നു. മാര്‍ക്കറ്റ് റേറ്റ് അനുസരിച്ചുള്ള പ്രിന്റിംഗ് ചാര്‍ജ്ജും നമ്മള് നല്‍കുന്നുണ്ട്. ഇത് ഒരു രഹസ്യമല്ല.
ഇതില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റോ അധാര്‍മ്മികതയോ ഉള്ളതായി ഞങ്ങള്‍ക്കോ മറ്റാര്‍ക്കുമോ ഇത്രയും കാലം തോന്നിയിട്ടുമില്ല. ഇതര മതസ്ഥര്‍ നടത്തുന്ന സ്ഥാപനങ്ങളുടെ സേവനം പണം കൊടുത്തു വാങ്ങുന്നത് തെറ്റാണെന്ന് ബൈബിളോ സഭയോ പഠിപ്പിക്കുന്നില്ലല്ലോ. അക്കാലത്ത് ലൗ ജിഹാദ് പോലുള്ള പ്രശ്നങ്ങളോ ഇന്നത്തേതുപോലുള്ള വര്‍ഗീയ ധ്രുവീകരണമോ കേരളത്തില്‍ വ്യാപകമായിരുന്നില്ല. അതുകൊണ്ടുതന്നെ ജാതിയോ മതമോ രാഷ്ട്രീയ പശ്ചാത്തലമോ നോക്കിയല്ല നമ്മള് ഒരു സ്ഥാപനത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നതും. നമ്മളെ സംബന്ധിച്ചിടത്തോളം അച്ചടിയുടെ ഗുണമേന്മ, ന്യൂസ് പ്രിന്റിന്റെ ലഭ്യത, ശാലോമിന്റെ ഓഫിസുമായുള്ള ദൂരം, പായ്ക്കിംഗ് വിതരണ സംവിധാനങ്ങള്‍ വേഗത്തിലാക്കാനുള്ള സൗകര്യം ഇവയൊക്കെയാണ് അന്ന് തീരുമാനമെടുക്കാന്‍ അടിസ്ഥാനമാക്കിയ ഘടകങ്ങള്‍. അതിനേക്കാളുപരി, വേറൊരു സാധ്യതയും അന്ന് ശാലോമിനില്ലായിരുന്നു.ശാലോം മാസിക ആദ്യം അച്ചടിച്ചിരുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ള ഒരു പ്രസിലായിരുന്നു.
അതിന്റെ അര്‍ത്ഥം നമ്മള് മാര്‍ക്സിസ്റ്റു പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണോ? നമ്മള് പറയുന്നതുപോലെ അവര്‍ അച്ചടിച്ചു തരുന്നു. നാം പണവും നല്കുന്നു. അതിനപ്പുറം പ്രസിന്റെ മാനേജ്മെന്റുമായി നമുക്ക് എന്തു ബന്ധമാണുള്ളത്? വന്‍കിട പത്രങ്ങള്‍പോലും പുതിയ സ്ഥലങ്ങളില്‍ പുതിയ എഡിഷനുകള്‍ തുടങ്ങുമ്പോള്‍ മറ്റുള്ളവരുടെ പ്രസുകളിലാണ് അച്ചടിക്കാറുള്ളത് (ഉദാഹരണം- ദീപിക ദിനപത്രംതന്നെ).മാസത്തില്‍ 4 ഇഷ്യുകള്‍ മാത്രമുള്ള സണ്‍ഡേ ശാലോം പ്രിന്റ് ചെയ്യുന്നതിനുവേണ്ടിമാത്രം സ്വന്തമായി ഒരു പ്രിന്റിംഗ് പ്രസ് ആരംഭിക്കണമെങ്കില്‍, കോടിക്കണക്കിനു രൂപ ഒരുമിച്ച് ഇന്‍വെസ്റ്റ് ചെയ്യണം. പ്രത്യേകം ടെക്നിക്കല്‍ സ്റ്റാഫിനെ നിയമിക്കണം. വീണ്ടും കോടികള്‍ മുടക്കി കാലാകാലങ്ങളില്‍ ടെക്നോളജി അപ്ടേറ്റ് ചെയ്യണം. ശാലോമിനെ സ്നേഹിക്കുന്നവരുടെ സംഭാവനകളിലൂടെയാണല്ലോ ശാലോമിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നത്.
അതിനാല്‍, ഇവയെക്കാളെല്ലാം കൂടുതല്‍ പ്രായോഗികവും ചെലവു കുറഞ്ഞതും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകള്‍ അപ്ടേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പ്രസുകളുടെ സേവനം ഉപയോഗപ്രദമാക്കുകയാണല്ലോ. വാസ്തവം ഇതായിരിക്കെ, മാധ്യമം പ്രസില്‍ പ്രിന്റു ചെയ്തു എന്ന ഒറ്റ കാരണത്താല്‍ സണ്‍ഡേ ശാലോമിനെ മാധ്യമം പ്രസിന്റെ മാനേജ്മെന്റുമായി ബന്ധപ്പെട്ട മതസംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി ദുഷ്പ്രചാരണം നടത്തുന്നതിന്റെ പിന്നില്‍ മറ്റെന്തോ അജണ്ടയുണ്ട് എന്നത് വ്യക്തമാണ്. ശാലോം എന്താണെന്നും അത് എന്തിനുവേണ്ടി നിലകൊള്ളുന്നുവെന്നും ശാലോമിനെ അറിയുന്നവര്‍ക്കെല്ലാം അറിയാം. അതിനാല്‍, ശാലോമിനെ സ്നേഹിക്കുന്നവര്‍ അര്‍ഹമായ അവജ്ഞയോടെ ഈ ദുഷ്പ്രചാരണത്തെ തള്ളിക്കളയുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
ഇതിനോടൊപ്പം കൂട്ടിച്ചേര്‍ക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. മാധ്യമം പ്രസിലെ അച്ചടി അവസാനിപ്പിക്കുവാന്‍ ഞങ്ങള്‍ നോട്ടീസ് കൊടുക്കുകയും കുറേക്കൂടി സാങ്കേതിക മേന്മയും ന്യൂസ്പ്രിന്റിന്റെ ലഭ്യതയുമുള്ള പുതിയൊരു പ്രസിലേക്ക് അച്ചടി മാറ്റുവാനുമുള്ള എഗ്രിമെന്റ് ഒപ്പിടുകയും ചെയ്തതിനുശേഷമാണ് ഈ വിവാദം ഉണ്ടായത്. പുതിയ പ്രസിലേക്ക് പ്രിന്റിംഗ് മാറ്റുമ്പോള്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകളും പേപ്പര്‍ വര്‍ക്കുകളും എഗ്രിമെന്റുകളുമെല്ലാം അനിവാര്യമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ആര്‍എന്‍ഐ രജിസ്ട്രേഷനുള്ള പ്രസിദ്ധീകരണങ്ങളുടെ പ്രിന്റിംഗ് പ്രസുകള്‍ മാറ്റണമെങ്കില്‍ ആര്‍എന്‍എയില്‍ അപേക്ഷകള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ അനുവാദം ലഭിക്കേണ്ടതുണ്ട്. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ മുമ്പാകെ ഡിക്ലറേഷന്‍ ഫയല്‍ ചെയ്യണം. ഇതിനെല്ലാം കാലതാമസമെടുക്കുമെന്ന് അറിയാമല്ലോ. ഒരു രജിസ്റ്റേഡ് ന്യൂസ്പേപ്പറിന്റെ അച്ചടി നമുക്കുതന്നെ ഒരു ദിവസംകൊണ്ട് മാറ്റാന്‍ കഴിയുന്ന കാര്യമല്ല.അതുകൊണ്ടുതന്നെ മനഃപൂര്‍വം ശാലോമിനെ അപകീര്‍ത്തിപ്പെടുത്തുക എന്നതു മാത്രമായിരുന്നു ഇവരുടെ ഉദ്ദേശ്യം.
എങ്കില്‍ ഇതിന്റെ പിന്നില്‍ ആരാണ്? ചിന്തിച്ചു നോക്കുക. വ്യാജം പ്രചരിപ്പിക്കുകയും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും നയിക്കപ്പെടുന്നത് എന്ത് ആരൂപിയാലായിരിക്കും? വിദ്വേഷവും വെറുപ്പും വളര്‍ത്തുന്നതെന്തും ക്രിസ്തുവിന്റേതല്ല. ആത്യന്തികമായി അത് സഭയ്ക്കും സമൂഹത്തിനും ദൂഷ്യം മാത്രമേ ചെയ്യൂ. നമുക്കു ജാഗ്രതയുള്ളവരായിരിക്കാം. സണ്‍ഡേ ശാലോം ഏപ്രില്‍ ലക്കം മുതല്‍ എല്ലാ പേജുകളും ഫോര്‍കളറുമായി പുതിയ പ്രസില്‍നിന്നും പ്രസിദ്ധീകരണം ആരംഭിക്കുകയാണ്. ഈ പുതിയ പ്രസ് മാതൃഭൂമി കമ്പനിയുടെ ആഭിമുഖ്യത്തിലുള്ളതാണ്.
ഈ പ്രസിന്റെ മാനേജ്മെന്റിനും അവരുടേതായ മതവിശ്വാസങ്ങളും രാഷ്ട്രീയ സങ്കല്പങ്ങളും ഉണ്ട്. അവയുമായി ശാലോം ബന്ധപ്പെടുന്നു, പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ശത്രുക്കള്‍ ഉന്നയിക്കാന്‍ ഇടയുണ്ട്. ഇവയെല്ലാം അവഗണിച്ചുകൊണ്ട് ദൈവം നമ്മെ ഏല്പിച്ച ദൗത്യത്തിലേക്ക് നമുക്ക് മനസ് ഏകാഗ്രമാക്കാം. ശാലോമിനെ എന്നും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന നിങ്ങള്‍ക്കു നന്ദി.
ടീം ശാലോം