പത്തു ദിവസങ്ങൾക്കുള്ളിൽ CBI നടത്തിയ ഇതുവരെയുള്ള അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
ജസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപെട്ട് ജസ്നയുടെ സഹോദരനും ഒരു വിദ്യാർത്ഥി നേതാവും ചേർന്ന് കൊടുത്ത ഹർജി രണ്ടര വർഷമായി ഒരുവിധ ഇടപെടലും ഉണ്ടാവാതെ വിശ്രമിച്ചിരുന്നപ്പോൾ, കാസയുടെ ഇടപെടലാണ് ആ ഫയൽ ഉയർത്തി കൊണ്ടുവന്ന് സിബിഐ ക്ക് അന്വേഷണം കൈമാറുന്നതിൽ എത്തിച്ചത്.
എന്നാൽ അന്വേഷണം സിബിഐക്ക് കൈമാറിയെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്ന് മനസ്സിലാക്കിയതാണ് കാസ വീണ്ടും ഈ വിഷയത്തിൽ ഇടപെടാൻ തീരുമാനിച്ചത്. CBI അന്വേഷണം ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസ നൽകിയ റിട്ട് പെറ്റീഷനിലാണ് ഇന്ന് ഹൈക്കോടതിയുടെ ഈ നിർദ്ദേശം ഉണ്ടായിരിക്കുന്നത്.
ജസ്ന മരിയ ജെയിംസിന് എന്തു സംഭവിച്ചുവെന്ന് പുറംലോകം അറിയരുത് എന്ന് പലർക്കും താല്പര്യമുള്ള പോലെയാണ് പല ബാഹ്യ ഇടപെടലുകളും ഈ കേസിൽ ഉണ്ടായി കൊണ്ടിരിക്കുന്നത് !!എന്നാൽ എന്തൊക്കെ ഇടപെടലുകൾ ഉണ്ടായാലും ഒരു വേട്ട നായയെ പോലെ ഞങ്ങൾ ഈ കേസിന് പുറകെയുണ്ട്. ഈ കേസ് ഏതറ്റം വരെയും ഞങ്ങൾ കൊണ്ടുപോകും.
By, Team CASA