മാർ ജോസഫ് പാംപ്ലാനി പിതാവിന്റെ പ്രസംഗത്തെ തെറ്റായി അവതരിപ്പിക്കുന്ന മാധ്യമ അജണ്ടയ്ക്കെതിരെ ശക്തമായി പ്രതിഷേധിച്ച് തലശ്ശേരി കെസിവൈഎം.
തലശ്ശേരി: തൊഴിൽ കണ്ടെത്താൻ സാധിക്കാതെ വിദേശത്തേക്ക് പറക്കുന്ന യുവജനങ്ങളുടെ അവസ്ഥയെ തുറന്നു കാണിച്ച പിതാവിന്റെ പ്രസംഗത്തെ തമസ്ക്കരിച്ച് വിവാദ പരാമർശം എന്ന പേരിൽ പിതാവിന്റെ പ്രസംഗത്തെ വളച്ചൊടിക്കുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി തലശ്ശേരി കെസിവൈഎം.
തലശ്ശേരി അതിരൂപതയുടെ കെസിവൈഎം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ചെറുപുഴയിൽ നടത്തപ്പെട്ട യുവജന സംഗമത്തിലാണ് ജീവിക്കാനാവാതെ നാടുകടക്കുന്ന യുവത്വത്തെക്കുറിച്ച് പിതാവ് പ്രസംഗിച്ചത്. ഭരണകൂടങ്ങൾ ശക്തമായി ഇക്കാര്യത്തിൽ ഇടപെടണമെന്ന് പിതാവ് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയുണ്ടായി.
കാട്ടാന കുത്തി മരിച്ച യുവാവിന് നഷ്ടപരിഹാരം നൽകാൻ പോലും ഇതുവരെ തയ്യാറായിട്ടില്ല എന്ന് പിതാവ് പറഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ ചില ഉദാഹരണങ്ങൾ മാത്രമെടുത്ത് അത് രക്തസാക്ഷികളെ ഒന്നടങ്കം അപമാനിക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്നു എന്ന് പറഞ്ഞു പുറത്തിറക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണ്.
രക്തസാക്ഷികളെ പൂർണ്ണമായി ആദരവോടെയാണ് സഭ കാണുന്നത്. അങ്ങനെ അല്ലാതെ വരുന്ന സാഹചര്യങ്ങൾ ഉണ്ടാവാം എന്നാണ് പിതാവ് പറഞ്ഞത്. ഇതിനെതിരെ പ്രതികരിച്ച രാഷ്ട്രീയ സംഘടനയോട് കെ സി വൈ എം -ന് പറയാനുള്ളത് പിതാവ് ഒരു രാഷ്ടിയ പാർട്ടിയെയും പറഞ്ഞിട്ടില്ല. തങ്ങൾക്കെതിരെയാണ് പറഞ്ഞതെന്ന് വിചാരിക്കുന്നെങ്കിൽ ആത്മപരിശോധ നടത്തുന്നത് നല്ലതെന്നും കെസിവൈഎം പറഞ്ഞു.
അതിനെ വളച്ചൊടിച്ച് വാർത്താപ്രാധാന്യത്തിനുവേണ്ടി വിവിധ പാർട്ടികളെ പോലും അതിൻ പ്രേരിപ്പിക്കുന്ന ഈ മാധ്യമ അജണ്ട ഉൾക്കൊള്ളാൻ ആവുന്നതല്ല എന്ന് കെസിവൈഎം തലശ്ശേരി അതിരൂപത നേതൃത്വം പ്രതികരിച്ചു.
…………………………………………………..
രക്തസാക്ഷികളെ കുറിച്ച് ഏത് അർത്ഥത്തിലാണ് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത് ‘എന്ന് മനസിലാക്കാതെ വെളിച്ചപ്പാടിനെ പോലെ തുള്ളുന്നത് ശരിയല്ല. ക്രിസ്ത്യൻ സമുദായത്തിലെ യുവാക്കളുടെ സഘടനയുടെ സമ്മേളനത്തിൽ വിശുദ്ധരായ രക്തസാക്ഷികളെ പരാമർശിച്ചപ്പോൾ പറഞ്ഞതിനെ പാര്വതീകരിച്ചുകൊണ്ട് ദേശാഭിമായും ഏഷ്യാനെറ്റും വിവാദമാക്കുന്നതിൽ രാഷ്ട്രീയ -മതപരമായ ലക്ഷ്യമുണ്ട്.
പാലാ ബിഷപ്പ് നർക്കോട്ടിക്ക് ജിഹാദിനെ പാട്ടി പറഞ്ഞപ്പോൾ ഒരു മതവിഭാഗത്തെ പ്രീണിപ്പിക്കാൻ പൊട്ടിയൊലിച്ചപോലുള്ള വികാരമാണ് ഇപ്പോൾ ഇവിടെയും ഉയർന്നിരിക്കുന്നത് .
റബർ കർഷകർക്ക് വേണ്ടി പിതാവ് പറഞ്ഞതിനെ അലോസരപ്പെടുന്ന ഇടതു വലതു പക്ഷ രാഷ്ട്രീയ നേതൃത്വത്തിന് എന്നും ക്രിസ്ത്യൻ മത നേതാക്കൾ ഇവരുടെ വാലാട്ടികളായി വെറും വോട്ട് സമുദായമായി ഇരിക്കണം എന്ന് ശഠിക്കുന്നത് ശരിയല്ല.
ക്രിസ്ത്യൻ മിഷനറിമാരും സഭയും കേരളത്തിലും ഇന്ത്യയിലും-ലോകത്തും വിദ്യാഭ്യാസ – ആരോഗ്യ- കാരുണ്യ മേഖലകളിൽ ചെയ്യുന്ന സേവനം മറന്നുകൊണ്ട് മത നേതാക്കൾ അവരുടെ വിശ്വാസികളോട് പറയുന്നതിൽ അസഹിഷ്ണത കാട്ടുന്നതിൽ പ്രത്യേക അജണ്ട തന്നെയുണ്ട്.
മുസ്ലിം മത പഠനശാലകളിൽ ‘കഴുത്തറക്കുന്ന പരിശീലനം സിമ്പലായി കാണിക്കുന്ന വീഡിയോകൾ കഴിഞ്ഞദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വർഗീയത പച്ചക്ക് പറയുന്ന മത നേതാക്കളുടെ വീഡിയോകൾ കാണാനാകുന്നുണ്ട്. അതിനോട് ഒരു വാക്കു പോലും പ്രതികരിക്കാത്ത രാഷ്ട്രീയ നേതൃത്വം ഇരട്ടതാപ്പാണ് കാണിക്കുന്നത്. പാംപ്ലാനി പിതാവ് ഏതു സെൻസിലാണ് രക്തസാക്ഷികളെ പറ്റി പറഞ്ഞത് എന്ന് മനസിലാക്കി മാത്രം അതിനെ വിവാദം ആക്കേണ്ടതുള്ളൂ. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പേര് എടുത്ത് പറഞ്ഞിട്ടില്ല.
ക്രിസ്ത്യൻ മതനേതാക്കൾ പറയുമ്പോൾ മാത്രം വിവാദവും രോക്ഷവും പൊട്ടിയൊലിക്കുന്നത് മറ്റ് ചില പ്രത്യേക മതവോട്ടുകളെ പ്രീണിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാവും. അതിനാൽ തന്നെ സുടാപ്പികളും അവരെ പിന്തുണക്കുന്ന കൊങ്ങി-കമ്മി അവിശുദ്ധ കൂട്ടുകെട്ടുകളിലെ ‘ലേ സൈബർ പോരാളികൾ’ കൊലവിളിയുമായി വരുകയൊന്നും വേണ്ട.
By-അഡ്വ. സിബി സെബാസ്റ്റ്യന്
……………………………..
രാഷ്ട്രീയ രക്തസാക്ഷിത്വം എന്നത് മഹത്തായ ഒന്നാണ് എന്നും അതിനെ പുൽകുന്നതിനോളം ധീരമായ ഒന്ന് വേറെ ഇല്ലാ എന്നും സന്ദേശം കൊടുത്ത് ബുദ്ധി ഉറച്ചിട്ടില്ലാത്ത; ചോരത്തിളപ്പ് മാത്രം ഉള്ള ചെറുപ്പക്കാരെ ആത്മഹത്യാ മുനമ്പിലേക്ക് തള്ളി വിടുന്ന രാഷ്ട്രീയ നേതൃത്വം ചെയ്യുന്ന പ്രവൃത്തികളെ തുറന്നുകാട്ടിയ അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവ് ഏടുത്ത നിലപാടിനോട് ഞാൻ യോജിക്കുന്നു.
ഈ വിഷയം ദുർവ്യാഖ്യാനം ചെയ്യുന്നവർ പറയുന്ന പോലെ ഈ പ്രസ്താവന എല്ലാ രക്തസാക്ഷികളെയും കുറിച്ചല്ല! പുതിയ കാലത്തെ രാഷ്ട്രീയ രക്തസാക്ഷികളെ കുറിച്ചാണ്! പുതിയ കാലത്തെ രാഷ്ട്രീയ രക്തസാക്ഷികൾ എല്ലാവരും നീതിക്കും ന്യായത്തിനും വേണ്ടിയാണോ രക്തസാക്ഷിത്വം വരിക്കുന്നത്? അതോ, പാർട്ടിയുടെയും കൊടിയുടെയും പേരിലോ?? മാഹാത്മ ഗാന്ധിജിയെപ്പോലുള്ളവർക്ക് വ്യക്തമായ നിലപാടും പ്രതിബദ്ധതയുമുണ്ടായിരുന്നു.
സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ടതിന്റെ പേരിലാണ് അവർ രക്തസാക്ഷിത്വം വരിച്ചത്. അല്ലാതെ പാർട്ടിക്ക് വേണ്ടിയല്ല എന്ന് ഓർക്കുന്നത് നല്ലതായിരിക്കും!
പിന്നെ, ക്രൈസ്തവന്റെ മാനിഫെസ്റ്റോ അശ്വമേധങ്ങളും പടയോട്ടങ്ങളുമല്ല മറിച്ച്, അഷ്ടസൗഭാഗ്യങ്ങളാണ്. ആദിമസഭയിൽ അനേകം രക്തസാക്ഷികൾ ജീവൻ തൃണവൽക്കരിച്ച് നേടിയെടുത്തതാണ് ഇന്ന് നാം കാണുന്ന കത്തോലിക്ക തിരുസഭ.
രണ്ടാം നൂറ്റാണ്ടിലെ പ്രമുഖ ക്രൈസ്തവ എഴുത്തുകാരനായ തെർത്തുല്യൻ വിഖ്യാതമായ തന്റെ അപ്പോളജെറ്റിക്സിൽ ഇപ്രകാരം എഴുതി: “രക്തസാക്ഷികളുടെ രക്തമാണ് കത്തോലിക്ക തിരുസഭയുടെ ബീജം.” ഒരുപാട് ഭരണകൂടങ്ങളും പ്രത്യയശാസ്ത്രങ്ങളുമൊക്കെ ശ്രമിച്ചിട്ടും ഈ പാറ വീഴാത്തത് അനേകം പേർ തങ്ങളുടെ ജീവൻ വിലയായി കൊടുത്തതിനാലാണ്.
അവസാനമായി ഒരു കാര്യം കൂടി ചോദിച്ചോട്ടെ!
എന്തുകൊണ്ടാണ് ക്രൈസ്തവ മത നേതാക്കന്മാർ സത്യം പറയുമ്പോൾ ന്യൂസ് ചാനലുകളും രാഷ്ട്രീയ പാർട്ടികളും ഭയപ്പെടുത്തത്? ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പേരെടുത്തു പറയാതെയാണ് അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവ് തന്റെ പരാമർശം നടത്തിയത്. യുവജനങ്ങളോട് സംസാരിക്കുന്നതിനിടെ അപ്പസ്തോലന്മാരെക്കുറിച്ച് പറഞ്ഞിടത്താണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്: “യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാർ രക്ഷതസാക്ഷികളായത് സത്യത്തിനും നീതിക്കും വിശ്വാസ സംരക്ഷണത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ്… എന്നാൽ പുതിയ കാലത്തെ രാഷ്ട്രീയ രക്തസാക്ഷികൾ എല്ലാവരും നീതിക്കും ന്യായത്തിനും വേണ്ടിയല്ല രക്തസാക്ഷികളാകുന്നത്…”
അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവിന്റെ പ്രസംഗത്തെ തെറ്റായി അവതരിപ്പിക്കുന്ന മാധ്യമ അജണ്ടയ്ക്കെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട്…!!
By, ആൽബർട്ട് വാളുവെട്ടിക്കൽ.